mundakkayam

എംഇഎസ് താലൂക്ക് കമ്മിറ്റി സിവിൽ സർവീസ് റാങ്ക് ജോതാക്കളെ അനുമോദിച്ചു

മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ, നെസ്രിയ ഫസീം, സോണറ്റ് ജോസ് എന്നിവരെ എംഇഎസ് താലൂക്ക് കമ്മിറ്റി നേതൃത്തിൽ അനുമോദിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പഴയതാവളം , എംഇഎസ് ജില്ലാ പ്രസിഡന്റ് റ്റി എസ് റെഷീദ്, സെക്രട്ടറി സക്കീർ കട്ടൂപ്പാറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി യു അബ്ദുൽ കരീം, പി.എ ഇർഷാദ്, വി.റ്റി അയൂബ് ഖാൻ,താലൂക്ക് സെക്രട്ടറി ആഷിക്, ട്രഷറര്‍ മുഹമ്മദ്‌ സലീം,ഇർഷാദ് പറമ്പിൽ നാസർ കോട്ടവാതുക്കൽ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.

mundakkayam

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആന്റോ ആന്റണി എം. പി. ആദരവ് നൽകി

മുണ്ടക്കയം :സിവിൽ സർവീസ് പരീക്ഷയിൽ അൻപത്തി നാലാം റാങ്ക് നേടിയ പുലിക്കുന്ന് സോനറ്റ് ജോസിനെയും, വണ്ടൻപതാൽ താമസം നസ്രിൻ. പി. ഫാസിമിനെയും ആന്റോ ആന്റണി. എം. പി. വീടുകളിലെത്തി ഷാളും മെമെൻ്റോയും നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. എസ്. രാജൂ, സെബാസ്ട്യൻ ചുള്ളിത്തറ, വി. ടി. അയൂബ്ഖാൻ, ബെന്നി ചേറ്റു കുഴി, ടി. ടി. സാബു,അരുൺ കൊക്കപ്പള്ളി, റെജികള ത്തു കുളങ്ങര, രഞ്ജിത് കുര്യൻ, സിനിമോൾ തടത്തിൽ, ജിനീഷ് മുഹമ്മദ്‌, ടോമി Read More…

mundakkayam

ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി

മുണ്ടക്കയം: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ലോകത്തിനു തന്നെ വലിയ ഒരു നഷ്ടമാണ് ഉണ്ടായതെന്നു കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിലയിരുത്തി. സാഹോ ദര്യവും, മാനവ മൂല്യവും ഉയർത്തി പിടിച്ചുകൊണ്ടു ലോകസമാധാന ത്തിനു വേണ്ടി പ്രയത്നിച്ച മനുഷ്യ സ്നേഹിയായിരുന്നു മാർപാപ്പ എന്ന് അനുസ്മരണ യോഗത്തിൽ പറഞ്ഞു. മാർപാപ്പയോടുള്ള ആദരസൂചകമായി ടൗണിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രാർത്ഥനയും അനുസ്മരണ യോഗവും നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു. നൗഷാദ് ഇല്ലിക്കൽ, Read More…

mundakkayam

കോൺഗ്രസ് വിവിധ വാർഡുകളുടെ നേതൃത്വത്തിൽ മഹാത്മ കുടുംബ സംഗമം നടത്തി

മുണ്ടക്കയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ മഹാത്മ കുടുംബ സംഗമം നടത്തി. പുലിക്കുന്ന് ഭാഗത്തെ 14, 16, 12 വാർഡുകളുടെ കുടുംബ സംഗമമാണ് പുലിക്കുന്ന് കമ്യൂണിറ്റി ഹാളിൽ നടന്നത്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.ടി സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസിൽ 54-ാമത് റാങ്ക് കരസ്ഥമാക്കിയ സോണറ്റിനെയും മാതാപിതാക്കളെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും സേവാദൾ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സാബു Read More…

mundakkayam

കോൺഗ്രസ് ആദരവ് നൽകി

മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ അന്പത്തി നാലാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റക്കുന്നേൽ വീട്ടിൽ എത്തി സോനറ്റ് ജോസിനെ മുണ്ടക്കയം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റയുടെ നേതൃത്വത്തിൽ ആദരവ് നൽകി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. എസ്. രാജുഅധ്യക്ഷതവഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ബെന്നി ചേറ്റുകുഴി, സേവാദൾ ചെയർമാൻ. ടി. സാബു, ടോമി താമരശ്ശേരി, മറിയാമ്മ ആന്റണി, ജോർജ്കുട്ടി കോഴിമല, പാപ്പച്ചൻ, ബിJനുപുലിക്കുന്നു, പ്രഭാകരൻ, ദിവാകരൻ പ്രസംഗിച്ചു. ആൻ്റോ ആന്റണി എം. പി. റാങ്ക് ജേതാവിനെ Read More…

mundakkayam

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി നിർമ്മിക്കുന്നതിനായി 1.75 കോടി രൂപ അനുവദിച്ചു

മുണ്ടക്കയത്ത് സബ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്നുള്ളത് ദീർഘകാലമായ ആവശ്യമായിരുന്നു. നിലവിൽ രണ്ടാം നിലയിൽ വാടക മുറിയിൽ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് മുണ്ടക്കയം സബ് ട്രഷറി പ്രവർത്തിച്ച് വരുന്നത്. ഇതുമൂലം പ്രായാധിക്യമുള്ള പെൻഷൻകാർ അടക്കമുള്ള ട്രഷറി ഇടപാടുകാർ വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാഹചര്യങ്ങൾ എല്ലാം കണക്കാക്കി മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി നിർമ്മിക്കുന്നതിനായി 1.75 കോടി രൂപ അനുവദിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് കെട്ടിടം Read More…

mundakkayam

ലഹരിക്കെതിരെ സേവാദൾ മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധിച്ചു

മുണ്ടക്കയം: നമ്മുടെ സംസ്ഥാനത്തു ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ഇടതു സർക്കാരിൻ്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം എന്നാവശ്യ പെട്ടുകൊണ്ടു കോൺഗ്രസ് സേവാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തി. സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ടി. ടി. സാബു അധ്യക്ഷതവഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:. ജോമോൻ ഐക്കര, സേവാദൾ സംസ്ഥാന സെക്രെട്ടറിമാരായ ഭദ്രപ്ര സാദ്, പി. എൻ. Read More…

mundakkayam

മുണ്ടപ്പള്ളി ടോപ്പ് റോഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് 4-)o വാർഡിലെ മുണ്ടപ്പള്ളി ടോപ്പ് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജനി സലിലൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ എ.ജെ ജോസഫ് അറയ്ക്കപ്പറമ്പിൽ, പുരുഷോത്തൻ പാലൂർ, പയസ് വാലുമ്മേൽ, ബേബിച്ചൻ ആറ്റുചാലിൽ, വി.വി സോമൻ, ടോമി വെള്ളാത്തോട്ടം,സെബാസ്റ്റ്യൻ ഇടയോടി, ബിനു മുഞ്ഞനാട്ട്, സന്തോഷ്‌ ടി. Read More…

mundakkayam

കോൺഗ്രസ് സേവാദൾ നേതൃസമ്മേളനം നടത്തി

മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെയും വിവിധ മണ്ഡലങ്ങളിലെയും കമ്മറ്റികൾ രൂപികരിച്ചതിനു ശേഷമുള്ള ആദ്യ നിയോജക മണ്ഡലം നേതൃയോഗം മുണ്ടക്കയത്തു നടന്നു. സേവാദൾ നിയോജക മണ്ഡലംചെയർമാൻ ടി.ടി സാബു അധ്യക്ഷത വഹിച്ച യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, സേവാദൾ സംസ്ഥാന സെക്രട്ടറിമാരായ ഭദ്ര പ്രസാദ് പി.എൻ രാജീവ് വൈസ്.പ്രസിഡന്റ് ഫിലിപ്പ് ജോൺ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ എസ് രാജു, സംസ്ഥാന Read More…

mundakkayam

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് മികച്ച ഹരിത സ്ഥാപനത്തിനുള്ള അംഗീകാരം

മുണ്ടക്കയം: മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഹരിത സ്ഥാപങ്ങൾ ഉള്ള പഞ്ചായത്തായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്ത് നടന്ന ജില്ലാതല ശുചിത്വ സംഗമത്തിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗർ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരിൽ നിന്നും കൂട്ടിക്കൽ പഞ്ചായത്തിനുള്ള അംഗീകാരം പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് മുണ്ടുപാലവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേന ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് Read More…