കോട്ടയം: വിദ്യാർത്ഥികളും യുവാക്കളും ലഹരി ഉപയോഗവും അക്രമവാസനയും വെടിഞ്ഞ് സമൂഹത്തിൽ നന്മ പ്രവർത്തികൾ ചെയ്യണമെന്ന് മുൻ എംപി തോമസ് ചാഴിക്കാടൻ. കേരള വിദ്യാർത്ഥി കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശബ്ദ ഹിയറിങ് സെന്റർ കഞ്ഞിക്കുഴിയിൽ വച്ച് ഹിയറിങ് എയ്ഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് സി (എം ) കോട്ടയം ജില്ലാ ജില്ലാ കമ്മറ്റി പ്രസിഡന്റ് അമൽ ചാമക്കാലയുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൽ സന്തോഷം ഉണ്ടെന്ന് തോമസ് Read More…
kottayam
രാഷ്ട്രീയത്തിലിറങ്ങാൻ ‘കാസ’; സ്വാധീനമേഖലകളിൽ സ്ഥാനാർഥികളെ നിർത്തും.
കോട്ടയം: രാഷ്ട്രീയത്തിലിറങ്ങാൻ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയേക്കും. മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പിന്തുണയ്ക്കാനും ആലോചന. കേരള കോൺഗ്രസിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കാസ അറിയിച്ചു. 120 നിയോജക മണ്ഡലം കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കും. കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം Read More…
ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹം: ഡോ. സി.വി. ആനന്ദ ബോസ്
കോട്ടയം: ഭാരതം എന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണ് ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിലുള്ള സംഭാവനകൾ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പ്രസ്താവിച്ചു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനം ആവശ്യമുള്ളിടത്തെല്ലാം ക്രൈസ്തവ സമൂഹം ഉണ്ട് എന്നും ക്രിസ്ത്യാനികൾ ഉള്ള രാജ്യങ്ങളിലെല്ലാം രാഷ്ട്രത്തിൻറെ Read More…
മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ നാളെ
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രവും ഡ്രീംസെറ്റേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പൗരന്മാരുടെ ഒത്തുചേരൽ നാളെ (2025 മാർച്ച് 5 ബുധൻ ) ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ദർശനയിൽ നടക്കും. ചർച്ച, വിനോദ പരിപാടികൾ, ഓർമ്മകൾ പങ്കുവെക്കൽ എന്നിവ ഉണ്ടാവും. 60 വയസിന് മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 94471 14328
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. Read More…
കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ കമ്മറ്റി തൃണമൂൽ കോൺഗ്രസിന് പൂർണ പിൻതുണ പ്രഖ്യാപിച്ചു
കോട്ടയം: തൃണമൂൽ കോൺഗ്രസ്സിൽ ലയിക്കുവാനുള്ള കേരളാ കോൺഗ്രസ് ഡമോക്രാറ്റിക് പാർട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം കോട്ടയം ജില്ലാ കമ്മറ്റി അംഗീകരിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി. ജില്ലയിലെ മുഴുവൻ ഭാരവാഹികളും സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിന് പിൻതുണ പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്ററായി നിയമിതനായ പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിലിനെ യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂരിൻ്റെ അദ്ധ്യക്ഷതയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന കോട്ടയം ജില്ല നേതൃ യോഗം സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം Read More…
പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ഓർമ്മ അന്താരാഷ്ട്രാ പ്രസംഗ മത്സരം സീസൺ മൂന്നിന് തുടക്കമായി
കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ) ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാതലത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസണിനു തുടക്കമായതായി ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഫിനാൻഷ്യൽ ഓഫീസർ ഷാജി ആറ്റുപുറം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 15 വരെയാണ് ഒന്നാം ഘട്ടം. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍-സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ്-മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം Read More…
കാൻസർ പ്രതിരോധ ബോധവത്കരണത്തിനായി ആയിരത്തിലധികം പേർ ഒരുമിച്ച് സുംബ നൃത്തം ചെയ്തു
കോട്ടയം : ആരോഗ്യം സംരക്ഷിക്കാനുള്ള സന്ദേശം പകർന്ന് ആയിരത്തിലധികം വനിതകൾ ആനന്ദത്തോടെ സുംബാ നൃത്തച്ചുവടുകൾ വച്ച് അർബുദ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉണർവേകി. ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ പരിപാടിയുടെ പ്രചരണാർത്ഥം ആരോഗ്യ വകുപ്പ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ സുംബ ഡാൻസ് പരിപാടി വ്യത്യസ്തമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറും നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ആരോഗ്യം ആനന്ദം കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും കാൻസർ അതിജീവിതയുമായ നിഷ ജോസ് കെ. മാണിയും Read More…
വാർത്ത വ്യാജം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്
കോട്ടയം: എൻ.ഡി.എ. നേതൃത്വം കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയോട് കാട്ടുന്ന അവഗണനയെക്കുറിച്ച് സംസ്ഥാന നേതൃയോഗം 26-2-2025 ബുധൻ 10AM ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് വിശദമായ ചർച്ച നടത്തി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പി.വി. അൻവർ നേതൃത്വം കൊടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന ലയന സമ്മേളനത്തിന് ശേഷം പ്രവർത്തിക്കാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലക്കാരായ 3 പേർ പിന്നീട് നൽകിയത് വ്യാജ വാർത്ത ആണെന്നും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ Read More…
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം, ജാമ്യാപേക്ഷയിൽ നാളെ വിധി
കോട്ടയം: കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്‍റെ വാദം. വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.











