kottayam

തോമസ് ചാഴികാടന്റെ വികസനരേഖ പ്രകാശനം ഇന്ന്

കോട്ടയം: എല്‍ ഡി എഫ് കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി ശ്രീ തോമസ് ചാഴികാടന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിന്റെ ‘വികസനരേഖ’ ഇന്ന് (ശനിയാഴ്ച) 12 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യും. വികസനരംഗത്ത് സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെച്ച തോമസ് ചാഴിക്കാടന്‍ 100% എംപി ഫണ്ടും വിനിയോഗിക്കുകയും, ആറുവരി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ 925 കോടി രൂപയുടെ റെയില്‍വേ വികസനവും, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തിരിച്ചുപിടിക്കലും, പ്രധാനമന്ത്രി സഡക്ക് യോജന റോഡ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ദൂരം Read More…

kottayam

മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക്

കോട്ടയം: മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണം ഉടൻ തുടങ്ങും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഭൂഗർഭപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടേയും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളുടേയും യോഗം നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ Read More…

kottayam

ജനവാസ കേന്ദ്രങ്ങിലെ വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണം : ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി മനുഷ്യന് ജീവാപായമുണ്ടാക്കുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്രനയം രൂപവത്കരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷകഫെ ഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ, പാപ്പച്ചൻ വാഴയിൽ, മനോജ് ജോസഫ് , പി.കെ സുലൈമാൻ , തുടങ്ങിയവർ പ്രസംഗിച്ചു.

kottayam

സംയുക്ത  കർഷക സമിതി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്തതിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും

കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ  യുവ കർഷകനെ  വെടിവെച്ചുകൊന്നതിൽ  പ്രതിഷേധിച്ചും  കേന്ദ്ര  ഗവണ്മെന്റ്  കർഷകർക്ക്  കഴിഞ്ഞ  10 വർഷമായി  നൽകിയ  വാഗ്ദാനങ്ങൾ  പലിക്കണമെന്നാവശ്യപ്പെട്ട്  സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ  കോട്ടയം  ഹെഡ് പോസ്റ്റ്  ഓഫിസ്  മാർച്ചും  ധർണ്ണയും  നടത്തി.   ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച  സമരം പ്രൊഫ .എം ടി ജോസഫ്  ഉദ്ഘാടനം ചെയ്തു  കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ്  ഫിലിപ്പ്, E S ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ Read More…

kottayam

റെയിൽ രംഗത്തെ സഹസ്രകോടി വികസനത്തിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം നാളെ തുടങ്ങും

കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് Read More…

kottayam

തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം

കോട്ടയം: പാർലമെന്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം മണ്ഡലത്തിലും കേരളത്തിൽ എമ്പാടും മതേതരവും, വികസനോത്മകവുമായി നിലപാടിൽ മുന്നോട്ടുപോകുന്ന ഇടതുപക്ഷ മുന്നണി വൻവിജയം നേടുമെന്നും, ഇന്ന് പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റുകൾ ഇടതുപക്ഷ മുന്നണി പിടിച്ചെടുത്തു. ഇടതുപക്ഷ മുന്നണിക്കുള്ള വമ്പിച്ച ജനപിന്തുണയുടെ സാക്ഷ്യപത്രമാണ് ഇതെന്നും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എം. പി. എന്ന നിലയിൽ എല്ലാ തലത്തിലും 100% വിജയിച്ച Read More…

kottayam

ഫിലിം ആക്റ്റിംഗ് കോഴ്സ് ദർശനയിൽ

കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ദർശന സാംസ്കാരികകേന്ദ്രത്തിൽ വെച്ച് മൂന്നു മാസത്തെ ഫിലിം ആക്റ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. മാർച്ച് മാസം ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. സിനിമ മേഖലയിലുള്ള പ്രശസ്തർ ക്ലാസ്സുകൾക്കു നേതൃത്വം നൽകും. ഫിലിം ആർട്ടിസ്റ് ഡേറ്റ ബാങ്കിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതായിരിക്കും. താല്പര്യമുള്ളവർ ഉടൻതന്നെ ബന്ധപ്പെടുക. 9188520400, 9447008255.

kottayam

അങ്കണവാടികളിൽ ഇനി പുകയില്ലാത്ത അടുക്കളകൾ; ‘അങ്കൺജ്യോതി’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം: സീറോ കാർബൺ അങ്കണവാടികൾ എന്ന ലക്ഷ്യവുമായി അങ്കണവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ”അങ്കൺ ജ്യോതി” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണ വിതരണവും വെളിയന്നൂർ ഗവൺമെന്റ് എൽ.പി.സ്‌കൂൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടികളിൽ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങൾ സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊർജസംരക്ഷണവും കാർബൺ അടക്കമുള്ള വാതകങ്ങളുടെ Read More…

kottayam

ഫെബ്രുവരി 22ന് കോട്ടയത്ത് പട്ടയമേള; മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം: ഫെബ്രുവരി 22ന് നടക്കുന്ന കോട്ടയം ജില്ലയിലെ പട്ടയമേളയുടെ വിജയത്തിനായി സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. 22ന് ഉച്ചയ്ക്കു മൂന്നുമണിക്ക് പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് അന്നേദിവസം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലയിലെ പട്ടയവിതരണം സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥി ആയിരിക്കും. Read More…

kottayam

സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വിലവർദ്ധിപ്പിച്ച പിണറായി സർക്കാരിനെതിരെ NDA കോട്ടയം മണ്ഡലം കമ്മിറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കോട്ടയം:സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വിലവർദ്ധിപ്പിച്ച പിണറായി സർക്കാരിനെതിരെ NDA കോട്ടയം മണ്ഡലം കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ വിലക്കയറ്റം നിയന്ത്രിക്കാൻ കിലോയ്ക്ക് 29 രൂപ നിരക്കിൽ ഭാരത് അരി വിതരണം ചെയ്യുമ്പോൾ പിണറായി സർക്കാർ പാവപ്പെട്ടവർക്ക് കേരളത്തിലെ സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ആവശ്യ സാധാനങ്ങളുടെ സബ്സിഡി പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും പാവപ്പെട്ടവരുടെ നെഞ്ചത്തിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് പിണറായി പിന്തിരിഞ്ഞില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടനം Read More…