ഈരാറ്റുപേട്ട : കോട്ടയം ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് ഡി വൈ എസ് പി യായി സ്ഥലം മാറിപ്പോകുന്ന ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന് വാകേഴ്സ് ക്ലബ് യാത്രയയപ്പ് നൽകി. മൊമെൻ്റോ നൽകി ആദരിച്ചു. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, എ ജെ അനസ്,അനസ് കൊച്ചെപ്പറമ്പിൽ,സക്കീർ അക്കി എന്നിവർ പ്രസംഗിച്ചു.ബാബു സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.
general
കെ.എം മാണിയുടെ കുറവ് സംസ്ഥാനം അനുഭവിക്കുന്നതായി മുഖ്യമന്ത്രി
സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറ്റം ഉണ്ടാകുമ്പോൾ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എം.മാണിയെ പോലെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കായി ജീവിച്ചവരുടെ കുറവ് ഏറെ അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാനത്തിൻ്റെ അവകാശങ്ങളും നിയമ നിർമ്മാണ അധികാരങ്ങളും നികുതി അധികാരങ്ങളും വായ്പാ പരിധി അധികാരങ്ങളും യുക്തിരഹിതമായി നിയന്ത്രിക്കുന്ന ഇക്കാലത്ത് കെ.എം. മാണി ജീവിച്ചിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം ശക്തമായ പ്രതിഷേധം ഉയർത്തുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം ഇല്ല എന്നത് വലിയ നഷ്ടം തന്നെയാണെന്നും Read More…
മുണ്ടാങ്കൽ പള്ളിയിൽ തിരുനാൾ
മുണ്ടാങ്കൽ : മുണ്ടാങ്കൽ പള്ളിയിൽ വിശുദ്ധ ഡോമിനിക്കിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 27, 28 തീയതികളിൽ ആഘോഷിക്കും. 27ന് രാവിലെ 5.45 ന് ജപമാല തുടർന്ന് 6.15ന് പാട്ടുകുർബാന, ലദീഞ്ഞ്. വൈകുന്നേരം 4.15ന് ചെണ്ടമേളവും ബാൻഡ്മേളവും. 5 മണിക്ക് റവ ഫാദർ ജോസ് തറപ്പേലിന്റെ കർമികത്വത്തിൽ ആഘോഷമായ പാട്ട് കുർബാന തുടർന്ന് ആറുമണിക്ക് കാനാട്ടുപാറ പന്തലിലേക്ക് പ്രദക്ഷിണം. 28ന് രാവിലെ 6 മണിക്ക് ജപമാല തുടർന്ന് 6.30ന് തിരുസ്വരൂപങ്ങൾ ഇടവക ദേവാലയ Read More…
കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം
നെടുമങ്ങാട് : കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം നെടുമങ്ങാട് ബാങ്ക് എംപ്ലോയീസ് ഹാളിൽ പ്രൊഫസർ ദേശീകം രഘുനാഥ് സാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനൻ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടു മാരായകെ. സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അഡ്വ.എസ് അരുൺ കുമാർ, മുൻ നഗരസഭ കൗൺസിലർ സി. രാജലക്ഷ്മി,പുലിപ്പാറ യൂസഫ്, പഴവിള ജലീൽ, മൂഴിയിൽ Read More…