kottayam

കോട്ടയം ജില്ലാ കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു

കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ഇന്ന് രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു. 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. പാലക്കാട് Read More…

kottayam

എഐവൈഎഫ് പ്രതിഷേധിച്ചു

കോട്ടയം: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബിനു ബോസ്, സന്തോഷ് കേശവനാഥ്, എൻ എൻ വിനോദ്, അജിത്ത് വാഴൂർ, നന്ദു ജോസഫ്, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അഖിൽ കെ യു, Read More…

Blog kottayam

കോട്ടയത്ത് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.

kottayam

ആരോരും ഇല്ലാത്തവരെ സംരക്ഷിക്കുകയും സഹായിക്കുയും ചെയ്യുന്നവരെയും മതം മാറ്റക്കാർ എന്ന് ആരോപിക്കുന്നവരെ ജയിലിൽ അടക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ചത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളകേസ് ചുമത്തി ജയിലിൽ അടച്ചതിന് ശേഷം ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സാഹചര്യത്തിൽ വർഗ്ഗീയതക്കെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിച്ചു. ആരോരുമില്ലാതെ കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത അശ്ശരണർക്ക് ജാതിയോ മതമോ നോക്കാതെ ശുശ്രൂഷ ചെയ്യുന്നവർക്കെതിരെ മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവർക്കായി അവിടുന്ന് പകർത്തിയ ചിത്രങ്ങലും അദ്ദേഹം പങ്കുവെച്ചു. സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിക്കുന്നു :ഞാൻ എന്റെ മകൾ Read More…

kottayam

കോട്ടയം നഗരത്തെ യുനസ്കോയുടെ ലോക പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്തുന്നതിനായുള്ള രേഖകൾ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന് സമർപ്പിച്ചു

കോട്ടയം :അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തെ ലോക പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയായ യുനസ്കോ (unesco) അധികൃതരുമായി ചർച്ച നടത്താൻ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് കേന്ദ്ര വിദ്യാഭ്യാസ മാനവ വിഭവ ശേഷി മന്തി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കും കൂടുതൽ രേഖകൾ സമർപ്പിക്കുവാനുമായി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. പഠന നഗര പദവി ലഭിക്കുന്നതിന് വേണ്ടി യുനസ്കോ അധികാരികളുമായി ചർച്ച നടത്താൻ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. Read More…

kottayam

ഓര്‍മ്മ ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ 9 ന് പാലായിൽ

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി വിജയൻ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി Read More…

kottayam

സ്വാതന്ത്ര്യ ദിനാഘോഷം: യോഗം ചേർന്നു

കോട്ടയം: ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രൗഢഗംഭീരമായ സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി. എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക്കും. ഓഗസ്റ്റ് 11,12 ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും നടക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ഉപന്യാസരചന അടക്കമുള്ള Read More…

kottayam

സിസ്റ്റേഴ്സിനെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സിസ്റ്റേഴ്സിനെ ജയിൽ മോചിതരാക്കിയതിനെ സ്വാഗതം ചെയ്യുന്നു എന്നും കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയാൻ ചത്തീസ്ഗഢ് BJP സർക്കാർ തയാറാകണമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന അവകാശമനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും വിശ്വാസം അനുസരിച്ച് ജീവിക്കുവാനുമുള്ള പൗരന്റെ മൗലികാവകാശത്തിനെ ചോദ്യം ചെയ്യുന്ന വർഗ്ഗീയ വാദികളെ ജയിലിൽ അടക്കാൻ കേന്ദ്ര സർക്കാർ തയാറാകണം എന്നും സജി ആവശ്യപ്പെട്ടു.നാനാ ജാതി മതസ്ഥാർ സാഹോദര്യത്തോടെ ജീവിക്കുന്ന ഭാരതമാണ് നമുക്ക് വേണ്ടതെന്നും Read More…

kottayam

മലർവാടി ലിറ്റിൽ സ്കോളർ ; ഒന്നാംഘട്ട മത്സരം ആഗസ്റ്റ് രണ്ടിന്

കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ മെഗാ ക്വിസ്സായ മലർവാടി ലിറ്റിൽ സ്കോളർ ക്വിസ് മൽസരത്തിന്റെ ഒന്നാം ഘട്ട മൽസരം സംസ്ഥാന വ്യാപകമായി 1500 കേന്ദ്രങ്ങളിൽ ആഗസ്റ്റ് 2 ന് (ശനിയാഴ്ച) നടക്കും. കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എന്നിവിടങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ 3 വരെയാണ് മത്സരം നടക്കുക. രജിസ്ട്രേഷനും വിശദ വിവരണത്തിനുമായി https://malarvadi.org/സന്ദർശിക്കുക.

kottayam

സിദ്ധാർത്ഥ ശിവ ചലച്ചിത്ര മേള നാളെ ആരംഭിക്കും

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ സിനിമാ വിഭാഗമായ ചിത്ര ദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സിദ്ധാർത്ഥ ശിവ ചലച്ചിത്ര ഉത്സവം നാളെ വൈകിട്ട് 5 മണിക്ക് ദർശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി ആറ് ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സംവിധായകൻ സിദ്ധാർത്ഥ ശിവ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ‘എന്നിവർ ‘ ആണ് ഉദ്ഘാടന ചിത്രം. നാളെ രാവിലെ 10 മണിക്ക് ‘ ചതുരം ‘ പ്രദർശിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ‘ സഹീർ ‘, അഞ്ചുമണിക്ക് Read More…