kottayam

ഖാദർ കമ്മിറ്റി റിപ്പോർട്ട് എയ്ഡഡ് സ്കൂൾ മാനേജർ മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം:എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്ന പരിഹാരങ്ങൾക്ക് ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് തിരുവഞ്ചൂർ രാധാ കൃഷ്ണൻ എം എൽ എ കോട്ടയം ഫ്ലോറൽ പാലസിൽ (കുട്ടി അഹമ്മദ് കുട്ടി നഗർ) ചേർന്ന കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസമേഖലയിൽ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണന്നും അദ്ദേഹം പറഞ്ഞു യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ എ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി ദേശീയ Read More…

kottayam

‘എഴുത്തുകൾ’ പ്രകാശനം ചെയ്തു

കോട്ടയം : സംസ്ഥാന ഓഡിറ്റ് വകുപ്പും കോട്ടയം ജില്ലാ ഭാഷാ സമിതിയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുപുറത്തിറക്കിയ പുസ്തകസമാഹാരം ‘എഴുത്തുകൾ’ രണ്ടാം പതിപ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓഡിറ്റ് വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ പി.ബി. നടരാജന്റെ ഭാര്യ വിജയമ്മാളിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി Read More…

kottayam

കേരള പ്രൈവറ്റ് സ്കൂൾ(എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29ന്

കോട്ടയം: കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ(എയ്ഡ ഡ്) ജില്ലാ സമ്മേളനം 29ന് കോട്ടയം ലോഗോസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഫ്ലോറൽ പാലസിൽ വച്ച് (കുട്ടി അഹമ്മദ് കുട്ടി നഗർ)നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, പഠന ക്യാമ്പ്, കൗൺസിൽ മീറ്റ്, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നീ സെക്ഷനു കൾ ആയാണ് പരിപാടികൾ നടക്കുക എയ്ഡഡ് സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികൾ സമ്മേളനം ചർച്ച ചെയ്യും. യോഗത്തിൽ വിശിഷ്ടാതിഥിയായി ഫ്രാൻസിസ് ജോർജ് എംപി സംസാരിക്കും. Read More…

kottayam

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 76-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് പല രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാനുള്ള തെറ്റായ രീതികൾ നടക്കുന്നുണ്ട്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറേപ്പോലും അപമാനിക്കുന്നത് വേദനാജനകമാണ്. എല്ലാവർക്കും പാർപ്പിടവും ജോലിയും ദാഹജലവും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കിയുള്ള Read More…

kottayam

ആംബ്രോക്സ് കോട്ടയം എന്ന പേരിലുള്ള അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സന്ദേശറാലി നടത്തുന്നു

കോട്ടയം: ആംബ്രോക്സ് കോട്ടയം എന്ന പേരിലുള്ള അംബാസിഡർ കാറുകളുടെ ഉടമസ്ഥരുടെ കൂട്ടായ്മ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വീൽസ് ഫോർ വെട്രൻസ് എന്ന പേരിൽ അൻപതിൽപ്പരം അംബാസിഡർ കാറുകളുമായി ഒരു സന്ദേശറാലി നടത്തുന്നു. വെള്ളൂർ മൂർക്കാട്ട് പടിയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച് തലപ്പാറ തലയോലപ്പറമ്പ് വൈക്കം വലിയ കവല വഴി വൈക്കം ബീച്ചിൽ നാലുമണിക്ക് എത്തിച്ചേരുന്ന വിധമാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വൈക്കം ബീച്ച് മൈതാനിയിൽ എത്തിച്ചേരുന്ന റാലിയെ വൈക്കം നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ഇതിനോട് അനുബന്ധിച്ച് നടത്തുന്ന Read More…

kottayam

ചൂടിൽ കോട്ടയം രാജ്യത്ത് രണ്ടാമത്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇന്നലെ കോട്ടയത്ത് അസാധാരണമായി ചൂടു വർധിച്ചു. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് അധികം. താപനില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് Read More…

kottayam

ദേശീയ പതാക നിർമിക്കാൻ നിലവാരമില്ലാത്ത തുണി :വ്യാപാര സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന എ.എസ്. ട്രേഡേഴ്‌സ്, ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിധി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീജ സന്തോഷാണ് പരാതിക്കാരി. മുൻകൂറായി വാങ്ങിയ 17 ലക്ഷം രൂപാ തിരിച്ചു നൽകണമെന്നും സേവനത്തിലെ അപര്യാപ്തതയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കും നഷ്ടപരിഹാരമായി 25000 രൂപ നൽകണമെന്നുമാണ് വിധി. Read More…

kottayam

ദേശീയ ബാലിക ദിനം ആചരിച്ചു

കോട്ടയം :ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ദേശീയ ബാലിക ദിനം ആചരിച്ചു. കോട്ടയം ബസേലിയസ് കോളജിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോഡ് ഉടമയായ ഡോ. ബിനു തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിത ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ബസേലിയസ് Read More…

kottayam

പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം: ബാലാവകാശ കമ്മിഷന്‍

കോട്ടയം : പതിനെട്ടു വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിപോലും പഠനം നിര്‍ത്തി മറ്റു ജോലിക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം(ആര്‍.ടി.ഇ),പോക്സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ അവലോകനയോഗത്തിലാണ് കമ്മീഷന്‍ അംഗങ്ങളായ അംഗങ്ങളായ ഡോ.എഫ്. വില്‍സണ്‍,അഡ്വ. ജലജാചന്ദ്രന്‍ എന്നിവര്‍ ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇടയ്ക്കുവച്ച് പഠനം നിര്‍ത്തിയ കുട്ടികളേക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്മീഷന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചു. Read More…

kottayam

വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേരളത്തിൽ വർദ്ധിച്ച് വരുന്ന വന്യമൃഗ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ കർശന നിയമ നിർമ്മാണം നടത്തണമെന്നും മനുഷ്യജീവന് സംരക്ഷണം ലഭിക്കുന്ന തരത്തിലുള്ള പുതിയ വനം വന്യജീവി സംരക്ഷണ നിയമമാണ് പാസാക്കേണ്ടതെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നാട്ടിലിറങ്ങുന്ന വന്യജീവികളെ തുരുത്താനുള്ള അധികാരം കർഷകർക്ക് നൽകുക മാത്രമാണ് ഏക പരിഹാരം എന്നും സജി പറഞ്ഞു. വയനാട്ടിൽ കടുവാ ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.