kottayam

അധ്യാപക നിമനാംഗീകാരം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം: കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി

കോട്ടയം : ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. വി. ശിവൻകുട്ടി നടത്തുന്ന പ്രസ്‌താവനകൾ അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി വിലയിരുത്തി. ഒക്ടോബർ 1 ന് ചേർന്ന അതിരൂപത എക്സിക്യൂട്ടീവ് മീറ്റിംഗ് ലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വർഷങ്ങളായി കേരളത്തിൽ കത്തോലിക്കാ മാനേജ്‌മെൻ്റുകൾ വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകൾ ആർക്കും തള്ളികളയാൻ സാധിക്കില്ലാത്ത ഈ കാലഘട്ടത്തിലും യാഥാർഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത‌്യൻ കത്തോലിക്കാ മാനേജ്‌മെൻ്റുകളെയും അധ്യാപകരെയും Read More…

kottayam

സന്തോഷ് കുഴിവേലിൽ ബി.ജെ പി ജില്ലാ കമ്മറ്റി അംഗം

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി അംഗമായി സന്തോഷ് കുഴിവേലിയെ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പ്രഖ്യാപിച്ചു.

kottayam

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, സർക്കാർ കാട്ടുന്നത് കടുത്ത അനീതി :അശ്വിൻ പടിഞ്ഞാറേക്കര

കോട്ടയം :എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ കാട്ടുന്നത് കടുത്ത നീതി നിഷേധമാണെന്ന് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്വിൻ പടിഞ്ഞാറേക്കര. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നിയമസഭയിൽ ശബ്ദിച്ച അഡ്വ. മോൻസ് ജോസഫ് MLA യുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി തികച്ചും പ്രതിഷേധാർഹമാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ കേരളത്തിൽ ജോലി ചെയ്യുന്നത്.ഈ അധ്യാപകർ എങ്ങനെ ജീവിക്കണമെന്നാണ് മന്ത്രി പറയുന്നത്?വിദ്യ പകർന്നു കൊടുക്കുന്നവർ Read More…

kottayam

കാഞ്ഞിരപ്പള്ളിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു

കോട്ടയം:കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4800 ചതുരശ്ര അടി വിസ്തൃതിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു. കേരളത്തിന്റെ മുൻ മുഖമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മാരകമായി വി.എസ്. കൺവൻഷൻ സെന്റർ എന്ന നാമധേയത്തിലാണ് സെന്റർ നിർമ്മിക്കുന്നത്. കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് നിർമ്മിക്കുന്ന ആദ്യത്തെ കെട്ടിട സമുച്ചയം എന്ന പ്രത്യേകതയും കെട്ടിടത്തിനുണ്ട്. ഗ്രാമപഞ്ചായത്ത് വാങ്ങിയ 22 സെന്റ് സ്ഥലത്താണ് സെന്റർ ഉയരുന്നത്.ഗ്രാമപഞ്ചായത്ത് വികസന ഫണ്ട്, Read More…

kottayam

കോട്ടയത്ത് അഞ്ചുവയസുകാരന്‍ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഹര്‍സാന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് Read More…

kottayam

കുരുന്നുകൾക്കായി കോട്ടയം ജില്ലയിൽ 121 വർണക്കൂടാരങ്ങൾ

കോട്ടയം: വർണക്കൂടാരത്തിൻ്റെ നിറശോഭയിൽ ജില്ലയിലെ 121 പ്രീ പ്രൈമറി സ്കൂളുകൾ. 16 ഇടത്തു കൂടി നടപ്പാക്കിയാൽ പദ്ധതിയില്‍ ജില്ലയ്ക്കു 100 ശതമാനം നേട്ടമാകും. സ്റ്റാർസ് (സ്ട്രെംഗ്തണിംഗ്, ടീച്ചിംഗ്, ലേണിംഗ് ആന്‍റ് റിസള്‍ട്സ് ഫോർ ദ സ്റ്റേറ്റ്) പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ നവീകരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. സമഗ്രശിക്ഷ കേരളം ആണ് വർണ്ണക്കൂടാരം നടപ്പാക്കുന്നത്. കുരുന്നുകൾക്ക് ശാസ്ത്രീയ രീതിയിലുള്ള ശിക്ഷണത്തിന് കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവ ഇടം, നിർമാണ Read More…

kottayam

ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) വൈകീട്ട് നാലിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.സി. റോഡിനോടു ചേർന്ന് പണികഴിപ്പിച്ചിട്ടുള്ള നാലു നിലക്കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്‌സും മുറിയിൽ ഉണ്ടാകും. എം.പിമാരായ Read More…

kottayam

ഹൈസ്‌കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകി

ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയുടെയും കഴിവുകളും പോരായ്മകളും മനസ്സിലാക്കി അവരോട് ഇടപെടാൻ അധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു. സൈബർ ലോകത്തെ മാറ്റങ്ങളെക്കുറിച്ച് അധ്യാപകർക്ക് ധാരണയുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ തിരിച്ചറിയാനും വിദ്യാലയാന്തരീക്ഷത്തിൽ ശാസ്ത്രീയ കാഴ്ച്ചപ്പാടോടുകൂടിയ സമീപനം സ്വീകരിക്കാനും അധ്യാപകരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ Read More…

kottayam

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു

കോട്ടയം: കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സമ്മേളനവും സെപ്റ്റംബർ മാസം 21ആം തീയതി പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഉച്ചയ്ക്ക് 2:30ന് ലഹരിവിരുദ്ധ റാലിയോടെ ആരംഭിച്ച യോഗത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന് കേരള പോലീസ് ജനമൈത്രി ട്രെയിനർ ശ്രീ. അജേഷ് കെ Read More…

kottayam

കോട്ടയത്ത് സർക്കാർ സ്കൂളിന് പിൻവശത്തുനിന്ന് തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തി

കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർ സെക്കന്ററി സ്കൂളിന് പിൻഭാഗത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന് പിൻവശത്തെ കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികൾ പന്തെടുക്കാൻ കയറിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്ഥലത്ത് നിന്നും പോലീസ് പരിശോധന തുടരുകയാണ്. കണ്ടെത്തിയ അസ്ഥികഷ്ണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ഇവ ശാസ്ത്രീയ Read More…