kottayam

രാഷ്ട്രപതിയുടെ സന്ദർശനം: സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം

കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 23 വ്യാഴാഴ്ച ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24 വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, Read More…

kottayam

കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്‌ഘാടനം ചെയ്തു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവർത്തന വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ മാസം 18-ാം തീയതി കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ചൈതന്യ പാസ്റ്ററൽ സെൻറിൽ വച്ച് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റ‌ീഫൻ പാണ്ടിയാംകുന്നേൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും KCYL അതിരൂപത ചാപ്ലെയിൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകുകയും ചെയ്തു. ചൈതന്യ പാസ്റ്ററൽ Read More…

kottayam

കോട്ടയം ജില്ലയില്‍ ഒക്ടോബർ 22 വരെ ഖനനം നിരോധിച്ചു

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും മഴ മുന്നറിപ്പുകളുടെ പശ്ചാത്തലത്തിലും കോട്ടയം ജില്ലയിൽ എല്ലാവിധ ഖനനപ്രവർത്തനങ്ങളും ഒക്ടോബർ 22 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.

kottayam

നിലവിലെ സാഹചര്യത്തിൽ കോളജുകളെ പൂർണമായി അഫിലിയേഷൻ മുക്തമാക്കാനാകില്ല: മന്ത്രി ആർ. ബിന്ദു

കോട്ടയം: കോളജുകളെ പൂർണമായും അഫിലിയേഷൻ മുക്തമാക്കണമെന്ന ആവശ്യം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കാനാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതിവകുപ്പു മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിച്ച ഏകദിനസെമിനാറിന് സമാപനം കുറിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളവൽക്കരണത്തിന്റെ കാലത്ത് സമ്പന്നർക്കുവേണ്ടിമാത്രമായി വിദ്യാഭ്യാസ സംവിധാനങ്ങൾ മാറുമ്പോൾ പാവപ്പെട്ടവരെയും അരികുവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കാതെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ കാലത്തിനനുസരിച്ച് പൊളിച്ചെഴുതാനാവില്ല. കേരളത്തിൽ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) Read More…

kottayam

കോട്ടയം മൗണ്ട് കാർമ്മൽ കാമ്പസിലെ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കോട്ടയം: കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, ഗൈഡ്സ് യൂണിറ്റുകൾ മൗണ്ട് കാർമ്മൽ കോളേജ് ഓഫ് എജ്യൂക്കേഷൻ എൻ എസ് എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറം, ഫെഡറൽ ബാങ്ക് , കൊഴുവനാൽ ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. മൗണ്ട് കാർമ്മൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ മേരി ടി പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി Read More…

kottayam

വിമലഗിരി തിരുനാൾ ആലോചനായോഗം ചേർന്നു

കോട്ടയം : കോട്ടയം വിമലഗിരി കത്തീഡ്രലിൽ വിമലഗിരി മാതാവിന്റ തിരുനാൾ ആലോചനാ യോഗം സഹായ മെത്രാൻ ഡോ:ജസ്റ്റിൻ മടത്തി പറമ്പിലിന്റ നേതൃത്വത്തിൽ നടന്നു. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാദർ അജി ജോസഫ്, രൂപത അല്മായ ഭാരവാഹികൾ, ബഹു: സിസ്റ്റഴ്സ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു, കൺവീനറായി ജെറീഷ് ജോൺ, സെക്രട്ടറിയായി കിരൺ എന്നിവരെ തിരഞ്ഞെടുത്തു.

kottayam

ബിജെപി മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ പങ്കാളിത്തം: ഭീതിയിൽ സിപിഎം ആക്രമണമെന്ന് ലിജിൻ ലാൽ

കോട്ടയം: ശബരിമല സ്വർണ്ണക്കോള്ള കേസിൽ ദേവസ്വം മന്ത്രി വി. എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന്മേൽ സിപിഎം പ്രവർത്തകർ അക്രമം നടത്തിയതിനെതിരെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ഏറ്റുമാനൂരിലെ തവളക്കുഴിയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ അയ്യപ്പ സംഗമത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തത് സിപിഎമ്മിനെ ഭീതിയിലാക്കിയതാണെന്നും അതിൽ വിരളി പൂണ്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മാർച്ച് സമാപിച്ച് മടങ്ങിയ സ്ത്രീ പ്രവർത്തകരടക്കമുള്ള ബിജെപി പ്രവർത്തകരെയാണ് സിപിഎം പ്രവർത്തകർ Read More…

kottayam

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന്; കോട്ടയം ജില്ലയിൽ 93327 കുട്ടികൾക്ക് വാക്‌സിൻ നൽകും

കോട്ടയം :പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള ജില്ലയിലെ 93327 കുട്ടികൾക്ക് ഒക്ടോബർ 12 ന് വാക്‌സിൻ നൽകും. മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 8 മണിക്ക് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. പോളിയോ തുള്ളി മരുന്ന് വിതരണത്തിനു ജില്ലയിൽ 1229 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, Read More…

kottayam

ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊക്കയിൽ തള്ളാൻ കൊണ്ടുപോയ കാർ കണ്ടെത്തി

കോട്ടയം :ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിൽ കാനറ ബാങ്കിനടുത്ത പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. പ്രതി സാം കെ.ജോർജിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഈ കാറിന്റെ ഡിക്കിയിൽ കയറ്റിയാണ് 26നു രാത്രി ചെപ്പുകുളത്തെത്തിച്ച് കൊക്കയിലെറിഞ്ഞത്. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട കേസിൽ കേസിൽ Read More…

kottayam

കുമരകത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജില്ലയിൽ മുൻകരുതൽ

കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രോഗബാധിത പ്രദേശങ്ങളിലെ പന്നിമാംസം വിതരണവും വിൽക്കുന്ന കടകളുടെ പ്രവർത്തനവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ നിർത്തിവെക്കണം. രോഗബാധിത മേഖലയിൽ നിന്ന് Read More…