kozhuvanal

ലോകസമാധാനത്തിനായി ‘ഒരുമയിൽ ഒന്നായി’ എന്ന സന്ദേശവുമായി കൊഴുവനാൽ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലോകസമാധാനത്തിനായി ഒരുമയിൽ ഒന്നായി ‘ എന്ന സന്ദേശം നൽകുന്നതിനായി ചിത്രരചന മത്സരം നടത്തി. കൊഴുവനാൽ ലയൺസ് ക്ലബ്‌ പ്രസിഡന്റ് അഡ്വ. രാജു അബ്രാഹം മണിയങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മത്സരം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണവും ഹെഡ്മാസ്റ്റർ സോണി തോമസ് വിഷയാവതരണവും നടത്തി. ക്ലബ്ബ് സെക്രട്ടറി ഗോപു ജഗന്നിവാസ്, Read More…

kozhuvanal

സ്പോക്കൺ ഹിന്ദി ക്ലാസുകൾക്ക് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഹിന്ദി ക്ലാസുകൾ, ‘ സുരീലീ ഹിന്ദി , ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഹിന്ദി പ്രചാര സഭയുടെ സജീവ പ്രവർത്തകനും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായശ്രീനന്ദന എസ് നായർ, ആവണി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹിന്ദി അധ്യാപകരായ ജസ്റ്റിൻ ജോസഫ്, സിന്ധു ജേക്കബ്ബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. Read More…

kozhuvanal

ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം

കൊഴുവനാൽ : കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ ശ്രീമതി ജെസ്സി ജോർജ്ജ് പഴയംപ്ലാത്തും സഹമെമ്പറായ ശ്രീ ജോസി ജോസഫ് പൊയ്കയിലും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 330000 രൂപ ഉപയോഗിച്ച് വാങ്ങിയ 6 ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോസി ജോസഫിന്‍റെ അദ്ധ്യക്ഷതയിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജെസ്സി ജോർജ് നിർവ്വഹിച്ചു.

kozhuvanal

സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് സമാപിച്ചു

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപും സ്യാൻസ് സ്കൂളിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം SJNHSS അധ്യാപകൻ ശ്രീ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രോമിസ്, ലോ, മോട്ടിവേഷണൽ ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, ഗ്രൂപ്പ് ഗെയിംസ്, ക്യാമ്പ് ഫയർ BP 6 വ്യായാമ രീതികൾ, തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ഗൈഡ് ക്യാപ്റ്റൻ സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, സ്കൗട്ട് മാസ്റ്റർമാരായ സണ്ണി സെബാസ്റ്റ്യൻ, സിന്ധു ജേക്കബ്ബ്, ഹെഡ്മാസ്റ്റർ സോണി Read More…

kozhuvanal

കൊഴുവനാലിൻ്റെ പ്രിയ കർഷകന് മാതൃവിദ്യാലയത്തിൻ്റെ ആദരം

കൊഴുവനാൽ: കൊഴുവനാൽ SJNHSS പൂർവ്വ വിദ്യാർത്ഥിയും ജനപ്രിയ കർഷകനുമായ ജോബി മാനുവൽ ചൊള്ളം പുഴയെ മാതൃ വിദ്യാലയം ആദരിച്ചു. കർഷകദിനത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ശ്രീ ജോബി മാനുവലിനെ പൊന്നാട അണിയിച്ചു. പാലമ്പ്ര അസംഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ നെൽസൺ മാത്യു ആശംസ പ്രസംഗം നടത്തി. അധ്യാപിക ദിവ്യ ട്രീസ ഷാജി സ്കൂൾ ലീഡർ ആര്യനന്ദന എ.കെ., തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ബിബിൻ മാത്യു, മിനിമോൾ ജേക്കബ്ബ്, ലിറ്റി. കെ.സി, സിൽജി Read More…

kozhuvanal

സ്വാതന്ത്ര്യ ദിന പ്രഭാഷണ പരമ്പര ഫ്രീഡം സ്പീച്ച് നാളെ ആരംഭിക്കും

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്വാതന്ത്യദിന പ്രഭാഷണ പരമ്പര ഫ്രീഡം സ്പീച്ചിന് നാളെ തുടക്കം കുറിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, അസി.മാനേജർ റവ.ഫാ. ജയിംസ് ആണ്ടാശ്ശേരിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജസി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, വൈസ് പ്രസിഡൻ്റ് രാജേഷ് ബി Read More…

kozhuvanal

ഹിരോഷിമ ദിനത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കൊഴുവനാൽ SJNHSS ലെ കുട്ടികൾ

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി. ജാൻവി ആർ. നായർ അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ഷിന്ദു കെ ജോസ്, ജീന ജോർജ്, സിന്ധു ജേക്കബ്ബ്, ദിവ്യ ട്രീസ ഷാജി, ജസ്റ്റിൻ ജോസഫ്, ബിബിൻ മാത്യു, സിസ്റ്റർ ജൂബി തോമസ്, അധ്യാപക വിദ്യാർഥികളായ Read More…

kozhuvanal

ലയൺസ് ക്ലബ്ബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ മോട്ടിവേഷൻ ക്ലാസും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

കൊഴുവനാൽ: ലയൺസ് ക്ലബ്ബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ മോട്ടിവേഷൻ ക്ലാസും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ലാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ സോണി തോമസ്, സിസ്റ്റർ ജൂബി തോമസ്,ലയൺസ് ക്ലബ് ഭാരവാഹികളായ എം എം സ്കറിയാ Read More…

kozhuvanal

കൊഴുവനാൽ SJNHSS ൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS -ൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനുമായ നെവിൽ ജോർജ് മുഖ്യാതിഥി ആയിരുന്നു. പി. റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റം , ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപകരായ സിസ്റ്റർ ജൂബി തോമസ്, സിസ്റ്റർ ലിനറ്റ് വിദ്യാർഥി പ്രതിനിധികളായ നന്ദന കൃഷ്ണ ആർ നായർ, ജുവാൻ എസ് കുമ്പുക്കൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, Read More…

kozhuvanal

കരാട്ടേ പരിശീലന ക്ലാസുകൾക്ക് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ കരാട്ടേ പരിശീലനം ആരംഭിച്ചു. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങ് പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേ മറ്റം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ് കരാട്ടേ പരിശീലകൻ സന്തോഷ് കെ.ജി., അധ്യാപിക ദിവ്യ ട്രീസ ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ എബ്രാഹം, ബിബിൻ മാത്യു, ഷൈനി എം.ഐ, ജിസ് മോൾ ജോസഫ്, സിസ്റ്റർ ജൂബി തോമസ്, മിനിമോൾ ജേക്കബ്ബ്, ട്രീസാ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.