job

താൽക്കാലിക അധ്യാപക ഒഴിവ്

പാമ്പാടി പി.ടി.എം. ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെയും യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ മേയ് 30ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505455.

job

ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവ്

മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ഓരോ ഒഴിവുകളിലേക്കും യു പി വിഭാഗത്തിൽ ഒരു ഒഴിവിലേക്കും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 29-05-2025 (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് ഇൻ്റർവ്യൂ നടത്തുന്നു.

job

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം എന്ന വിഷയത്തിൽ അധ്യാപക ഒഴിവുണ്ട് (യോഗ്യത: ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം). അപേക്ഷകർ മെയ് 5 ന് മുമ്പായി bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ‪ ബന്ധപ്പെടുക: +91 94474 24310‬.

job

അധ്യാപക ഒഴിവ്

മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലേക്ക് (CBSE) മാത്തമാറ്റിക്സ്, ഫിസിക്സ്, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപന പരിചയവും ബിരുദാനന്തര ബിരുദവും ഉള്ളവരെ ക്ഷണിക്കുന്നു. Ph: 04828 – 274486, 272253 : stjosephscentralschool@gmail.com

job

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580 എന്ന വിലാസത്തിൽ ലഭിക്കണം.

job

ഫാർമസിസ്റ്റ് നിയമനം

സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സ്‌റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യമേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം. വിശദവിവരത്തിന് ഫോൺ :9446569997.

job

ക്ഷീരജാലകം പ്രമോട്ടറുടെ ഒഴിവ്

കോട്ടയം: ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹയർ സെക്കൻഡറി/ഡിപ്ലോമ. ക്ഷീരജാലകം സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യാനറിയണം. പ്രായം 18-40. യോഗത്യാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽകാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് വൈകീട്ട് അഞ്ചിന് മുൻപ് നേരിട്ടോ തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, ക്ഷീര വികസന വകുപ്പ് , ഈരയിൽകടവ്, കോട്ടയം- 1 എന്ന വിലാസത്തിൽ Read More…

job

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത-കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി. പ്രവൃത്തി പരിചയം അഭികാമ്യം. അയ്മനം പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖം ജനുവരി 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം കുടുംബാരോഗ്യകേന്ദ്രത്തില്‍വെച്ച് നടത്തും. വിശദവിവരത്തിന് ഫോണ്‍: 9497440257.

job

ഡ്രൈവറെ ആവശ്യമുണ്ട്

തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 18-41. യോഗ്യത ഏഴാം ക്ലാസ്. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

job

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ എം. എസ്. ഡബ്ലിയു. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ) വിഷയത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ 23 .12 .2024 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക . ഫോൺ : 8281257911, 04822-261440