അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരളകോൺഗ്രസ് സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വിദ്യാർത്ഥികൾ – യുവാക്കൾ എന്നിവരുടെ ഭാവി തകർക്കുന്ന വ്യാപകമായി അക്രമത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന കുടുംബബന്ധങ്ങൾ പോലും ഉലക്കുന്ന നാടിന്റെ ഭാവി തന്നെ തകർക്കുന്ന ഈ വിപത്തിനെതിരെ നാട് മുഴുവൻ ഉണരണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു. സംസ്ഥാന വ്യാപക കാമ്പയിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ. ജില്ലാ പ്രസിഡന്റ് സി. വി. കുര്യാക്കോസ് Read More…
general
വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം :ഫ്രാൻസിസ് ജോർജ് എം.പി.
മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏല്ക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട Read More…
വൈക്കത്തിന്റെ മണ്ണിൽനിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഒരു ഒൻപതുവയസുകാരി
ഈ വരുന്ന മാർച്ച് ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഖ്യമേറിയ 11കിലോമീറ്റർ ദൂരം ഇരുകൈകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് പുളിഞ്ചുവട് പരുത്തുമുടി നെടുവേലിമഠത്തിപറമ്പ് വീട്ടിൽ സുമിഷിന്റെയും രാഖിയുടെയും ഏകമകളായ സൂര്യഗായത്രി എസ്. വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി നീന്തലിൽ മാത്രമല്ല നൃത്തത്തിലും,ചിത്രരചനയിലും ,പാട്ടിലും, കരാത്തയിലുമൊക്കെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വൈക്കത്തുനിന്നും Read More…
വന വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോ: എൻ ജയരാജ്
കൂട്ടിക്കയ്ൽ: 1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോക്ടർ എൻ ജയരാജ് ഗവൺമെന്റ് ചീഫ് വിപ്പ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വത്തിനും ജീവനും സംരക്ഷണം Read More…
കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും കർഷക പ്രക്ഷോഭം വ്യാപിപ്പിക്കും: ജോസ് കെ മാണി
പിണ്ണാക്കനാട്: 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച ഈ മാസം 27 ന് കേരള കോൺഗ്രസ് എം എംഎൽഎമാരും പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളും ഡൽഹിയിൽ Read More…
വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ മാർച്ച് 19 മുതൽ
സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള വാഗമണ്‍ ഇന്‍റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്യുറസി കപ്പ് മാര്‍ച്ച് 19 മുതല്‍ 23 വരെ വാഗമണ്‍ കോലാഹലമേട്ടില്‍ നടക്കും. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി 86 മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഫെഡറേഷന്‍ ഓഫ് എയ്റോനോട്ടിക് ഇന്‍റര്‍നാഷണല്‍, എയ്റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളൈ വാഗമണ്ണാണ് Read More…
കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പ് ജാഥ; ജാള്യത മറയ്ക്കാനുള്ള പ്രഹസനം : റോയിചാക്കോ
മലയോരകാര്‍ഷികമേഖലകളില്‍ കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന ജാഥ സ്വന്തം മുഖം രക്ഷിക്കാന്‍നടത്തുന്ന അപഹാസ്യമായ തത്രപ്പാടുകളാണെന്ന് ബിജെ. പി കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡണ്ട് റോയിചാക്കോ ആരോപിച്ചു. തന്‍റെ ആരോപണത്തിന് ഉപോദ്ബലകമായി 1972 വൈല്‍ഡ് ലൈഫ് ആക്ടും അതിന്‍റെ 2023 ഭേദഗതിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ മലയോരമേഖലകളില്‍ വനവുമായി അതിര്‍ത്തി പങ്കിടുന്ന 213 പഞ്ചായത്തുകളില്‍ കര്‍ഷകന്‍റെ വിളകള്‍ക്കും അവന്‍റെ ജീവനും സുരക്ഷ നല്‍കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കഴിവ്കേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പഴിചാരുകയാണ്. വന്യജീവികളുടെ Read More…
‘ജനാധിപത്യത്തിനെതിരായ കടന്നാക്രമണം’, തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി
തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് Read More…
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: സജി മഞ്ഞക്കടമ്പിൽ
കടനാട്: കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളി ഗ്രാട്ടോയുടെ ചില്ല് തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വെറും കല്ലു കൊണ്ടുള്ള അക്രമം ആണെന്ന് വിശ്വസിക്കാനാകില്ലെന്നും, നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിതമായി ചെയ്താണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും പള്ളി സന്ദർശിച്ച ശേഷം സജി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി താണോലിൽ, സെക്രട്ടറി സിബി പാണ്ടിയാംമാക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വീണ്ടും റെക്കോര്‍ഡിട്ട് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 440 രൂപയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 64,960 രൂപയായി. അന്താരാഷ്ട്ര സ്വർണ വില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്. 18 കാരറ്റ് സ്വർണ വില 6680 രൂപയായി ഉയർന്നു.











