കോട്ടയം:കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്ക സഭയും, വൈദീകരും വർഗീയ വാദികളാണെന്ന് പറഞ്ഞ വക്കഫ് മന്ത്രി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുക ആണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പണം കൊടുത്ത് വാങ്ങി കരം അടച്ച് താമസിക്കുന്ന ഭൂമിയിൽ നിന്നും പ്രധേശവാസികളെ ഇറക്കിവിടാൻ ശ്രമിക്കുന്ന മന്ത്രിയാണ് വർഗ്ഗീയതകളിക്കുന്നതെന്നും സജി അഭിപ്രായപ്പെട്ടു. മുനമ്പം നിവാസികളെ സംരക്ഷിക്കാൻ കേരളത്തിലെ ജനാധിപത്യവിശ്വസികൾ ജീവൻ കൊടുത്തും പോരാട്ടം നടത്തുമെന്നും സജി പറഞ്ഞു.
kottayam
കോട്ടയം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം; നവംബർ 12 ന്
കോട്ടയം : റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം 12ന് തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രണ്ടാം കവാടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച ഫ്രാൻസിസ് ജോർജ് വിളിച്ച റെയിൽവേ ഉന്നതതല യോഗത്തിൽ ശബരിമല സീസണു മുൻപായി കവാടം തുറക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റേഷൻ ആരംഭിച്ച് 68 വർഷത്തിനു ശേഷമാണ് പുതിയ പ്രവേശന കവാടം കോട്ടയം സ്റ്റേഷനിൽ സജ്ജമാകുന്നത്. 2018ലാണ് നാഗമ്പടത്ത് ഗുഡ്സ് ഷെഡ് ഭാഗത്ത് പ്രവേശനകവാടം Read More…
യുവജന കമ്മീഷൻ കോട്ടയം ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു
കോട്ടയം: ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന യുവജനകമ്മിഷൻ ജില്ലാതലത്തിൽ ജാഗ്രതാസഭ യോഗം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു. അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, ജില്ലാ കോഡിനേറ്റർമാരായ അർച്ചന സദാശിവൻ, അഖിൽ മാടക്കൽ, വിവിധ വിദ്യാർത്ഥി- യുവജന സംഘടനാ Read More…
കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി
കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി Read More…
മാണി സി കാപ്പൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :ലോപ്പസ് മാത്യു
കോട്ടയം: തനിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി ഇലക്ഷൻ കേസ് കൊടുത്തു എന്ന രീതിയിൽ മാണി സി കാപ്പൻ നടത്തുന്ന പ്രചാരണങ്ങൾഅവാസ്തവവും തെറ്റിദ്ധാരണ ജനകവമാണന്ന് കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യു.ജോസ് കെ മാണിക്കെതിരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപാലായിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളാണ് കോടതിയിൽ ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നീ മുന്നണി സ്ഥാനാർഥികൾക്കെതിരെയാണ് അദ്ദേഹം പരാതി നൽകിയിരുന്നത്. ഇത്തരമൊരു പരാതിയിൽ Read More…
കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
കോട്ടയം സഹോദയ 22ാം ഇന്റർ സ്കൂൾ അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സെന്റ് ജോസഫ് പബ്ലിക് സ്കൂൾ കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്റിൽ 64 സി ബി എസ് സി സ്കൂളുകൾ മത്സരിച്ചു. ഒക്ടോബർ 26 നവംബർ 1 ദിവസങ്ങളിലായാണ് മത്സരം നടന്നത്. നവംബർ 1 നു മേരി മാതാ പബ്ലിക് സ്കൂൾ, ഗുഡ് ഷെഫർഡ് പബ്ലിക് സ്കൂൾ ചങ്ങനാശ്ശേരി ആയിട്ടുള്ള ഫൈനൽ മത്സരത്തിലാണ് മേരി Read More…
രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല
കോട്ടയം : റബർ വിലയിടിവിൽ സർക്കാർ – കോർപ്പറേറ്റ് – റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കേരള പിറവി ദിനത്തിൽ കോട്ടയത്ത് ‘റബർ കർഷക കണ്ണീർ ജ്വാല’ എന്ന പേരിൽ വമ്പിച്ച റബ്ബർ കർഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ ഉൽഘാടനം ചെയ്തു. ഇറക്കുമതി മാനദണ്ഡങ്ങൾ പുതുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയും ഇറക്കുമതിയ്ക്ക് കുറഞ്ഞ ഇറക്കുമതി തുക Read More…
കോട്ടയം കൾച്ചറൽ ഫെസ്റ്റിന് തുടക്കം കുറിച്ചു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം, ഫിൽക്കോസ് , ആത്മ, നാദോപാസന, കളിയരങ്ങ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടത്തുന്ന കോട്ടയം കൾച്ചറൽ ഫെസ്റ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ വി എൽ ജയപ്രകാശ് , പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, കലാമണ്ഡലം ദേവകി അന്തർജ്ജനം എന്നിവരെ Read More…
ഭിന്നശേഷി അവകാശനിയമം: പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: സാമൂഹികനീതിവകുപ്പ് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച് ജില്ലാതല പരാതി പരിഹാര ഉദ്യോഗസ്ഥർക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആർ. രാജീവ്, ഫിനാൻസ് ഓഫീസർ ബി. സന്തോഷ്‌കുമാർ, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസർ പി. Read More…
മലയാളദിനം, ഭരണഭാഷാ വാരാഘോഷം:കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ
കോട്ടയം: മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക. ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ ഒൻപതുമണിക്കു കളക്‌ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥിയാകും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ‘എന്റെ Read More…











