general

ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഉദ്ഘാടനം ചെയ്തു

ഇരുമാപ്രമറ്റം: തലമുറകളുടെ വിജ്ഞാനദീപമായി പ്രശോഭിക്കുന്ന ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഈസ്റ്റ് കേരള ഡയോസിസിന്റെ അഭിവന്ദ്യ തിരുമേനി വിഎസ് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ഈസ്റ്റ് കേരള ഡയോസിസ് വൈദിക സെക്രട്ടറി പിസി മാത്തുക്കുട്ടി അച്ഛൻ വൈദിക സെക്രട്ടറി ടിജെ ബിജോയ് അച്ഛൻ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജോസഫ് മാത്യു അച്ഛൻ ഈസ്റ്റ് കേരള ഡയോസിസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് ,ഒ എസ് എ മഹാ ഇടവക Read More…

general

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നെങ്കിലും ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46320 രൂപയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 5790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4790 Read More…

general

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഐതിഹാസികമായ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ ഇടതുമുന്നണി നേതൃത്വത്തിൽ ബഹുജന മാർച്ചും പൊതുയോഗങ്ങളും നടന്നു

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഐതിഹാസികമായ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ ഇടതുമുന്നണി നേതൃത്വത്തിൽ ബഹുജന മാർച്ചും പൊതുയോഗങ്ങളും നടന്നു. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി 80 സ്ഥലങ്ങളിൽ ബഹുജന സദസ്സ് നടന്നു. ഓരോ പ്രദേശത്തും ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗങ്ങളാണ് നടന്നതെന്ന് LDF ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. എൽഡിഎഫിലെ മുഴുവൻ ഘടകകക്ഷികളിലെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്ത കേന്ദ്ര ബിജെപി സർക്കാർ വിരുദ്ധ സമരം സമൂഹത്തിലെ രാഷ്ട്രീയത്തിന് അതീതമായി പ്രമുഖ വ്യക്തികളുടെ Read More…

general

മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 99-ാമത് വാർഷികാഘോഷം നടത്തി

മോനിപ്പള്ളി: മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 91മത് വാർഷികവും രക്ഷകർതൃ ദിനവും സ്കൂൾ ഹാളിൽ വച്ച് ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഏറ്റിയേപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ. എം തങ്കച്ചൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ വാർഡ് മെമ്പർമാരായ ശ്രീനി തങ്കപ്പൻ,അഞ്ചു പി ബെന്നി, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി പി എം പി ടി എ പ്രസിഡന്റ് റോയി ജേക്കബ്, സ്കൂൾ ലീഡർ Read More…

general

ഇലവീഴാപൂഞ്ചിറയിൽ വൻ ടൂറിസം പദ്ധതികൾ ; സർക്കാർ നടപടികൾ ആരംഭിച്ചു

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുവരുന്ന മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ വികസനത്തിന് ആവശ്യമായ വൻ പദ്ധതികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി. പി. ഐ (എം) മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ് . കെ. കുമാറും ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫും ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ. പി. എസ് പൊട്ടംമുണ്ടയ്ക്കലും ചേർന്ന് സംസ്ഥാന ടൂറിസം /പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന് നല്കിയ നിവേദനത്തിൻ്റെ Read More…

general

KCYL പുന്നത്തുറ യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനവും, അതിരൂപതാ ഭാരവാഹികൾക്ക് സ്വീകരണവും നടത്തപ്പെട്ടു

KCYL പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും, അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻറ് അലക്സ് ബെന്നി കുഴിക്കാട്ടിൽ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ യൂണിറ്റ് സെക്രട്ടറി ആൽബിൻ നന്ദികുന്നേൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് യൂണിറ്റ് ചാപ്ലിൻ ഫാ. ജെയിംസ് ചെരുവിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും അതിരൂപത ഭാരവാഹികൾക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും ചെയ്തു. കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റെ ശ്രീ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം Read More…

general

സംസ്ഥാന ബജറ്റ്: ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം സ്വാഗതാര്‍ഹമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയത്തെ രാജ്യത്തെ പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലയായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപത്തിന് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ നിക്ഷേപകനയം നടപ്പിലാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനാകുമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഡയറക്ടര്‍ ടോം Read More…

general

സംസ്ഥാന ബഡ്ജറ്റിൽ റബർ കർഷകരെ വഞ്ചിച്ചു : പി.സി. ജോർജ്

റബ്ബറിന് വില സ്ഥിരതാ പദ്ധതിയിൽ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതു സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പും ജനരോഷവും ഭയന്നു കൊണ്ടാണ് റബ്ബറിന്റെ താങ്ങുവിലയിൽ 10 രൂപയുടെ മാത്രം വർദ്ധനവ് പ്രഖ്യാപിച്ചതെന്ന് പി.സി.ജോർജ് പറഞ്ഞു. സത്യത്തിൽ ഈ നടപടി റബ്ബർ കർഷകരെ അപമാനിക്കുന്നതിനും കബളിപ്പിക്കുന്നതിനും തുല്യമാണ്. റബ്ബർ കർഷക മേഖലയിൽ സർക്കാരിനെതിരെയുള്ള ശക്തമായ ജനരോഷം ഒഴിവാക്കുന്നതിനായി കേരള കോൺഗ്രസ്‌ മാണി വിഭാഗവും സിപിഐഎമ്മും നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് റബറിന്റെ താങ്ങുവില 180 രൂപയാക്കിയ Read More…

general

റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി; 10 രൂപയുടെ വര്‍ധനവ്

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ട് കേരളം. റബ്ബറിന്റെ താങ്ങുവില പത്ത് രൂപ ഉയര്‍ത്തി. താങ്ങുവില 170ല്‍ നിന്ന് 180 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698.30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉയര്‍ത്തല്‍ ഈ ബജറ്റിലും ഉണ്ടാകുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

general

വനിത കേന്ദ്രമന്ത്രിയുടെ ബജറ്റിൽ വനിതകൾ അവഗണിക്കപ്പെട്ടു: പ്രൊഫ. ലോപ്പസ് മാത്യു

സ്ത്രീകളുടെ ഉന്നമനത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി തന്റെ ധനകാര്യ വനിതാ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതകളെ പൂർണമായും തഴഞ്ഞതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. ഏറ്റവും കൂടുതൽ പാവപ്പെട്ട സ്ത്രീകൾ ഉപജീവന മാർഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറച്ചതും സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണന തന്നെയാണ്. വനിതാ വികസനത്തിനും, സ്വാതന്ത്ര്യത്തിനും, സാമ്പത്തിക Read More…