മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, സംഘടനാ പ്രതിനിധികളുടെയും യോഗം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹച്ചു. യോഗത്തിൽ ഗവ. ചീഫ് വിപ്പ്. ഡോ. എൻ ജയരാജ്, കോട്ടയം എഡിഎം ബീന Read More…
mundakkayam
റോഡ് വികസന – ടൂറിസം രംഗങ്ങളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് പ്രത്യേക പരിഗണന നൽകും : മന്ത്രി മുഹമ്മദ് റിയാസ്
മുണ്ടക്കയം: റോഡ് വികസന രംഗത്ത് അപര്യാപ്തതകളുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ റോഡ് വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും, പ്രകൃതി രമണീയമായ മണ്ഡലത്തിൽ പ്രത്യേക പാക്കേജിലൂടെ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കൂട്ടിക്കലിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ-ഇളംകാട് – വല്യേന്ത റോഡ് 35 കോടി രൂപ വിനിയോഗിച്ചും ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡ് 10 കോടി രൂപ വിനിയോഗിച്ചും ,കൂട്ടിക്കൽ ടൌൺ – നഴ്സറി സ്കൂൾപ്പടി റോഡ് Read More…
വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 7.20 കോടി രൂപയുടെ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി ഏകദേശം 30 കിലോമീറ്ററിലധികം ദൂരത്തിൽ വനമേഖലയും, കൃഷിഭൂമിയുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇതിൽ നിലവിൽ ഏഴ് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് സോളാർ ഫെൻസിങ് ഉള്ളത്. ഇതിൽ തന്നെ പല പ്രദേശങ്ങളിലും സോളാർ ഫെൻസിങ് പ്രവർത്തനരഹിതവുമാണ്. സമീപകാലത്തായി വന്യ മൃഗ ശല്യം അതിരൂക്ഷമാവുകയും നൂറുകണക്കിന് ഏക്കറിലെ കൃഷികൾ വന്യമൃഗങ്ങൾ നശിപ്പിക്കുകയും , കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടാളുകൾ മരിക്കാൻ ഇടയാവുകയും,പല പ്രദേശങ്ങളിലും വന്യമൃഗ ആക്രമണം മൂലം ആളുകൾക്ക് പരിക്ക് Read More…
നവീകരിച്ച പുഞ്ചവയൽ, കോരുത്തോട് പട്ടികവർഗ ഹോസ്റ്റലുകൾ ഉത്ഘാടനം ചെയ്തു
മുണ്ടക്കയം : സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിലും, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവിലും പ്രവർത്തിക്കുന്ന നവീകരിച്ച പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. രണ്ട് പ്രീമെട്രിക് ഹോസ്റ്റലുകളും കാലപ്പഴക്കത്താൽ ജീർണാവസ്ഥ മൂലം പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. Read More…