kottayam

കമൽഹാസൻ്റെ ഇന്ത്യൻ 2 ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ പരാതി

കോട്ടയം: കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2: സീറോ ടോളറൻസ് എന്ന സിനിമയുടെ പോസ്റ്ററുകളിൽ ഇന്ത്യൻ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണൽ ഓഫീസർ എന്നിവർക്കു പരാതി നൽകി. ഇന്ത്യൻദേശീയപതാകയിൽ യാതൊരുവിധ എഴുത്തുകളും പാടില്ലെന്ന് ദേശീയപതാക കൈകാര്യം ചെയ്യുന്നതിന് നിർമ്മിക്കപ്പെട്ട ചട്ടമായ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ദുരുപയോഗം വകുപ്പ് 5 സെക്ഷൻ 3.28 പ്രകാരം പറയുന്നു. സെക്ഷൻ 3. Read More…

kottayam

സാജൻ ആലക്കുളം കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി

കോട്ടയം: കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയായി സാജൻ ആലക്കുളത്തെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ ശ്രീ കെ.ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു. വിദ്യാർത്ഥിയായിരിക്കെ കെ എസ് സി യിലൂടെ രാഷ്ട്രീയം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി കേരള കോൺഗ്രസ് (ബി) യുടെ സജീവ പ്രവർത്തകനായ പാലാ സ്വദേശിയായ സാജൻ ആലക്കുളം യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് ,കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

kottayam

സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ. എ സ്ഥാനം രാജിവെക്കണം പ്രഫ. ലോപ്പസ് മാത്യു

കോട്ടയം: മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ പലപ്രാവശ്യം ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും കേസ് നീട്ടിവയ്പ്പിക്കാൻ മാണി സി കാപ്പൻ എം.എൽ.എ ശ്രമിച്ചിട്ടും ബഹു. ഹൈക്കോടതി, എറണാകുളം മരട് സി.ജെ.എം കോടതിയിൽ വിചാരണ നേരിടാൻ ഉത്തരവായിരിക്കുകയാണ്. നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കണമെന്നും നിർദ്ദേശം വച്ചിരിക്കുകയാണ്. കണ്ണൂർ വിമാനത്താവള കമ്പനിയിൽ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടികൾ വാങ്ങുകയും, ഓഹരി ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വ്യവസായിയെ വഞ്ചിക്കുകയാണുണ്ടായത്. Read More…

kottayam

ലഹരിക്കെതിരേ പോരാടാൻ ആഹ്വാനവുമായി ലഹരിവിരുദ്ധ പരിപാടി

കോട്ടയം: ലഹരിക്കെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ മുൻകാലത്തേക്കാളും ശക്തമായി നടപ്പാക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അവർ. പലതരത്തിലുള്ള ലഹരികളാണ് ചുറ്റുമുള്ളത്. കുട്ടികൾ അറിഞ്ഞോ അറിയാതെയോ ലഹരിമാഫിയയുടെ കെണിയിൽ വീണുപോവുകയാണ്. വലിയ ശൃംഖലയാണ് ഈ മാഫിയ്ക്കു പിന്നിലെന്നും പൊതുസമൂഹമൊന്നാകെ നിന്നെങ്കിലേ ഇവയെ പൂർണമായി പ്രതിരോധിക്കാനാവൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഹരിമരുന്നുമാഫിയകൾ Read More…

kottayam

കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 75-ആം വാർഷികം : സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

കോട്ടയം ജില്ലയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജില്ലാപോലീസും, മാധ്യമപ്രവർത്തകരും തമ്മിൽ ക്രിക്കറ്റ് മത്സരം നടന്നു. മാന്നാനം കെ.ഇ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരം പോലീസ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ എസ്.പി. കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ്, മറ്റ് മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. മത്സരത്തിൽ പോലീസ് ടീം വിജയിച്ചു.

kottayam

ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം : പി.ജെ ജോസഫ് എം.എൽ.എ

കോട്ടയം : സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിമൂലം ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ് സി സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിദ്യാർഥികൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ, Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

kottayam

കോട്ടയം മണ്ഡലത്തിലെ കോടികളുടെ നികുതി പണ വിനിയോഗ ധൂർത്ത് വിജിലൻസ് അന്വേഷിക്കണം: ജി. ലിജിൻലാൽ

കോട്ടയം : ആ സൂത്രണവും ദീർഘവീക്ഷണവുമില്ലാതെ കോടികളുടെ നികുതി പണം പാഴാക്കിയുള്ള വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്ന് ആകാശപാതയിലൂടെ തെളിത്തിരിക്കുകയാണെന്ന് ബി.ജെ. പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോട്ടയം പട്ടണത്തോട് ചേർന്നുളള കച്ചേരിക്കടവ് വാട്ടർ ഹബ്ബ്, കോടി മത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപ്പണം ധൂർത്തടിച്ചതിന്റെ സംസാരിക്കുന്ന തെളിവുകളാണ്. കോട്ടയം മണ്ഡലത്തിൽ ആകാശപാത ഉൾപ്പടെ ഇത്തരത്തിലുള്ള ഭാവന ശൂന്യമായ പദ്ധതികളെ കുറിച്ചും ചെലവഴിച്ച കോടിക്കണക്കിന് രൂപയെ കുറിച്ചും വിശദവും സമഗ്രവുമായ Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

kottayam

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ഇടുക്കിയിൽ ഇന്നും രാത്രി യാത്രയ്ക്ക് നിരോധനം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം ഉണ്ടാകുമെന്ന് ജില്ലാ Read More…