moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യന് വൃക്ഷതൈ നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വീടിൻ്റെ പരിസരങ്ങളിലെ മരച്ചുവടുകളിൽ താനെ കിളിർത്തു വന്ന നല്ല കരുത്തുള്ള തൈകൾ വേര് അറ്റുപോകാതെ ഇളക്കിയെടുത്ത് പോട്ട് ചെയ്തോ, നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങിയോ സ്കൂളിൽ എത്തിച്ച് തൻ്റെ ചങ്ങാതിയ്ക്ക് നല്കുന്നതാണ് പദ്ധതി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. അജിത്ത് ജോർജ്, Read More…

moonilavu

മൂന്നിലവ് സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് യുവസംവിധായകനും സാഹിത്യകാരനുമായ ശ്രീ. പ്രസീദ് ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രിൻസ് അലക്സ് കൃതഞ്ജതയും അർപ്പിച്ച് സംസാരിച്ചു. വായനാദിന പ്രതിജ്ഞ,ക്വിസ് മത്സരം , കേട്ടെഴുത്ത് മത്സരം , പോസ്റ്റർരചനാ മത്സരം , പ്രസംഗ Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ‘വരവേൽപ്പ് 2025 ‘ നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല പ്രവേശനോത്സവം ഡോ. വി.വി ജോർജുകുട്ടി ( പ്രിൻസിപ്പൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പാലാ) ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ് , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ വിജയദിനാഘോഷം നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിജയദിനാഘോഷം ശ്രീ. ജോസ് കെ. മാണി MP ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. മായ അലക്സ്, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം, അധ്യാപകരായ റവ. ഫാ എബിച്ചൻ TP, ശ്രീ. പ്രിൻസ് അലക്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ ഹരിതകാമ്പസിൻ്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതിദിന പ്രതിജ്ഞ, വൃക്ഷത്തെ നടീൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾക്ക് സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ക്രിസ്റ്റി ടോം, സ്റ്റാഫ് സെക്രട്ടറി ശ്രീ. Read More…

moonilavu

കടപുഴ പാലത്തിനു പകരം നാട്ടുകാർ താൽക്കാലിക പാലമുണ്ടാക്കി; പാലം വരും വരെ തെങ്ങുപാലം

മൂന്നിലവ്: പ്രളയത്തിൽ തകർന്ന കടപുഴ പാലത്തിനു പകരം നാട്ടുകാർ താൽക്കാലിക പാലം പണിതു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് താൽക്കാലികം പാലം നിർമിക്കുന്നത്. ആറിന് കുറുകെ തെങ്ങുംതടി നിരത്തി അതിനു മുകളിൽ പലക ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണു നിർമാണം. മീനച്ചിലാറിന്റെ കൈവഴിയായ മൂന്നിലവ് കടപുഴ ആറിനു കുറുകെയുള്ള പാലം തകർന്നത് 2022ലെ പ്രളയത്തിലാണ്. കൂറ്റൻ മരം വന്നിടിച്ചു പാലത്തിന്റെ നടുവിലെ തൂൺ ഇളകി മാറിയതോടെ സ്ലാബും തകർന്നു. ഇതോടെ പാലത്തിലൂടെയുള്ള Read More…

moonilavu

ഹയർ സെക്കൻഡറി പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിന് ഉജ്ജ്വല വിജയം

മൂന്നിലവ് : 2025 മാർച്ച്‌ മാസത്തിൽ നടത്തിയ +2 പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂൾ ഉജ്വല വിജയം നേടി.സയൻസ് ബാച്ചിൽ 16 ഫുൾ A+ ഉം 98% വിജയവും, കോമേഴ്‌സ് ബാച്ചിൽ 6 ഫുൾ A+ ഉം 92 % വിജയവും നേടി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, വൈസ് പ്രിൻസിപ്പൽ ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡന്റ്‌ Read More…

moonilavu

USS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് സ്കൂളിന് തിളക്കമാർന്ന വിജയം

മൂന്നിലവ്: 2025 ഫെബ്രുവരി മാസത്തിൽ 7-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ USS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ 6 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. കുമാരി. കൃഷ്ണാഞ്ജലി വി.എസ്, കുമാരി. എയ്ഞ്ചൽ മരിയ രാജീവ്, കുമാരി.ആഷ്ലി സുഭാഷ്, മാസ്റ്റർ. ജോസഫ് ജെ. കെ, മാസ്റ്റർ. മുഹമ്മദ് ഹാദി, മാസ്റ്റർ. കാശിനാഥ് എം.ഡി. എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ഇവരിൽ കുമാരി. ആഷ്ലി സുഭാഷ് ‘ഗിഫ്റ്റഡ് ചൈൽഡ് ‘ ആയും തിരഞ്ഞെടുക്കപ്പെട്ടു. Read More…

moonilavu

കട്ടിക്കയം അരുവിയിലേക്കുള്ള നടപ്പാലം ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കട്ടിക്കയം അരുവിയിലേക്ക് എത്തുന്ന നടപ്പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ പ്രദേശത്തേയ്ക്ക് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായിരുന്നു. ഇതിന് പരിഹാരമായാണ് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി വെള്ളച്ചാട്ടം കാണാൻ കഴിയുന്ന രീതിയിൽ പ്രദേശത്തേക്ക് എത്തിച്ചേരുവാൻ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ മാർമല അരുവിയിലും, ഇലവീഴാപൂഞ്ചിറയിലും ടൂറിസം വികസനത്തതിനായി കൂടുതൽ Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സെന്റ്.പോൾസിന്റെ SSLC 100% വിജയത്തിന് മാറ്റുകൂട്ടി ഇരട്ടകളുടെ വിജയം

മൂന്നിലവ് : വലിയകുമാരമംഗലം സെന്റ് . പോൾസ് ഹയർസെക്കന്ററി സ്കൂളിന് അഭിമാനകരമായ നൂറു ശതമാനം വിജയമാണ് എസ് എസ് എൽ സി ഫലം വന്നപ്പോൾ വിദ്യാർഥികൾ നേടിക്കൊടുത്തത്. മൂന്നു ജോടി ഇരട്ടക്കുട്ടികൾ ഇത്തവണ വിജയികളായവരിൽ ഉൾപ്പെടുന്നു. അതിൽ ഇരട്ടക്കുട്ടികളായ ക്രിസ്റ്റോ മാത്യു, ക്രിസ്റ്റി മാത്യു എന്നിവർ ഫുൾ A+ നേടി. മൂന്നിലവ് കുരിശിങ്കൽപറമ്പിൽ മാത്യു ജോൺ, ഷൈനമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും. മറ്റൊരു ജോടികളായ ഇവാൻ സെബാസ്റ്റ്യൻ, ഇവാനാ സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം ഫുൾ A+, ഒൻപത് Read More…