kottayam

വസന്ത് സിറിയക് തെങ്ങുംപള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

കോട്ടയം : ഇൻഡ്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി അഡ്വ: വസന്ത് സിറിയക് തെങ്ങുംപള്ളി (കാഞ്ഞിരപ്പള്ളി ) നിയമിച്ചു. ചാനൽ ചർച്ചകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ്, ഹൈക്കോടതി അഭിഭാഷൻ, മൊട്ടിവേഷനൽ ട്രെയിനർ, കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അയ്യങ്കാളി സാഹിത്യ പുരസ്ക്കാരം സ്വന്തമാക്കിയ വസന്ത് “മിയാ കുൽപ്പ “എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പാലാ പൈക കുറ്റിക്കാട്ട് മേഘ ബിനോയ് ഭാര്യ Read More…

kottayam

അതി ദാരിദ്ര്യ രഹിത ജില്ലാ പ്രഖ്യാപനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊറോട്ടു നാടകം : ജി ലിജിൻ ലാൽ

കോട്ടയം : കോട്ടയത്തെ അതി ദാരിദ്രമില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത് ഇടതുമുന്നണി സർക്കാരിൻറെ ഭരണ കാലാവധി അവസാനിക്കും മുൻപുള്ള പൊറോട്ടു നാടക പരമ്പരകളിലൊന്നാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു. രാജ്യത്താകമാനം മോദി സർക്കാരിന്റെ സമയബന്ധിതമായ പരിപാടികളിലൂടെ ദാരിദ്ര്യം നിർമാർജനം ചെയ്തുവരികയാണ്. ‘അതിദാരിദ്രത്തിൻ്റെ ദേശീയ ശതമാനം പോലും അഞ്ചിൽ താഴെയാണ്. ദാരിദ്ര്യവും പാർപ്പിടമില്ലായ്മയും പരിഹരിക്കുന്നതിനായി വ്യക്തമായ കർമ്മപദ്ധതി ളോടെയാണ് മുന്നോട്ടുപോകുന്നത്. പാവപ്പെട്ടവർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി റേഷൻ കൂടുതൽ ശക്തിപ്പെടുത്തി. കൂടാതെ പാർപ്പിടവും വസ്ത്രവും Read More…

kottayam

അതിദാരിദ്ര്യ നിർമാർജനത്തിൽ കോട്ടയം വഴികാട്ടി: മന്ത്രി എം.ബി. രാജേഷ്

കോട്ടയം : കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2021ൽ ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യതീരുമാനമാണ് 2025 നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുകയെന്നത്. അതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ Read More…

kottayam

കോട്ടയം അതിദാരിദ്ര്യമുക്തം; പ്രഖ്യാപനം ഇന്ന്

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഇന്ന് (ശനിയാഴ്ച, ജൂൺ 28) പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 11.00 മണിക്ക് ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതിദാരിദ്ര്യനിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ Read More…

kottayam

സമസ്ത നൂറാം സ്ഥാപക ദിനം ആചരിച്ചു

കോട്ടയം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം സ്ഥാപക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. “100 പ്രകാശവർഷങ്ങൾ “എന്ന പ്രമേയാടിസ്ഥാനത്തിൽ പ്രഖ്യാപിച്ച സെന്റിനറി ജൂബിലി യുടെ ഭാഗമായി സമാധാനപ്രതിജ്ഞയും, സമസ്ത രൂപീകരണ പശ്ചാത്തലം, ആദർശം, ബഹുമുഖ പദ്ധതികൾ, അനുസ്മരണം എന്നിവ സ്ഥാപകദിനത്തിന്റെ ഭാഗമായി നടന്നു. ജില്ലാതലത്തിൽ ചങ്ങനാശ്ശേരി മർക്കസുൽ ഹുദയിൽ ജില്ലാ ട്രഷറർ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി പതാക ഉയർത്തി സംസാരിച്ചു. അബ്ദുസ്സലാം ബാഖവി അധ്യക്ഷനായിരുന്നു. ഷാഫി ഹിമമി സിറാജുദ്ദീൻ നൂറാനി സംസാരിച്ചു. Read More…

kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

kottayam

പാചക എണ്ണയുടെ പുനരുപയോഗം: ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് എണ്ണ ശേഖരിക്കാൻ പദ്ധതി

കോട്ടയം: ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ച് ബയോ ഡീസൽ പോലുള്ളവ ഉദ്പാദിപ്പിക്കാനുള്ള റൂകോ(റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ)പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം തെരഞ്ഞെടുത്ത് ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കും. റൂകോ പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എൽ.എ.സി. യോഗം തീരുമാനിച്ചു. പലയിടങ്ങളിലും ബേക്കറികളിൽനിന്നും ഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ പാചക എണ്ണ ശേഖരിച്ചുവരുന്നുണ്ട്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ Read More…

kottayam

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വോളിബോൾ മത്സരം നടത്തി

കോട്ടയം :ജില്ലാ സാമൂഹികനീതി ഓഫീസ്, നശാമുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ.) ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാതല വോളിബോൾ മത്സരം നടത്തി. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ടീം അംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരത്തിന്റെ ഉദ്ഘാടനവും അദ്ദഹം നിർവഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, ജില്ലാ സാമൂഹ്യനീതി Read More…

kottayam

റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും ; ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാരുടെ ജില്ലാതല ശിൽപശാല പൂർത്തിയായി

കോട്ടയം :ഈ അധ്യയനവർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിതബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ വഴി ഈവർഷം മുന്തിയ പരിഗണന Read More…

kottayam

കാറ്റു നാശം വിതച്ച പ്രദേശങ്ങൾ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു

കോട്ടയം :ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. അതിരമ്പുഴ, നീണ്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങളിലാണ് മന്ത്രി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആശ്വാസവാക്കുകളുമായി എത്തിയത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അതിശക്തമായ കാറ്റു വീശിയത്. അതിരമ്പുഴ വില്ലേജിലെ ശ്രീകണ്ഠമംഗലം, കുറ്റിയേൽ ഭാഗങ്ങളിലായി 16 വീടുകളും കൈപ്പുഴ വില്ലേജിലെ കൈപ്പുഴ ഭാഗത്ത് 10 വീടുകളും മരം വീണ് തകർന്നു. വർഷങ്ങൾ പഴക്കമുള്ള കരിംതകരമരം വീണ് വീട് പാടേ തകർന്ന ശ്രീ കണ്ഠമംഗലം പാലയ്ക്കത്തൊടിയിൽ Read More…