കോട്ടയം: കേരളത്തെ ദന്തൽ ചികിത്സാ രംഗത്ത് ആഗോള ഹെൽത്ത് ഹബ് ആക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം സർക്കാർ ദന്തൽ കോളജിൽ 16.5 കോടി രൂപ മുടക്കി നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റിസർച്ച് ബ്ലോക്കിന്റെ ഉദ്ഘാടനവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിൻ്റെ കെട്ടിട നിർമാണോദ്ഘാടനവും നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദേശത്തുള്ളവർക്ക് കേരളത്തിൽ വന്ന് ചെലവു കുറഞ്ഞ രീതിയിൽ Read More…
kottayam
തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി : മന്ത്രി വി എൻ വാസവൻ
കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. പാർലമെൻ്ററി ജനാധിപത്യ വേദികളിൽ എം പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ്ക്ലബ്ബിൽ തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ എം.പി ഫണ്ട് Read More…
തോമസ് ചാഴികാടന്റെ വികസനരേഖ പ്രകാശനം ഇന്ന്
കോട്ടയം: എല്‍ ഡി എഫ് കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി ശ്രീ തോമസ് ചാഴികാടന്റെ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനത്തിന്റെ ‘വികസനരേഖ’ ഇന്ന് (ശനിയാഴ്ച) 12 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യും. വികസനരംഗത്ത് സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെച്ച തോമസ് ചാഴിക്കാടന്‍ 100% എംപി ഫണ്ടും വിനിയോഗിക്കുകയും, ആറുവരി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ 925 കോടി രൂപയുടെ റെയില്‍വേ വികസനവും, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തിരിച്ചുപിടിക്കലും, പ്രധാനമന്ത്രി സഡക്ക് യോജന റോഡ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ദൂരം Read More…
മെഡിക്കൽ കോളജ് ഭൂഗർഭപാത ഉടൻ നിർമാണത്തിലേക്ക്
കോട്ടയം: മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗർഭ പാതയുടെ നിർമാണം ഉടൻ തുടങ്ങും. 1.29 കോടി രൂപ ചെലവിട്ട് ആധുനികരീതിയിൽ നിർമിക്കുന്ന ഭൂഗർഭപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഭൂഗർഭപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടേയും തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളുടേയും യോഗം നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ Read More…
ജനവാസ കേന്ദ്രങ്ങിലെ വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണം : ചെറുകിട കർഷക ഫെഡറേഷൻ
കോട്ടയം : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി മനുഷ്യന് ജീവാപായമുണ്ടാക്കുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്രനയം രൂപവത്കരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷകഫെ ഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ, പാപ്പച്ചൻ വാഴയിൽ, മനോജ് ജോസഫ് , പി.കെ സുലൈമാൻ , തുടങ്ങിയവർ പ്രസംഗിച്ചു.
സംയുക്ത കർഷക സമിതി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്തതിൽ പ്രതിഷേധ മാർച്ചും ധർണ്ണയും
കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ യുവ കർഷകനെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ചും കേന്ദ്ര ഗവണ്മെന്റ് കർഷകർക്ക് കഴിഞ്ഞ 10 വർഷമായി നൽകിയ വാഗ്ദാനങ്ങൾ പലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി. ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച സമരം പ്രൊഫ .എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ് ഫിലിപ്പ്, E S ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ Read More…
റെയിൽ രംഗത്തെ സഹസ്രകോടി വികസനത്തിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം നാളെ തുടങ്ങും
കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് Read More…
തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം
കോട്ടയം: പാർലമെന്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും കോട്ടയം മണ്ഡലത്തിലും കേരളത്തിൽ എമ്പാടും മതേതരവും, വികസനോത്മകവുമായി നിലപാടിൽ മുന്നോട്ടുപോകുന്ന ഇടതുപക്ഷ മുന്നണി വൻവിജയം നേടുമെന്നും, ഇന്ന് പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റുകൾ ഇടതുപക്ഷ മുന്നണി പിടിച്ചെടുത്തു. ഇടതുപക്ഷ മുന്നണിക്കുള്ള വമ്പിച്ച ജനപിന്തുണയുടെ സാക്ഷ്യപത്രമാണ് ഇതെന്നും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. എം. പി. എന്ന നിലയിൽ എല്ലാ തലത്തിലും 100% വിജയിച്ച Read More…
ഫിലിം ആക്റ്റിംഗ് കോഴ്സ് ദർശനയിൽ
കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ദർശന സാംസ്കാരികകേന്ദ്രത്തിൽ വെച്ച് മൂന്നു മാസത്തെ ഫിലിം ആക്റ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. മാർച്ച് മാസം ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. സിനിമ മേഖലയിലുള്ള പ്രശസ്തർ ക്ലാസ്സുകൾക്കു നേതൃത്വം നൽകും. ഫിലിം ആർട്ടിസ്റ് ഡേറ്റ ബാങ്കിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതായിരിക്കും. താല്പര്യമുള്ളവർ ഉടൻതന്നെ ബന്ധപ്പെടുക. 9188520400, 9447008255.
അങ്കണവാടികളിൽ ഇനി പുകയില്ലാത്ത അടുക്കളകൾ; ‘അങ്കൺജ്യോതി’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം
കോട്ടയം: സീറോ കാർബൺ അങ്കണവാടികൾ എന്ന ലക്ഷ്യവുമായി അങ്കണവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ”അങ്കൺ ജ്യോതി” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണ വിതരണവും വെളിയന്നൂർ ഗവൺമെന്റ് എൽ.പി.സ്‌കൂൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടികളിൽ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങൾ സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊർജസംരക്ഷണവും കാർബൺ അടക്കമുള്ള വാതകങ്ങളുടെ Read More…











