കൃഷി വകുപ്പ് ജീവനക്കാരാനും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഷിഹാബ് കെ സൈനു ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് അർഹനായി. മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ Read More…
general
യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. Read More…
മെഡിക്കൽ – ലീഗൽ ക്യാമ്പ് 02.11.2024 ന്
ഗോത്രവർദ്ധൻ പദ്ധതിയുടെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ,മേലുകാവുമറ്റം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്,പാലാ ജനറൽ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും നിയമ ബോധവത്ക്കരണ ക്ലാസും നടത്തപ്പെടുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസകിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബഹുമാനപ്പെട്ട മാണി സി കാപ്പൻ ഉൽഘാടനം ചെയ്യുന്നതുമാണ്. പരിപാടിയിൽ അദാലത്തിൽ പരിഗണിക്കാവുന്ന പരാതികളും സ്വീകരിക്കുന്നതാണ്. രജിസ്‌ട്രേഷനും സംശയനിവാരണങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ :9447036389
വക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം: സജി മഞ്ഞക്കടമ്പിൽ
കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധരമായി വാങ്ങിയ ഭൂമിയിൽ നിന്നും താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെന്നും വക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയാറകണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മുനമ്പം നിവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകുക, ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകുക, വക്കഫ് ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത കേരളത്തിലെ ഇന്ത്യ മുന്നണി (എൽ ഡി എഫ് – യുഡിഎഫ്) ഗൂഡ നീക്കം Read More…
കായിക മേളയിൽ മുരിക്കും വയൽ ഒന്നാമത്; വിജയാഘോഷം നടത്തി
കോട്ടയം റവന്യൂ ജില്ല കായികമേളയിൽ ഗവൺമെൻറ് സ്കൂളുകളിൽ വച്ച് മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 32 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്. ആറ് ഗോൾഡ് മെഡലും ,ആറ് വെങ്കല മെഡലും വിജയികൾ കരസ്ഥമാക്കിയത്. കിഴക്കൻ മലയോര ഗ്രാമമായ മുരുക്കും വയലിന് സന്തോഷത്തിൻ്റെ ദിനങ്ങൾ കൂടിയാണ്. കായിക അധ്യാപകനായ സുധീഷ് കെ എം ൻ്റെ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജിന്റെയും, നിരന്തരമായ പരിശീലനമാണ് കുട്ടികളെ ഇത്തരത്തിൽ വിജയത്തിലേക്ക് എത്താൻ സാധിച്ചത്. ജില്ലയിൽ ഗവൺമെൻ്റ് Read More…
പ്രതിഷേധ ധർണ്ണ നടത്തി
തിരുവഞ്ചൂർ :തിരുവഞ്ചൂരിൽ പ്രവർത്തിച്ചു വരുന്ന ഗവണ്മെന്റ് വൃദ്ധസദനം അയർക്കുന്നം പഞ്ചായത്തിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് (എം ) അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മെമ്പറും, കേരള കോൺഗ്രസ് (എം )സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവുമായ ശ്രീ. ജോസഫ് ചാമക്കാല ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ജോസ് കുടകശ്ശേരി, ബിജു ചക്കാല, ജോയ് ഇലഞ്ഞിക്കൽ,ആലി Read More…
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും: മന്ത്രി വി.എൻ. വാസവൻ
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ജനപ്രതിനിധികളുടെയടക്കം വിപുലമായ യോഗം വിളിക്കും. പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ പദ്ധതികളോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുക. ജനപ്രതിനിധികൾ, ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ Read More…
വർണ്ണോത്സവം ; ചിത്രരചനാ മത്സരം നവംബർ 2 ന്
കൂരോപ്പട: ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വർണ്ണോത്സവം – ചിത്രരചന മത്സരം നടത്തുന്നു. എൽ പി, യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നവംബർ 2 ശനി രാവിലെ 9.30 മുതൽ ളാക്കാട്ടൂർ എംജിഎം സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ട്രോഫിയും നൽകുന്നതാണ്. ഒക്ടോബർ 29 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിച്ച് പേര് രജിസ്റ്റർ Read More…
ഗവൺമെൻറ് സ്കൂളുകളിൽ വച്ച് മുരിക്കും വയൽ ഒന്നാം സ്ഥാനത്ത്
മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 32 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്. ആറ് ഗോൾഡ് മെഡലും,ആറ് വെങ്കല മെഡലും ആണ് വിജയികൾ കരസ്ഥമാക്കിയത്. കിഴക്കൻ മലയോര ഗ്രാമമായ മുരുക്കും വയലിന് സന്തോഷത്തിൻ്റെ ദിനങ്ങൾ കൂടിയാണ്. കായിക അധ്യാപകനായ സുധീഷ് കെ എം ൻ്റെ ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ഡയറക്ടർ സന്തോഷ് ജോർജിന്റെയും, നിരന്തരമായ പരിശീലനമാണ് കുട്ടികളെ ഇത്തരത്തിൽ വിജയത്തിലേക്ക് എത്താൻ സാധിച്ചത്. വിജയാഘോഷം തിങ്കളാഴ്ച രാവിലെ 10.30 ന് മുരിക്കു വയലിൽ നിന്നുംറാലി ആയി Read More…
വിദ്യാര്‍ത്ഥികള്‍ പ്രതിബദ്ധത ഉള്ളവരാകണം : പി ജെ ജോസഫ്
തൊടുപുഴ : വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രതിബദ്ധത ഉള്ളവരാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സമൃദ്ധി കൈവരിക്കുന്നവര്‍ സമൂഹത്തെ മറക്കുന്നവരാകരുതെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ലോകോത്തര നിലവാരമുള്ള തൊഴില്‍ പ്രാവീണ്യ കോഴ്‌സുകള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ആരംഭിക്കേണ്ടതുണ്ട്. വിദേശ രാജ്യ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് കഴിയും. ഇതിനായി വിദ്യാഭ്യാസ നയ രൂപീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കണമെന്നും 60 – ാ മത് കെ Read More…











