kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

kottayam

ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി പ്രവർത്തനോദ്ഘാടനം നടത്തി

കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സെക്കൻഡറി തലത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രതിഭാ പോഷണ പരിപാടി ഗിഫ്റ്റഡ് ചിൽഡ്രൻ്റെ കോട്ടയം വിദ്യാഭ്യാസ ജില്ലാതല പ്രവർത്തന ഉദ്ഘാടനം കോട്ടയം എം.ഡി സെമിനാരി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. യു.എസ്. എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ 120 കുട്ടികളാണ് പദ്ധതിയിലുള്ളത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ഫീൽഡ് Read More…

kottayam

മെഡിക്കൽ കോളേജ് ഭൂഗർഭപാത ഓണത്തിന് തുറക്കും

കോട്ടയം : മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗർഭപാത ഓണത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഗർഭ പാതയ്ക്കുള്ളിൽ ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണു നിർമാണം പൂർത്തിയാക്കുന്നത്. മേൽക്കൂര കൂടി പണിത് ഭൂഗർഭപാതയിലൂടെയെത്തുന്നവർക്കു ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കൽ കോളജ് വികസന സമിതി ഒരുക്കണം. ഭൂഗർഭപാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ Read More…

kottayam

കേരളത്തോട് കടുത്ത അവഗണന, കർഷകർക്ക് നിരാശ: സന്തോഷ് കുഴിവേലിൽ

കോട്ടയം: കേരളത്തോട് കടുത്ത അവഗണന കാട്ടുന്നതും തികച്ചും നിരാശാജനകമായ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴി വേലിൽ. ആന്ധ്രാപ്രദേശിനും ബീഹാറിനും ഒക്കെ ആവശ്യത്തിലേറെ പരിഗണന നൽകിയപ്പോൾ കേരളത്തിൻ്റെ ഒര്ആവശ്യം പോലും പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. റബർ, നെൽ കർഷകരെ അവഗണിച്ചു. റബ്ബറിന് പ്രത്യേക സംരക്ഷണം എന്ന നിലയിൽ താങ്ങ് വില 250 രൂപയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിൻ്റെ ആവശ്യവും പരിഗണിച്ചില്ല. ഇത് സംബന്ധിച്ച് ഒരു Read More…

kottayam

2200 ലധികം യുവജനങ്ങൾ പങ്കെടുത്ത KCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

കോട്ടയം : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 21 ഞായറാഴ്ച മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക ‌ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മോനിപ്പള്ളിയിൽ എത്തിച്ചേർന്നത് . കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥിയായത്‌ ലോക പ്രശസ്ത Read More…

kottayam

വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാനുള്ള നടപടികൾ ആലോചനയിൽ :കോട്ടയം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ

കോട്ടയം: വീടുകളിൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആലോചനയിലുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. ചുമതലയേറ്റശേഷം ജില്ലാ കളക്ടറുടെ ചേംബറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കളും ബന്ധുക്കളും വിദേശത്തായതിനാൽ വീടുകളിൽ ഒറ്റയ്ക്കായി പോകുന്ന വയോജനങ്ങളുടെ എണ്ണം മധ്യതിരുവിതാംകൂറിൽ, പ്രത്യേകിച്ചു കോട്ടയം ജില്ലയിൽ കൂടുതലാണ്. ഇവർക്കു വിനോദത്തിനും സ്വാന്തനചികിത്സയ്ക്കും വേണ്ടി സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള പദ്ധതികളാണ് മനസിലുള്ളതെന്നു ജില്ലാ കളക്ടർ പറഞ്ഞു. കോട്ടയത്തിന്റെ വിനോദസഞ്ചാര വികസനപദ്ധതികളുമായി ബന്ധപ്പെട്ടും തെറ്റായ ശീലങ്ങളിൽനിന്നു യുവാക്കളെ മോചിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ Read More…

kottayam

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ഐ.എ.എസ്. ചുമതലയേറ്റു. കളക്ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ഐ.എ.എസ്., ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്. 2015 ഐ.എ.എസ്. ബാച്ചുകാരനാണ്. തിരുവനന്തപുരം സ്വദേശിയാണ്. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്. ആലപ്പുഴ ജില്ലാ Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

kottayam

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാലയാത്ര, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം, ഖനനം എന്നിവ നിരോധിച്ചു

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ ജൂലൈ 18 വരെ രാത്രികാലയാത്ര നിരോധിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ജൂലൈ 25 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി.

kottayam

കെ.സി.വൈ.എൽ അതിരൂപത തല ഡയറക്ടേഴ്സ് & അഡ്വൈസേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024- 25 പ്രവർത്തന വർഷത്തെ പ്രഥമ ഡയറക്ടേഴ്സ‌് & അഡ്വൈസേഴ്സ് മീറ്റ് ജൂലൈ മാസം പതിമൂന്നാം തീയതി കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം സൂപ്രണ്ട് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു‌. അതിരൂപത ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി. കെ സി സി Read More…