കോട്ടയം: ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം (ഐ.ആർ.എസ്) അംഗങ്ങൾക്കായി പരിശീലന ക്ലാസ് നടത്തി. സബ് കളക്ടർ ഡി. രഞ്ജിത്ത്, എ.ഡി.എം. എസ്. ശ്രീജിത്ത്, പാലാ ആർ.ഡി.ഒ. വി.എം. ദീപ എന്നിവർ പങ്കെടുത്തു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന പരിപാടിയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളും ഏകോപനവും ശാസ്ത്രീയമായി നടത്തേണ്ടതിനെക്കുറിച്ച് കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചെയിഞ്ച് അഡാപ്‌റ്റേഷൻ മിഷൻ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ സിജി എം. തങ്കച്ചൻ ക്ലാസ്സെടുത്തു.
kottayam
ഒരു വർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു; പുതിയ കാറും 50,000 രൂപയും നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കോട്ടയം: ബുക്ക് ചെയ്ത കാറിനു പകരം പഴയ കാർ നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പുതിയ കാർ നൽകാനും 50000 രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. വാഴൂർ സ്വദേശി സി ആർ മോഹനനാണ് മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരേ പരാതി നൽകിയത്. 2023 ഡിസംബർ ആറിന് മാരുതി സെലീറിയോ ഗ്ലിസ്റ്ററിങ്‌ഗ്രേ കളർ കാർ ബുക്ക് ചെയ്തു. എന്നാൽ പിന്നീട് ഈ നിറത്തിലുള്ള കാർ സ്റ്റോക്കില്ലെന്നും 20 ആഴ്ച താമസമുണ്ടാകുമെന്നും സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് അറിയിച്ചു. വെള്ള നിറത്തിലുള്ള കാർ Read More…
മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ കുഞ്ഞ് മരിച്ചു; ചികിത്സപ്പിഴവെന്ന് ആരോപണം
കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മൂന്നുവയസ്സുകാരി മരിച്ചു. മരണത്തിൽ ആശുപത്രി അധികൃതർക്ക് ചികിത്സാപ്പിഴവ് സംഭവിച്ചെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കട്ടപ്പന കളിയിക്കൽ ആഷാ അനിരുദ്ധന്റെയും വിഷ്ണു സോമന്റെയും മകൾ അപർണികയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കഠിനമായ വയറുവേദനയെത്തുടർന്ന് ഒരാഴ്ചമുമ്പ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി. കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിലെത്തി മരുന്നുകഴിച്ചിട്ടും അസുഖത്തിന് Read More…
നഴ്സിങ് കോളേജ് റാഗിങ്ങ് : ബിജെപി ഏകദിന ഉപവാസം നടത്തി
കോട്ടയം : കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ്ങിൽ പ്രതിഷേധിച്ച് ബിജെപി ഏകദിന ഉപവാസം നടത്തി. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ഉപവാസ സമ്മേളനം ഉത്ഘാടനം നിർവഹിച്ചു. ഏകദിന ഉപവാസം സമാപന സമ്മേളനം വൈകിട്ട് ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി ഉത്ഘടനം ചെയ്ത് സംസാരിച്ചു. ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌മാരുടെ നേതൃത്വത്തിലാണ് ഉപവാസം നടന്നത്. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിനു സമീപമാണ് Read More…
പാതയോര സൗന്ദര്യവൽക്കരണം: തൊഴിലാളികളുടെ കട്ട സപ്പോർട്ട്
കോട്ടയം ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന് ജില്ലാ ഭരണകൂടം തയാറാക്കുന്ന പദ്ധതിക്ക് പിന്തുണയുമായി വിവിധ ട്രേഡ് യൂണിയനുകൾ. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചു ചേർത്ത ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗമാണ് പദ്ധതിക്ക് പൂർണപിന്തുണ അറിയിച്ചത്. പാതയോരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനും മാലിന്യവിമുക്തമാക്കുന്നതിനും കളക്ടർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ യൂണിയൻ നേതാക്കൾ സ്വാഗതം ചെയ്തു. മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് പരിപാടി വൻ വിജയമാക്കാനുള്ള സന്നദ്ധത അറിയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ചെടികൾ നട്ടുപിടിപ്പിക്കാനും സംരക്ഷിക്കാനും Read More…
ഗാന്ധിജിയോട് അനാദരവ്: റഷ്യയിൽ ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ ബിയർ പുറത്തിറക്കിയതിനെതിരെ റഷ്യൻ പ്രസിഡൻ്റിന് പരാതി
കോട്ടയം: റഷ്യയിലെ ബിയർ ക്യാനുകളിൽ അച്ചടിച്ച ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രവും ഒപ്പും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനും പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കത്തയച്ചു. ഈ വിഷയത്തിൽ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.ബിയർ ക്യാനുകളിൽ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ ചിത്രവും ഒപ്പും പതിപ്പിച്ച് ഗാന്ധി Read More…
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം വിലക്കും
കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടി. പ്രതികളായ 5 നഴ്സിങ് വിദ്യാർത്ഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും. ഹോസ്റ്റൽ മുറിയിൽ കണ്ണിൽ ചോരയില്ലാത്ത ക്രൂരത കാണിച്ച കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നീ വിദ്യാർത്ഥികൾ പഠനം തുടരാൻ അർഹരല്ലെന്നാണ് നഴ്സിംഗ് കൗൺസിലിന്റെ കണ്ടെത്തൽ. ഇന്ന് ചേർന്ന നേഴ്സിങ് കൗൺസിൽ യോഗത്തിലാണ് പ്രതികളായ മുഴുവൻ Read More…
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണം: ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ
കോട്ടയം : സമീപ ജില്ലകളിലുൾപ്പെടെ സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ സാഹചര്യത്തിൽ ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായും ഡി.എം.ഒ. അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ. വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി.സി.ഡി. എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയും. മഞ്ഞപ്പിത്തത്തിന്റെ Read More…
പേവിഷ വിമുക്ത കോട്ടയം; പദ്ധതിക്ക് തുടക്കം
കോട്ടയം: പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള ‘പേവിഷ വിമുക്ത കോട്ടയം’ പദ്ധതിക്കു തുടക്കം. ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് നടപ്പാക്കുന്ന ‘റാബിസ് ഫ്രീ കേരള പദ്ധതി’യുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു സഹമന്ത്രി അഡ്വ. ജോർജ് Read More…
കോട്ടയം ഗവ.നഴ്സിങ് കോളജിലെ റാഗിങ്: നഴ്സിങ് കോളജ് പ്രിൻസിപ്പലിനും അസിസ്റ്റന്റ് പ്രഫസർക്കും സസ്‌പെൻഷൻ
കോട്ടയം : ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ റാഗിങ്ങിനിരയായ സംഭവത്തിൽ നഴ്സിങ് കോളജ് പ്രിൻസിപ്പൽ എ.ടി. സുലേഖ, അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസർ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി ഉത്തരവായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് Read More…











