kottayam

കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, സസ്പെൻഷനിൽ തീരില്ല; വീണാ ജോർജ്

കോട്ടയം: കോട്ടയത്തെ നേഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതി ക്രൂരവും മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമായ സംഭവം. ഡി എം ഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ട്. അങ്ങേയറ്റം ക്രൂരമായിട്ടുള്ള സംഭവം. സസ്പെൻഷനിൽ തീരില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്ന തരത്തിൽ മാതൃകാപരമായ നടപടി ഉണ്ടാകും. പരമാവധി സ്വീകരിക്കാവുന്ന നടപടികൾ എടുക്കും. സസ്പെൻഷനിൽ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കും. തെറ്റ് തെറ്റ് തന്നെയാണ്.അതിനെ മറ്റൊരു വിധത്തിലും കാണില്ല. Read More…

kottayam

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ റാഗിംഗ്; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം : അമൽ ചാമക്കാല

കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ റാഗിംഗ് നീചവും പൈശാചികവും ആണെന്നും ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും മേലിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമങ്ങൾ കൊണ്ടുവരണമെന്ന് കേരള വിദ്യാർത്ഥി കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല.

kottayam

കോട്ടയത്തെ റാഗിംങ്‌ പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം :കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം : ഗവൺമെന്റ് നേഴ്സിങ് കോളേജിൽ വിദ്യാർഥി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്ന് കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൂരവും പൈശാചികവും മനുഷ്യത്വരഹിതവുമായ ചെയ്തികളാണ് കുറ്റവാളികളുടേത്. റാഗിങ്ങിന് ഇരയായ കുട്ടികളും അവരുടെ രക്ഷിതാക്കളും നിയമപോരാട്ടവുമായി മുന്നോട്ട് പോകണം.അതിന് കേരളീയസമൂഹത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. റാഗിങ് വാർത്തകളും അതുമായി ബന്ധപ്പെട്ട കുറച്ച് ദിവസത്തെ ചർച്ചകളും കഴിഞ്ഞാൽ പൊതുസമൂഹം എല്ലാം മറക്കുകയാണ്.കുറ്റക്കാർ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം Read More…

kottayam

റാഗിങ് അവസാനിക്കണമെങ്കിൽ കാമ്പസ് രാഷ്ട്രീയം നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കോട്ടയം ഗവൺമെൻറ് നഴ്സിങ്ങ് കോളേജിൽ നടന്ന മൃഗീയമായ പീഠനത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ഉപയോഗവുമാണ് ഇത്തരത്തിലുള്ള റാഗിങ്ങിന് കാരണമെന്നും കാമ്പസുകളിലെ റാഗിങ്ങ് ആവസാനിക്കണമെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് അറുതി വരുത്താൻ സർക്കാർ തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു. കലാലയങ്ങളിൽ നടക്കുന്ന പീഠനങ്ങൾ കണ്ടിട്ടും നടപടി സ്വീകരിക്കാതെ മൂടിവയ്ക്കാൻ ശ്രമിക്കുന്ന അധികൃതരെയും കേസിൽ പ്രതികളാക്കണമെന്നും അദ്ധേഹം പറഞ്ഞു.

kottayam

ഹേമലത പ്രേംസാഗർ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. 2003-2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2010 വരെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു. 2005 കാലത്ത് വെള്ളാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡംഗം, വൈസ് പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ വെള്ളാവൂര്‍ സെൻട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമാണ്. ചങ്ങനാശേരി Read More…

kottayam

വാഹനനികുതി: ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

കോട്ടയം : മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽനിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ.2020 മാർച്ച് 31 വരെ നികുതി അടച്ചതോ നാലുവർഷത്തിലോ അതിലധികമോ നികുതി കുടിശ്ശികയുള്ളതുമായ വാഹനങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ വരും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 70 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 60 ശതമാനവും നികുതിയിളവ് ലഭിക്കും. ജി ഫോമിൽ കിടക്കുന്ന വാഹനങ്ങൾ,റവന്യൂ റിക്കവറി നേരിടുന്ന വാഹനങ്ങൾ, പൊളിച്ചു പോയ Read More…

kottayam

പാതയോര സൗന്ദര്യവൽക്കരണം: പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ

കോട്ടയം : ‘പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം. വലിച്ചെറിയൽ മുക്തവുമായിരിക്കണം.’ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി. ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട നഗരസഭാ പരിധികളിലുളള സ്‌കൂൾ പ്രഥമാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മറ്റ് നഗരസഭാ പരിധികളിലെ സകൂളധികൃതരുടെ യോഗം കഴിഞ്ഞദിവസം കളക്ടർ വിളിച്ചുചേർത്തിരുന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തങ്ങൾക്ക് Read More…

kottayam

സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം: ശിൽപശാല നടത്തി

കോട്ടയം: ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററും (എൻഐസി) ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം 2025 ശിൽപശാല സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ആർ. ധനേഷ് , സംസ്ഥാന ഐ.ടി. മിഷൻ കോട്ടയം ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു. സുരക്ഷിതമായ ഇന്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനുമായാണ് Read More…

kottayam

വനിതാ തടവുകാർക്കായി പാചക പരിശീലനം ആരംഭിച്ചു

കോട്ടയം: ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ പ്രൊബേഷൻ ഓഫീസ് എന്നിവ സംയുക്തമായി ജില്ലാ ജയിലുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. വനിതാ തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക് ആൻഡ് സെഷൻ ജഡ്ജി എം. മനോജ് ഉദ്ഘാടനം ചെയ്തു. ശിക്ഷ കഴിഞ്ഞിറങ്ങുന്ന തടവുകാർക്ക് സ്വന്തമായി തൊഴിലും Read More…

kottayam

കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ആദരം

കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസിന്റെ ആദരം. ട്രാഫിക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് ഇദ്ദേഹത്തിന് പ്രശംസാ പത്രം നൽകി അഭിനന്ദിച്ചു. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ Read More…