general

ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം പുതിയ ഒ.പി ബ്ലോക്ക് നാടിനു സമർപ്പിച്ചു

കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓൺലൈനായി നിര്‍വ്വഹിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു സോമന്‍ (മേലുകാവ്), എൽ. പി. ജോസഫ് (മൂന്നിലവ്), ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ Read More…

general

കോക്കാട് പാടശേഖരത്ത് ഇനി ധാന്യങ്ങൾ വിളയും

എലിക്കുളം: മുപ്പത്തിയഞ്ചു വർഷമായി തരിശായി കിടന്ന മല്ലികശ്ശേരിയിലെ കോക്കാട്ട് പാടശേഖരത്താണ് ചെറു ധാന്യങ്ങൾ വിളയുന്നത്. ചോളം ബി ജ്റ, കൂവരക്, തിന,കൂടാതെ എണ്ണക്കുരുവായ സൂര്യകാന്തി, പച്ചക്കറി വിളകളും ഉണ്ടാവും. ചെറു ധാന്യങ്ങൾ വിതയ്ക്കുന്നതിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു. എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു പഞ്ചായത്തംഗങ്ങളായ ആശ റോയ്, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, എലിക്കുളം ടൂറിസം ക്ലബ്ബ് Read More…

general

മരങ്ങാട്ടുപിള്ളിയിൽ എംപി ഫണ്ടിൽ നിർമ്മിച്ച മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

മരങ്ങാട്ടുപിളളി: തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ തുറന്നുനൽകി. ഗ്രാമീണ മേഖലയുടെ ഗതാഗതസൗകര്യം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളുടെ നേട്ടമാണ് ഈ റോഡുകളുടെ വികസനത്തിലൂടെ സമ്മാനിച്ചതെന്ന് ഉദ്ഘാടനം നിർവഹിച്ച തോമസ് ചാഴികാടൻ എംപി പറഞ്ഞു. പഞ്ചായത്ത് ഏഴാം വാർഡിലെ മരങ്ങാട്ടുപിള്ളി ഗന്ധർവസ്വാമി ക്ഷേത്രം-പാളയം പള്ളി റോഡ് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റിംഗ് നടത്തി നാടിന് സമർപ്പിച്ചത്. പഞ്ചായത്ത് രണ്ടാംവാർഡിൽ കുര്യനാട് ഈസ്റ്റ് -മാണിയാക്കുപാറ റോഡിൽ തോമസ് Read More…

general

പനയ്ക്കപ്പാലത്ത് ഇന്ന് കേരള യൂത്ത്ഫ്രണ്ട് ധർണ്ണ സമരം

ജനങ്ങളുടെ നികുതിപ്പണം അനുദിനം വർദ്ധിപ്പിച്ചു കൊണ്ട് അധികാരികളും ഭരണാധികളും സുഖജീവിതം നയിക്കുമ്പോൾ, മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ നമ്മുടെ സംസ്ഥാന ദേശീയപാതകളിൽ നിരവധി ജീവനുകൾ പൊലിയുമ്പോൾ നോക്ക്കുത്തികളാവുന്ന ഭരണകാർക്കെതിരെ പനയ്ക്കപാലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട ഹൈവേയിൽ മതിയായ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക. പാലാ ഈരാറ്റുപേട്ട റൂട്ടിലെ അപകട കെണികൾ ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ധർണ്ണ സമരം. കേരള യൂത്ത് ഫ്രണ്ട് Read More…

general

ളാലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കാപ്പിക്കുരു സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി

പൈക: ളാലം കർഷക ഉൽപ്പാദക കമ്പനി (ലാഫ്പ്കോ) നടത്തുന്ന കാപ്പിക്കുരു സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി. പൈകയിലുള്ള ലാഫ്പ്കോ അഗി മാർട്ടിൽ നടന്ന ചടത്തിൽ പൂവരണി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ സിബി മോളോപ്പറമ്പിൽ , ബോർഡ്‌ മെമ്പർ മോൻസ് കുമ്പളന്താനം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് പരമാവധി വില നേടിക്കൊടുക്കലാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വർഷം മുൻപ് ആരംഭിച്ച പൈകയിലെ ലാഫ്പ്കോ അഗ്രിമാർട്ടിലൂടെ ഓഹരി ഉടമകളായ Read More…

general

വിദ്യാര്‍ഥിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയാണ് എസ്എഫ്‌ഐ: ഷോണ്‍ ജോര്‍ജ്

വെറ്ററിനെറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ നല്ല ശതമാനം ക്യാമ്പസുകളിലും നടന്നു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ തുടര്‍ക്കഥ മാത്രമാണെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. ഇന്ന് കേരളത്തിലെ കോളേജുകളിലേക്ക് എത്തുന്ന ഓരോ വിദ്യാര്‍ഥിയും അനുഭവിക്കുന്ന പ്രതിസന്ധിയാണ് എസ്എഫ്‌ഐ എന്നും എസ്എഫ്‌ഐയില്‍ ചേരാത്ത വിദ്യാര്‍ഥികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എസ്.എഫ്.ഐയുടെ ഭാഗമാവുക അല്ലെങ്കില്‍ രാഷ്ട്രീയമില്ലാതെ ഒതുങ്ങിക്കൂടുക എന്നത് മാത്രമാണ് വിദ്യാര്‍ഥികളുടെ മുന്നിലുള്ളതെന്നും ഷോണ്‍ ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഷോണ്‍ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് Read More…

general

നീലൂർ സ്കൂൾ വാർഷികം

നീലൂർ : സെൻറ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷികം നാളെ (മാർച്ച് 1) ആഘോഷിക്കും. രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ മാനേജർ ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ സെൻ സി. പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും . ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് റോയ് ജെ. കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും . ബ്ലോക്ക് മെമ്പർ ബേബി കട്ടയ്ക്കൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. പ്രഥമാധ്യാപിക ലിനിറ്റ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. Read More…

general

അർഷോയുടെ പ്രസ്താവനയ്ക്ക് എതിരെ ആകാശ സ്റ്റീഫൻ

അക്രമത്തെ ന്യായീകരിക്കുന്ന പ്രസ്താവന വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള പ്രസ്താവനയാണ് അർഷോയുടേത്. വിദ്യാർത്ഥി രാഷ്ട്രീയം, കൊലയാളി രാഷ്ട്രീയമായി മാറ്റുകയാണ്. എസ്എഫ്ഐ ചെയ്യുന്നത് അർഷോയുട പ്രസ്താവനയിൽ നിന്നും വ്യക്തമാണ്. അക്രമ രാഷ്ട്രീയം നിർത്താൻ എസ്എഫ്ഐ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ മിക്ക ക്യാമ്പസുകളിലും എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഈ നാണംകെട്ട രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐക്ക് ഇനിയും അങ്ങോട്ട് കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ എന്ന് പറയാൻ ആ പ്രസ്ഥാനം ഉണ്ടാകുകയില്ല. നവ കേരള എന്ന പേരിൽ കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അക്രമ Read More…

general

ഇന്ത്യൻ യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റായി ജോസഫ് ഗണപതിപ്ലാക്കൽ ചുമതലയേറ്റു

മീനച്ചിൽ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റായി ശ്രീ. ജോസഫ് ജി. ടോം ഗണപതിപ്ലാക്കൽ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജിബിൽ ആലപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശേരിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് ശ്രീ. എ.കെ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. റ്റി.വി. ജയമോഹൻ പരിപ്പിൽ , ശ്രീ. പി.എം. തോമസ് പഴേപറമ്പിൽ, ശ്രീ. ശശിധരൻ നായർ നെല്ലാലയിൽ തുടങ്ങിയവർ Read More…

general

പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: തോമസ് ചാഴികാടന്‍ എംപി

കടുത്തുരുത്തി: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. നാളുകളായി പ്രദേശവാസികളുടെ ആവശ്യമാണ് കടുത്തുരുത്തി – കല്ലറ റോഡിലെ മേല്‍പ്പാലം. ചിലപ്പോള്‍ മണിക്കൂറുകള്‍ ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനില്‍ക്കേണ്ടി Read More…