Main News

പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി

സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.

Main News

ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധം: ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത Read More…

Main News

രക്തം കട്ടപിടിക്കും, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയും; കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍

കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍. ബ്രിട്ടീഷ് ഫാര്‍മ ഭീമനായ ആസ്ട്രസെനകയാണ് തങ്ങളുടെ കൊവിഡ് വാക്‌സിന് അപൂര്‍വ്വമായി പാര്‍ശ്വഫലങ്ങളുണ്ടായേക്കുമെന്ന് വ്യക്തത വരുത്തിയത്. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കൊവിഷീല്‍ഡ് എടുത്തവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ ആസ്ട്രസെനകയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിച്ച് വിതരണം ചെയ്തത്. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പലര്‍ക്കും ഗുരുതരമായ രോഗാവസ്ഥയുണ്ടായെന്നും മരണം വരെ Read More…

Main News

ഉഷ്ണതരംഗം: സ്വയംപ്രതിരോധം പ്രധാനം, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ Read More…

Main News

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 2.77 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജെകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമാധാന പൂര്‍ണമാക്കാന്‍ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ Read More…

Main News

ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

‘ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത്. റീ Read More…

Main News

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; ഭോപ്പാലിലെ ലാബിലേക്ക് അയച്ച് മൂന്ന് സാമ്പിളുകളും പോസിറ്റീവ്

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ താറാവുകളെയും നശിപ്പിക്കും. കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ അടിയന്തിര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. Read More…

Main News

തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം, കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് കളക്ടര്‍

എരുമേലി: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കൃഷികള്‍ നശിപ്പിക്കുന്ന കാട്ടാനയെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) വിനെ ആന കൊന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് പുറത്തിറങ്ങി അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വീടിന് 50 മീറ്റര്‍ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുലാപ്പള്ളി Read More…

Main News

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം.

റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ചെങ്കുത്തായ Read More…

Main News

തപാല്‍ വോട്ട്; കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടേയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും നോഡല്‍ ഓഫീസര്‍മാരുടേയും യോഗം ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 85 വയസു പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വച്ച് വോട്ട് ചെയ്യുന്നതിനും തപാല്‍ വോട്ടിനുമുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി Read More…