melukavu

സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് എപ്രിൽ 4 ന് മേലുകാവുമറ്റത്ത്

മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്ററിൽ വച്ച് ഏപ്രിൽ 4 ന് വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കരൾ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ ഫൈബ്രോ സ്കാൻ പരിശോധന ക്യാമ്പ് നടത്തും. ഫാറ്റി ലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് പരിശോധന ഉപകരിക്കും. രജിസ്ടേഷന് ബന്ധപ്പെടുക ഫോൺ – 9188925700, 9446116517.

melukavu

പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ശിക്ഷ വിധിച്ചു

മേലുകാവുമറ്റം :ഫാക്ടറി നിയമപ്രകാരം വേണ്ട രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ചുമത്തി. കോട്ടയം മേലുകാവ്മറ്റത്ത് പ്രവർത്തിക്കുന്ന വി.കെ.വി. ഫ്യൂവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ടെസ്സു ടോജോയ്ക്കാണ് ഈരാറ്റുപേട്ട ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതി 10000 രൂപ പിഴ ശിക്ഷ വിധിച്ചത്. ഫാക്ടറി ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് പിഴ ഈടാക്കിയത്. കോട്ടയം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്‌പെക്ടർ പി. ജിജു സമർപ്പിച്ച കേസിലാണ് നടപടി.

melukavu

സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് നടത്തി

മേലുകാവ് : അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ:  ഡെന്റൽ കോളേജ്,  സംയുക്തമായി  സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ലാലിച്ചൻ ജോർജ്  ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ്  അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ Read More…

melukavu

സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ്

മേലുകാവ്: അഭയം ചാരിറ്റബിൾ സൊസൈറ്റി പൂഞ്ഞാർ ഏരിയ കമ്മിറ്റിയും കോട്ടയം ഗവ. ദന്തൽ കോളേജ് ആരോഗ്യ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് 22ന് മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ വച്ച് നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ദന്ത പരിശോധനയും, പ്രാഥമിക ചികിത്സയും, തുടർ ചികിത്സയും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9446923380,9447140936.

melukavu

ഇലവീഴാപൂഞ്ചിറയിൽ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും ഉടൻ നടപ്പിലാക്കും: ജില്ലാ കളക്ടർ

ഇലവീഴാപൂഞ്ചിറ : കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യവികസനവും വളരെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഇലവീഴാപൂഞ്ചിറ സന്ദർശിച്ച കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡി.റ്റി.പി.സിയുടെയും സംയുക്ത മേൽനോട്ടത്തിൽ ഇലവീഴാപൂഞ്ചിറയിലെ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും മാലിന്യ സംസ്കരണവും നടപ്പിലാക്കുവാനാണ് കളക്ടറുടെ തീരുമാനം.ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ബി.എസ്.എൻ. എൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇലവീഴാപൂഞ്ചിറയിലെ Read More…

melukavu

മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപകരെ ആദരിക്കലുംഅനുസ്മരണവും നടന്നു.1981 മുതൽ 87 വരെയുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും അന്നുണ്ടായിരുന്ന അധ്യാപകരെ ആദരിക്കലും നമ്മളിൽ നിന്നും വേർ പിരിഞ്ഞു പോയവരെ അനുസ്മരിക്കുന്നതുമായ ചടങ്ങാണ് നടന്നത്. മേലുകാവ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയി ൽ ശ്രീ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ Read More…

melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തപ്പെട്ടു

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ്‌ ഫോറവും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിച്ചു. Read More…

melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും, കോളേജിലെ പൂർവ വിദ്യാർത്ഥികളും, ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയും, പാലാ ബ്ലഡ്‌ ഫോറവും, സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ: ഷോൺ ജോർജ്ജ് നിർവഹിക്കുന്നു. ഡയാലിസിസ് കിറ്റ് Read More…

melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ പൂർവ വിദ്യാർഥി സംഗമം ‘ആവേശം’

മേലുകാവുമറ്റം : മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ കഴിഞ്ഞ പതിനാലു വർഷം തുടർച്ചയായി ഹിസ്റ്ററി അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പൂർവ വിദ്യാർഥി സംഗമം ജനുവരി 26 ന് ‘ആവേശം ‘ എന്നപേരിൽ ഹെന്ററി ബേക്കർ കോളേജ് കാമ്പസിൽ നടക്കും. ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.പി. നാസറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ ബീനാ പോൾ മുഖ്യ പ്രഭാഷണം നടത്തും. Read More…

melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10am മുതൽ 12.30pm വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും, മരണമടഞ്ഞവരെ അനുസ്മരിക്കലും, കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്. 1981-83, 1982-84, 1983-85, 1984-86, 1985-87, 1986-88, 1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിരുന്ന പൂർവ അധ്യാപകരെ ആദരിക്കലും നടത്തപ്പെടുന്നു. പരിപാടിയുടെ ഉത്ഘാടനം Read More…