മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി. ധർണ സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബെന്നിദേവസ്യ, സിജു കൈതമറ്റം (ആ എസ് പി) കെ.കെ.ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി), രാജീവ് അലക്സാണ്ടർ (ആർ ജെ ഡി), ടി.എസ്.റഷീദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കമറുദ്ദീൻ Read More…
mundakkayam
പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: 50 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വർഷക്കാലമായി ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്. മുണ്ടക്കയം, Read More…
വിജയത്തിൻ്റെ പത്തരമാറ്റ് തിളക്കവുമായി പറത്താനം സീവ്യൂ എസ്റ്റേറ്റ് യു പി സ്കൂൾ
മുണ്ടക്കയം :കാഞ്ഞിരപ്പള്ളി ഉപജില്ലാതല മേളകളിൽ ഇത്തവണ പറത്താനം സീ വ്യൂ എസ്റ്റേറ്റ് യു. പി സ്‌കൂൾ നേടിയെടുത്തത് അഭിമാനാർഹമായ വിജയങ്ങൾ. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ കാഞ്ഞിരപ്പള്ളിയിലെ 74ൽ പരം സ്കൂളുകളോട് മത്സരിച്ചാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ഗണിതശാസ്ത്ര മേളയിൽ എൽ.പി വിഭാഗത്തിലും യു. പി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ, ശാസ്ത്ര മേളയിൽ എൽ. പി വിഭാഗം സെക്കൻ്റ് ഓവറോൾ, സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ തേർഡും നേടിയാണ് സ്കൂൾ Read More…
ശാരീരിക പരിമിതികൾ മറികടന്ന് ജ്യോതിഷിന്റെ വിജയം
മുരിക്കുംവയൽ: ഇക്കുറി കൊച്ചിയിൽ സ്കൂൾ കായികമേളയിൽ ജില്ലാ ഷട്ടിൽ ബാഡ്മിൻറൺ ടീം മത്സരിക്കുമ്പോൾ 65 ശതമാനം അംഗ പരിമിതിയുള്ള പ്ലസ് വൺ വിദ്യാർഥി ജ്യോതിഷ് കുമാർ ചരിത്രത്തിലെ ഭാഗമാകും. സംസ്ഥാനതലത്തിൽ സാധാരണ കുട്ടികൾക്കൊപ്പമുള്ള മത്സരത്തിന് പുറമേ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ മത്സരത്തിലും പങ്കെടുക്കുവാൻ ജ്യോതിഷ് കുമാർ അർഹത നേടി. ഭിന്ന ശേഷി പരിമിതിയുളളവരെ കൈപിടിച്ച് നിർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ രൂപവൽക്കരിച്ച ശേഷം ആ മത്സരങ്ങളിൽ ആദ്യം ഇടം കിട്ടിയിരിക്കുകയാണ് ജ്യോതിഷ് കുമാറിന്. മുണ്ടക്കയം Read More…
മലയോര പട്ടയ വിതരണത്തിനായി മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് 17 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് വില്ലേജുകളിലായി മലയോര മേഖലകളിലും, ആദിവാസി മേഖലകളിലുമായി പതിനായിരത്തോളം ചെറുകിട- നാമമാത്ര കൈവശ ഭൂ ഉടമകൾക്ക് പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് അനുവദിച്ച സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ ഉദ്ഘാടനവും, ജില്ലാതല പട്ടയമേളയും 17-)o തീയതി വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ മുണ്ടക്കയത്ത് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് സ്വാഗതം Read More…
വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം, ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ 16ന് നിർവഹിക്കും
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതും 30 കിലോമീറ്ററിലധികം ദൂരത്തിലുള്ള ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്നതുമായ വനമേഖ പൂർണ്ണമായും വന്യമൃഗ ശല്യങ്ങളിൽ നിന്നും സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോരുത്തോട്ടിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, Read More…
മുണ്ടക്കയം മണിമലയാർ 12 ഏക്കർ തീരദേശ റോഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: രണ്ടാം വാർഡ് 12 ഏക്കർ താഴെ ഭാഗത്തെ കുറച്ചു ആളുകൾ മാത്രമായി രണ്ടു പതിറ്റണ്ടായി തുടരുന്ന ശ്രമധാന പ്രവർത്തനങ്ങൾ പഞ്ചായത്ത് മെമ്പർ സി വി അനിൽകുമാർ നേതൃത്വം നൽകിയതോടെ റോഡ് യാഥാർദ്യമായി. മണിമലയാർ തീരത്തിലൂടെ ഒരു റോഡ് എന്ന സ്വപ്നം സന്നദ്ധ സംഘടനകളും, പഞ്ചായത്തും ഒത്തൊരുമിച്ചപ്പോൾ ദുരിത നാളുകൾക്കു വിരാമം ആയി. മരിച്ചവരെ തോളിൽ ഏറ്റി കൊണ്ടുപോകേണ്ട ദുരിതത്താൽ, പലരും വീടൊഴിഞ്ഞു. കുറേ വീടുകൾ പ്രളയത്തിലും ഒലിച്ചു പോയതോടെ അവശേഷിക്കുന്നവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. എന്നാൽ പുതു Read More…
വണ്ടൻപതാലിൽ പുതിയ വനം വകുപ്പ് ആർ ആർ ടി ഉദ്ഘാടനം
മുണ്ടക്കയം : വന്യജീവി ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിസ്ഥലങ്ങൾക്കും സംരക്ഷണം നൽകുന്നതിന് , വണ്ടൻപതാലിൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ ദൃത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ആർ ആർ ടി ടീമിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10:30 ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ കോട്ടയം ഡി. എഫ്. ഓ എൻ. രാജേഷ് ഐ എഫ് എസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ Read More…
മുണ്ടക്കയം ഗവ: ആശുപത്രി; ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണം: കേരളാ കോണ്‍ഗ്രസ്
മുണ്ടക്കയം: മലയോരമേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പിന്‍മാറണമെന്ന് കേരളാ കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഗവര്‍മെന്റ് ആശുപത്രിയോട് ഇത്രയും മോശം സമീപനം സ്വീകരിച്ച ഭരണസമിതി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.ആശുപത്രിക്ക് അനുവദിച്ച എക്‌സ് റേ മിഷ്യന്‍ ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തിപ്പിക്കുവാന്‍ പോലും സാധിക്കാത്ത ഭരണസമിതി സ്വകാര്യലോബിയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കമ്മറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി അറത്തില്‍ അദ്ധ്യക്ഷത വഹിച്ചയോഗം ജില്ലാ പ്രസിഡന്റ് Read More…
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ ‘ഫലസമൃദ്ധി പദ്ധതി’ ഒരുങ്ങുന്നു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും, കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവും സമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് ‘ഫലസമൃദ്ധി’ എന്ന പേരിൽ ഒരു കാർഷിക വികസന പദ്ധതി ആവിഷ്കരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഒരേക്കറിൽ കുറയാതെ ജലസേചന സൗകര്യമുള്ള ഫലവൃക്ഷ കൃഷിക്ക് ഉപയുക്തമായ കൃഷിഭൂമി ലഭ്യമായിട്ടുള്ള വരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. റമ്പൂട്ടാൻ, മങ്കോസ്റ്റീൻ, അവോക്കാഡോ , പ്ലാവ്, ഡ്രാഗൺ Read More…










