ഉള്ളനാട്: ഉള്ളനാട് സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൻ്റെ107 – മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2025 മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ വച്ച് നടത്തുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. കുറവിലങ്ങാട് പള്ളി സ്പിരിച്വൽ അസിസ്റ്റന്റ് റവ. ഫാ. ജോസ് കോട്ടയിൽ അനുഗ്രഹപ്രഭാഷണവും Read More…
general
ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ശ്രീ. പി.സി.ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽനിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ Read More…
കാവുംകണ്ടം പള്ളി ഗ്രോട്ടോ തകർത്ത സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം: ജോസ്.കെ.മാണി എം.പി
കടനാട്: കാവുംകണ്ടം മരിയാ ഗോരേത്തി ഇടവക പള്ളിയുടെ മുൻഭാഗത്തുള്ള പരിശുദ്ധ കന്യാമറിയത്തിൻ്റെ ഗ്രോട്ടോ കഴിഞ്ഞ രാത്രി തകർത്ത സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ട്, പാലാ ഡി.വൈ.എസ് – പി എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിന് നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും പള്ളിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയുടെ നേതൃത്വത്തിൽ വിവിധ സംഘടനാ നേതാക്കളും രാവിലെ പള്ളിയിലെത്തി സംഭവസ്ഥലം സന്ദർശിച്ചു.
തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്
ഏറ്റുമാനൂർ: തട്ടുകടയിൽ ഗ്രേവിയെച്ചൊല്ലി ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്. കടയുടമ ഉൾപ്പെടെ രണ്ടു പേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം മാതാ ആശുപത്രിക്ക് എതിർവശത്തായി എംസി റോഡരികിൽ പ്രവർത്തിക്കു ന്ന തീപ്പൊരി തട്ടുകടയിൽ ഞായറാഴ്ച രാത്രിയിലാണ് സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് തെള്ളകം സ്വദേശികളായ അഷാദ് ശിവൻ (44) ഇയാളു ടെ സഹായി പ്രവീൺ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതി യിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രിയിൽ തട്ടുകടയിൽ ഭക്ഷണം Read More…
ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്
തൊടുപുഴ: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ Read More…
കേരളാ കോൺഗ്രസ് എം യുഡിഎഫിൽ വരുന്നതിൽ എതിർപ്പില്ല; പാലാ വിട്ടുകൊടുക്കില്ല :മാണി സി കാപ്പൻ
സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃതലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് മാണി സി കാപ്പൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും എന്നാൽ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം തിരികെ വരുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞ അദ്ദേഹം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളോട് ഒറ്റക്കെട്ടായി പോകണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഘടകകക്ഷി നേതാക്കൾക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് Read More…
എറണാകുളത്തുനിന്നും കാണാതായ അമ്പാറ സ്വദേശിയെ കണ്ട് കിട്ടി
എറണാകുളത്തുനിന്നും കാണാതായ അമ്പാറ സ്വദേശി ഫ്ലേവിൻ ജോസിനെ ഇന്ന് (10/3/2025) രാവിലെ നെട്ടൂർ നിന്നും കണ്ട് കിട്ടി. രാവിലെ പത്രത്തിൽ വന്ന വാർത്ത കണ്ട നാട്ടുകാരിൽ ഒരാൾ തിരിച്ചറിഞ്ഞ് അറിയിക്കുകയായിരുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി
മീനച്ചിൽ : അന്താരാഷ്ട്ര വനിതാ ദിനത്തിൽ സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീമ ടീച്ചർക്കും ജ്യോതി ടീച്ചർക്കും ആദരവ് നൽകി. സക്ഷമ സംസ്ഥാന സെക്രട്ടറി ശ്രീജിത്ത്-മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ് -സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
ആഴകടല്‍ ഖനനത്തിനെതിരെ കെ.സി വേണുഗോപാല്‍ കടലിലേക്കിറങ്ങി നടത്തിയ സമരത്തെ നിശിതമായി വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്
ആഴകടല്‍ ഖനനത്തിനെതിരെ കടലിലേക്കിറങ്ങി സമരം നടത്തിയ കെസി വേണുഗോപാലിന്റെ സമരത്തെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവിനെ നിശിതമായി വിമര്‍ശിച്ചും ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തോട്ടപ്പള്ളിയില്‍ നിന്നും കടലിലേക്കിറങ്ങി സമരം ചെയ്ത കെ.സി വേണുഗോപാല്‍ എന്തുകൊണ്ട് തോട്ടപ്പള്ളിയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന കരിമണല്‍ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഷോണ്‍ ചോദിച്ചു. കരിമണല്‍ കര്‍ത്തയില്‍ നിന്നും പിണറായി വാങ്ങുന്ന മാസപ്പടിയുടെ വിഹിതം ലഭിക്കുന്നില്ലെന്ന് ബോധിപ്പിക്കാനെങ്കിലും കരിമണല്‍ ഖനനത്തിനെതിരെ രണ്ടു വാക്ക് സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഔദ്യോഗിക Read More…
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചങ്ങനാശേരി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണാ. സംസ്കാരം ഇന്ന് (9–3) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്.











