kottayam

കോട്ടയം ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജനകീയ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ആലോചനായോഗം നടന്നു

കോട്ടയം :ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്‌ട്രേറ്റിൽ നടന്നു. നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയുമടക്കം പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ടത്തിൽ മനോഹരമാക്കാനാണ് ആലോചിച്ചത്. മാലിന്യം വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. Read More…

kottayam

കേരള വനം വികസന കോർപ്പറേഷൻ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും

കോട്ടയം: കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.) സുവർണ ജൂബിലി ജനുവരി 24 മുതൽ അടുത്തവർഷം ജനുവരി 23 വരെ നീളുന്ന പരിപാടികളോടെ ആറു ഡിവിഷനുകളിലായി വിപുലമായി നടത്തും. ജനുവരി 24നു രാവിലെ 10.30ന് കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സഹകരണ-ദേവസ്വം-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.പി.മാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.എഫ്.ഡി.സി. Read More…

kottayam

റോഡ് സുരക്ഷാ വാരാചരണം

നെഹ്‌റു യുവകേന്ദ്ര കോട്ടയത്തിന്റെയും മേരാ യുവ ഭാരതിന്റെയും നേതൃത്വത്തിൽ കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാതല റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അജിത്കുമാർ നിർവഹിച്ചു. വിദ്യാർഥികൾ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്തി. ലഘുലേഖകളും വിതരണം ചെയ്തു. വരുംദിവസങ്ങളിലും ഇവർ ബോധവത്കരണം തുടരും. ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, കാരിത്താസ് ആശുപത്രി ട്രോമാകെയർ വിഭാഗം മേധാവി Read More…

kottayam

‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെഉദ്ഘാടനം ജനുവരി 21ന്

കോട്ടയം :പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള ‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കോട്ടയം ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21 ന് വൈകിട്ട് സൈറണുകളുടെ പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കോട്ടയം താലൂക്ക് ഓഫീസ്, ജി.വി.എച്ച്.എസ്.എസ്. നാട്ടകം, പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം Read More…

kottayam

ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് നടത്തി

കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷനുകളുടെ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഹിയറിങ് നടത്തി. ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരെ നേരിൽ കണ്ടു ഹിയറിങ് നടത്തിയത്. 2024 നവംബർ 18-ന് ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ കരടു ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികളാണ് പരിഗണിച്ചത്. 562 പരാതികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. നേരിട്ടെത്തിയ മുഴുവനാളുകളുടെയും പരാതികൾ കേട്ടതായും അവ ന്യായമായ രീതിയിൽ തീർപ്പാക്കുമെന്നും ഡീലിമിറ്റേഷൻ Read More…

kottayam

പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

കോട്ടയം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുൾപ്പെട്ട 8 സ്കൂളുകളിലെ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത പാസിംഗ് ഔട്ട് പരേഡ് ഇന്ന് മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട്, ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ, ക്രോസ്സ് റോഡ്സ് ഹൈസ്കൂൾ പാമ്പാടി, സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂൾ, Read More…

kottayam

എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ചു

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും ഫിൽകോസിൻ്റെയും ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ വച്ച് എം ടി വാസുദേവൻ നായരെയും പി ജയചന്ദ്രനെയും അനുസ്മരിച്ചു. മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രശസ്ത സിനിമ അഭിനയിതാവ് പ്രൊഫ. ബാബു നമ്പൂതിരി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വ. വി ബി ബിനു, ജോയ് തോമസ്, ജോഷി മാത്യു, ആർട്ടിസ്റ്റ് Read More…

kottayam

AIYF കോട്ടയം ജില്ല കമ്മിറ്റി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി

കോട്ടയം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളെ നോക്കുകുത്തി ആക്കരുത്, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി AIYF കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസ് മാർച്ച്‌ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ രഞ്ജിത് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് Read More…

kottayam

മദ്യശാലകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; രാസലഹരി മാഫിയ തഴച്ചു വളരുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

കോട്ടയം : സംസ്ഥാനത്ത് കൂണുകള്‍പോലെ ബാറുകളും, ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും മുളച്ചുവളരുകയാണെന്നും മാരക രാസലഹരി മാഫിയയുടെ സാന്നിധ്യം ഗ്രാമങ്ങളില്‍പോലും എത്തിയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഫെബ്രുവരി 26 ന് കോട്ടയത്ത് നടക്കുന്ന കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും, മദ്യവിരുദ്ധ സമിതിയുടെയും സംയുക്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് ലൂര്‍ദ്ദ് പള്ളി ഹാളില്‍ നടക്കുകയായിരുന്നു. സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. കേരള കത്തോലിക്ക സഭയിലെ Read More…

kottayam

ഇല്ലാത്ത കണക്ഷനു ബില്ല് നൽകിയ ജല അതോറട്ടി 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം സ്വദേശിയായ ടി.എൻ. ബാബു നൽകിയ പരാതിയിലാണ് നടപടി. ബാബു വാട്ടർ കണക്ഷനുവേണ്ടി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് അപേക്ഷ നൽകിയിരുന്നു. കൈവശാവകാശ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടന്ന്‌ അറിയിച്ചതിനെത്തുടർന്ന് പുതിയത് നൽകുകയും മുദ്രപ്പത്രത്തിൽ കരാറിലേർപ്പെടുകയും ചെയ്തു. മീറ്ററും വാങ്ങി നൽകി. മീറ്റർ പരിശോധിച്ച ശേഷം സ്ഥലം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. Read More…