moonilavu

മൂന്നിലവ് സെന്റ്.പോൾസ് സ്കൂളിൽ പ്രതിഷേധദിനം ആചരിച്ചു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഷേധദിനം ആചരിച്ചു. ഭിന്നശേഷി നിയമനങ്ങളുടെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ തടസപ്പെടുത്തുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 20 ബുധനാഴ്ച പ്രതിഷേധദിനമായി ആചരിക്കുകയാണ്. ആഗസ്റ്റ് 23 ശനിയാഴ്ച വിവിധ രൂപതകളിലെ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃതത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും കളക്ട്രേറ്റിലേയ്ക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

moonilavu

മൂന്നിലവ് സെന്റ്.പോൾസ് സ്കൂളിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

മൂന്നിലവ്: മാതൃരാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനം വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.Kerala State Ex Service league-ന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ ആഘോഷപരിപാടികൾ നടത്തിയത്.സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ ദേശീയപതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ വച്ച് സർവ്വീസിൽ നിന്നും വിരമിച്ച സൈനികരെ റവ.ഫാ. കുര്യൻ തടത്തിൽ പൊന്നാട അണിയിച്ചു. ശ്രീ. V.T ചാക്കോ, കുമാരി. റിയാമോൾ അലക്സ് , മാസ്റ്റർ. ആരോൺ അനൂപ് Read More…

moonilavu

മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും രക്തദാന ക്യാമ്പും

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും രക്തദാന ക്യാമ്പും 2025 ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 9:30 മുതൽ 12:15 PM വരെ HSS ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക്ക് Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിലെ KCSL പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ KCSL പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും കുമാരി. ദിയ ജിമ്മി കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി. ആൻമരിയ ജോൺസൺ, മാസ്റ്റർ. ജെറിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഫാ. എബിൻ ജോസഫ്, ശ്രീ.ജോബോയി ആൻ്റണി, സി.തേജസ് CMC, സി.അമല SD തുടങ്ങിയവർ പരിപാടികൾക്ക് Read More…

moonilavu

മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ബഷീറിന് ഏറെ ഇഷ്ടപ്പെട്ട മാങ്കോസ്റ്റീൻ മരം സ്കൂൾ അങ്കണത്തിൽ നടുകയുണ്ടായി. തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് ബഷീർ അനുസ്മരണം നടത്തി. ശ്രീ. ലിബീഷ് മാത്യു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി. Read More…

moonilavu

കരുതലിന്റെയും ആശ്വാസത്തിൻ്റെയും തലോടലാണ് ഡോക്ടർമാരുടെ സാന്നിധ്യമെന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർമാരുടെ ദിനമായി ജൂലൈ ഒന്നിന് ഡോക്ടർമാരെ ആദരിച്ചു. ജീവൻ രക്ഷിക്കാനും ആയുർദൈർഘ്യം മെച്ചപ്പെടുത്താനും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തിൻ്റെ സൈനികരാണ് ഡോക്ടർമാർ എന്ന് കുട്ടികൾ അനുസ്മരിച്ചു. നമ്മുടെ ആരോഗ്യത്തിന് അവർ നൽകുന്ന സംഭാവന വളരെ വലുതാണ് എന്ന് കുട്ടികൾ പറഞ്ഞു. ഇടക്ക് കുടുംബാരോഗി കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ജിജി, ഡോ. ശോഭാ ശ്രീ, ഡോ. ബോബി കുര്യൻ എന്നിവരെ സന്ദർശിച്ച് ഡോക്ടേഴ്സ് ദിനത്തിൻ്റെ ആശംസകൾ കുട്ടികൾ Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വച്ച് പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA പ്രസിഡൻറ് ശ്രീ.റോബിൻ എഫ്രേം, മേലുകാവ് പോലീസ് ഉദ്യോഗസ്ഥൻ ശ്രീ.റൂബാസ് കബീർ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. സമ്മേളനത്തിന് കൊമേഴ്സ് അധ്യാപകൻ ശ്രീ.ജിജോസ് തോമസ് സ്വാഗതവും എക്കണോമിക്സ് അധ്യാപകൻ ശ്രീ.ജോബോയ് ആന്റണി കൃതജ്ഞതയും രേഖപ്പെടുത്തി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യന് വൃക്ഷതൈ നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വീടിൻ്റെ പരിസരങ്ങളിലെ മരച്ചുവടുകളിൽ താനെ കിളിർത്തു വന്ന നല്ല കരുത്തുള്ള തൈകൾ വേര് അറ്റുപോകാതെ ഇളക്കിയെടുത്ത് പോട്ട് ചെയ്തോ, നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങിയോ സ്കൂളിൽ എത്തിച്ച് തൻ്റെ ചങ്ങാതിയ്ക്ക് നല്കുന്നതാണ് പദ്ധതി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. അജിത്ത് ജോർജ്, Read More…

moonilavu

മൂന്നിലവ് സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് യുവസംവിധായകനും സാഹിത്യകാരനുമായ ശ്രീ. പ്രസീദ് ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രിൻസ് അലക്സ് കൃതഞ്ജതയും അർപ്പിച്ച് സംസാരിച്ചു. വായനാദിന പ്രതിജ്ഞ,ക്വിസ് മത്സരം , കേട്ടെഴുത്ത് മത്സരം , പോസ്റ്റർരചനാ മത്സരം , പ്രസംഗ Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ‘വരവേൽപ്പ് 2025 ‘ നടത്തി

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല പ്രവേശനോത്സവം ഡോ. വി.വി ജോർജുകുട്ടി ( പ്രിൻസിപ്പൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പാലാ) ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ് , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് Read More…