general

കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; വിസി അടിയന്തരയോഗം വിളിച്ചു

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ അടിയന്തരയോഗം വിളിച്ച് വിസി ഡോ.മോഹൻ കുന്നുമ്മൽ. ചൊവ്വാഴ്ചയാണ് യോഗം ചേരുക. ഇത് സംബന്ധിച്ച മുഴുവൻ വിവ രങ്ങളും അറിയിക്കാൻ പരീക്ഷാ കൺട്രോളർക്ക് വിസി നിർദേശം നൽകി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിസി പറഞ്ഞു. പരീക്ഷാനടത്തിപ്പുമാ യി ബന്ധപ്പെട്ട മുഴുവൻ വീഴ്ചകളും പരിശോധിക്കും. കുട്ടികൾക്ക് പ്രയാസം ഉണ്ടാകാത്ത രീതിയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വിസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച ഉണ്ടായ കാര്യം പുറത്തുവന്നത്. 71 Read More…

general

മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎൽഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി, പരാമർശം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കെ.ബാബുവിന്റെബെഞ്ചാണ് വിധി പറഞ്ഞത്. മൂവാറ്റുപുഴ വിജിലന്‍സ് Read More…

general

കുട്ടി ഡ്രൈവർമാർ ജാ​ഗ്രതൈ; പിടികൂടിയാൽ ലൈസൻസിന് 25 വയസ്സുവരെ കാക്കണം, രക്ഷിതാക്കൾക്കും കിട്ടും തടവ്

മധ്യവേനൽ അവധി ആരംഭിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷയെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 -ൽ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനയിൽ ഡ്രൈവിങ്ങിനാണ്. എന്നാൽ സാധാരണ ജനങ്ങൾക്ക് അതിൻറെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല Read More…

general

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) ല്‍ വ്യക്തത ആവശ്യപ്പെട്ടും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഇന്നലെ ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി. പാര്‍ട്ടിയുടെ എം.എല്‍.എമാരും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ നൂറ് കണക്കിന് നേതാക്കളും പ്രവര്‍ത്തരും ധര്‍ണ്ണയില്‍ പങ്കെടുത്തു. ധര്‍ണ്ണയ്ക്ക് ശേഷം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ. ഭൂപേന്ദര്‍ Read More…

general

വൈക്കം കായലിൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ; ജാഗ്രത നിർദ്ദേശം

വൈക്കം കായലിലും അതിന്റെ ഇടത്തോടുകളിലും ഉപ്പു വെള്ളം അധികരിച്ചതിന്റെ കാരണത്താൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ഉള്ളതായി കായലിൽ പണി എടുക്കുന്ന ആളുകൾ അറിയിച്ചിട്ടുണ്ടെന്ന് സൂചന പ്രകാരം ആർ.എം.ഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെല്ലി ഫിഷ് പോയിസണിംഗിനു കാരണമാകുന്ന ഈ ജീവികളുടെ സാന്നിധ്യം അവധികാലത്ത് നീന്തൽ പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും, കായലിൽ ഇറങ്ങുന്ന ആളുകൾക്കും ഹാനീകരമാകുന്നതിനാൽ മുന്നറിയിപ്പുമായി വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്‌പിറ്റൽ സൂപ്രണ്ട്.

general

14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും

അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം പിരിക്കുന്നത്. മാർച്ച് മാസം യൂണിറ്റിന് 8 പൈസ സർചാർജ് പിരിച്ചിരുന്നു.

general

CMRL- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടനും നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാൻ പോകുന്നത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് റിവിഷന് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് Read More…

general

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ടെമ്പറന്‍സ് കമ്മീഷന്‍

പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കായി കെ.സി.ബി.സി.യുടെ ടെമ്പറന്‍സ് കമ്മീഷനുമായി ബന്ധപ്പെടാവുന്നതാണ്. കാല്‍നൂറ്റാണ്ടിലധികക്കാലമായി കേരളത്തിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയും മറ്റ് കൂട്ടായ്മകള്‍ മുഖേനയും ലഹരിവിരുദ്ധ പരപാടികളും ബോധവല്‍ക്കരണ ക്ലാസുകളും സമിതി ചെയ്തുവരുന്നുണ്ട്. പോലീസ്-എക്‌സൈസ്-ഫോറസ്റ്റ്-റവന്യു വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമുദായ സംഘടനകള്‍ക്കും റിസോഴ്‌സ് പേഴ്‌സണെ ലഭിക്കാന്‍ മുന്‍കൂട്ടി അറിയിക്കേണ്ട നമ്പര്‍: 8921095159, 9446084464.

general

പി.സി. ജോർജിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ബിജെപി നേതാവ് പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വായ തുറക്കുന്ന ആളാണ് പി.സി.ജോർജെന്നും പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി സി ജോർജിനൊപ്പം പോയില്ല. രാഷ്ട്രീയ ഉച്ഛിഷ്ടങ്ങൾ അടിഞ്ഞു കൂടുന്ന പാർട്ടിയായി ബിജെപി മാറി യെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണെന്ന് Read More…

general

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും. കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില. എന്നാൽ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിൾ വില കുത്തനെ കുറഞ്ഞു. പവന്1000 രൂപയോളമാണ് Read More…