kottayam

സലിൻ കൊല്ലംകുഴി ചെറുകിട കർഷക ഫെഡറേഷൻ വൈസ് പ്രസിഡൻ്റ്

കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി സലിൻ കൊല്ലംകുഴിയെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ്, തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ്, എ കെ സിസി രൂപത പ്രതിനിധി സഭാംഗം, എന്നി നിലകളിൽ പ്രവർത്തിക്കുന്ന സലിൻ കൊല്ലംകുഴി കടുത്തുരുത്തി – പൂഴിക്കോൽ സ്വദേശിയാണ്.

kottayam

നവിൻ ബാബുനെ പോലെ തന്നെ മുളങ്ങശേരിൽ സാബുവിനെയും കൊലക്ക് കൊടുത്തു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: നിക്ഷേപത്തുക ചോദിച്ച് ബാങ്കിലെത്തിയ സാബുവിനെ കൈയ്യേറ്റം ചെയ്ത സ്റ്റഫ് ബിനോയിയും, ബാബു പരാതി പറയാൻ വിളിച്ചപോൾ അടി വാങ്ങുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ സി പി എം മുൻ ഏരിയാ സെക്രട്ടറിയും, മുൻ ബാങ്ക് പ്രസിഡന്റുമായ സജിയുമാണ് സാബുവിന്റെ മരണത്തിലെ ഒന്നും രണ്ടും പ്രതികളെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി വേണ്ടി വന്നാൽ ഏതവനെയും അടിക്കണം അടി കൊടുത്താലെ പ്രസ്ഥാനം നിലനിൽക്കു എന്നും സി പി Read More…

kottayam

എണ്ണയുടെ പുനരുപയോഗം തടയൽ; തെരുവുനാടകവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കോട്ടയം :ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. നല്ല ഭക്ഷണം കഴിക്കുക നാലാംഘട്ട ചലഞ്ചിന്റെ ഭാഗമായി കോട്ടയം സി.എം.എസ് കോളജിന്റെ സഹകരണത്തോടെയാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ തെരുവുനാടകം അരങ്ങേറിയത്. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ്‌റ് കമ്മീഷണർ എ.എ. അനസ്, ഡോ. എസ്. ശ്രീജ, കവിത വിജയൻ, Read More…

kottayam

കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ നടന്നു

ഏറ്റൂമാനൂർ: കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ കെ റ്റി യു സി ബി കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ സുനു സി പണിക്കരുടെ അധ്യക്ഷതയിൽ ഏറ്റുമാനൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ: കെവിൻ ജോസഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് കുമാർ മഞ്ചേരിയിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിനെ കുറിച്ചുള്ള കാര്യങ്ങളും, തെക്കൻ മേഖലാ സമ്മേളനത്തെ കുറിച്ചും, ക്ഷേമനിധിയിൽ Read More…

kottayam

സംസ്ഥാന സർക്കാർ റബർ കർഷകരെ വഞ്ചിക്കുന്നു : സജി മഞ്ഞക്കടമ്പിൽ

കോട്ടയം: റബറിന് ഇരുനൂറ്റമ്പത് രൂപാ തറവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് കേരളത്തിൽ രണ്ടാം തവണ അധികാരത്തിൽ വന്ന ഇടതു സർക്കാർ കെ.എം.മാണിസാർ റബർ കർഷകർക്ക് കൈത്താങ്ങായി നടപ്പിലാക്കിയ റബർ വില സ്ഥിരതാഫണ്ട് പോലും മരവിപ്പിച്ചു കൊണ്ട് കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. റബർ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ധേഹം പറഞ്ഞു. കോട്ടയം റോട്ടറി Read More…

kottayam

നടക്കാതെ പോയ പല കാര്യങ്ങൾക്കും അദാലത്തുകളിലൂടെ പരിഹാരം കാണാനായി: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സാങ്കേതിക പ്രശ്നം മൂലം നടക്കാതെ പോയ പല കാര്യങ്ങൾക്കും പരിഹാരം കാണാനായി എന്നതാണ് അദാലത്തുകൾ കൊണ്ടുണ്ടായ നേട്ടമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. ചങ്ങനാശേരി താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് മുഖ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആമുഖ പ്രഭാഷണം നടത്തി. Read More…

kottayam

ചൈതന്യ കാര്‍ഷിക മേള 2025- അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപത്തി അയ്യായിരത്തി യൊന്ന് (25001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതാണ്. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് Read More…

kottayam

റോഡപകടങ്ങളുടെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗ്; ലഹരിപരിശോധന കര്‍ക്കശമാക്കണം

കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. റോഡ് നിര്‍മ്മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്‍ട്ട് നല്കി യഥാര്‍ത്ഥ കാരണങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രതിനിധിയോഗം കോട്ടയത്ത് ടെമ്പറന്‍സ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയാസക്തര്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പൊതുനിരത്തില്‍ അവര്‍ മനുഷ്യ ബോംബായി മാറുകയാണ്. വൈകിട്ട് 5 മണി കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്ക് കാല്‍നടപോലും നിലവിലെ സാഹചര്യത്തില്‍ ഭയപ്പാടുണ്ടാക്കുന്നുണ്ട്. ലഹരിയില്‍ Read More…

kottayam

യൂറിയയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കണം: സന്തോഷ് കുഴിവേലിൽ

കോട്ടയം: പൊട്ടാഷ് , യൂറിയ തുടങ്ങിയ രാസവളങ്ങളുടെ ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ചെറുകിട കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ് കുഴിവേലിൽ. ഈ വളങ്ങളുടെ ദൗർലഭ്യം മൂലം നെൽ റബർ, ജാതി കർഷകർ കടുത്ത പ്രതിസന്ധിയിലാണന്നും സന്തോഷ് ചൂണ്ടിക്കാട്ടി. നെല്ലിന്റെ വിത കഴിഞ്ഞിട്ട് 10 മുതൽ 20 ദിവസം കഴിഞ്ഞിട്ടും കൂട്ടു വളങ്ങളുടെ ദൗർലഭ്യം കാരണം അടിസ്ഥാന വളം Read More…

kottayam

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹകരണ മേഖലയുടെ പിന്തുണ: മന്ത്രി വി.എൻ. വാസവൻ

കോട്ടയം : തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സഹകരണ മേഖലയുടെ പിന്തുണ ഉറപ്പാക്കുമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലാ പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ പിന്തുണ ഉറപ്പാക്കുന്നതിന് സഹകരണ നിയമഭേദഗതിയിൽ പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്ന പ്രായോഗിക ക്ഷമതയുളള പദ്ധതികൾക്ക് സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക പിന്തുണ ഉറപ്പാക്കി വിഭവസ്രോതസുകളുടെ Read More…