കവീക്കുന്ന്: കവീക്കുന്നിലും പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിലും വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായി തിരുക്കർമ്മങ്ങൾ നടന്നു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ നടന്ന പീഡാനുഭവ തിരുക്കർമ്മങ്ങൾക്ക് ഫാ ജോസഫ് മൈലപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്നു കവീക്കുന്നിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ പീഡാനുഭവ സന്ദേശം നൽകി. നേർച്ച ചോറു വിതരണവും നടത്തി. ഇന്ന് കവീക്കുന്നിൽ തിരുക്കർമ്മങ്ങളും പുത്തൻവെള്ളം വെഞ്ചിരിപ്പും ഉണ്ടായിരുന്നു. നാളെ (20/04/2025) Read More…
general
ലഹരി കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് നടൻ പുറത്തിറങ്ങുന്നത്. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ഷൈനിനെ ജാമ്യത്തിൽ വിടുന്നത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നതെന്ന് നേരെത്തെ നോർത്ത് പൊലീസ് സ്റ്റേഷൻ എ സി പി വ്യക്തമാക്കിയിരുന്നു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കുറ്റവും ചുമത്തി. കൂട്ടുകാരനുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധനക്കായി Read More…
ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ ആവശ്യം: ആന്റോ ആന്റണി എം. പി
ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കർണാടകത്തിൽ നിന്ന് ശബരിമല ദർശനത്തിനായി വന്ന തീർത്ഥാടക സംഘത്തിലെ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും, മറ്റുള്ളവർക്കു ഗുരുതര പരിക്കുപറ്റുകയും ചെയ്തു എന്ന വാർത്ത ഏറെ ദുഃഖകരമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വാഹനം 25 അടിയോളം സ്കിഡ് ചെയ്ത്, റോഡിന്റെ ക്രാഷ് ബാരിയർ തകർത്തതിനു ശേഷമാണ് കുഴിയിലേക്കു മറിഞ്ഞത്. താഴെ ഉണ്ടായിരുന്ന റബ്ബർ മരത്തിൽ വാഹനം തടഞ്ഞതുമൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. മുമ്പ് ഇതേസ്ഥലത്ത് മറ്റൊരു അപകടത്തിൽ Read More…
ഷൈന് ടോം ചാക്കോ കേസില് പഴുതടച്ച് അന്വേഷണം വേണം : പ്രസാദ് കുരുവിള
അഹങ്കാരവും ധിക്കാരവും ലഹരികൊണ്ടും ദുര്മാതൃകയായ ഷൈന് ടോം ചാക്കോ കേസില് പഴുതടച്ച അന്വേഷണം നടത്തി ഷൈന് ടോം ചാക്കോയ്ക്കെതിരെ കര്ക്കശ നിയമനടപടികള് സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഇദ്ദേഹത്തെ ഫിലം ഫീല്ഡില് നിന്നും പുറത്താക്കാന് സിനിമാ സംഘടനകള് തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇയാളുടെ സിനിമകള് ബഹിഷ്കരിക്കാന് പൊതുസമൂഹം തയ്യാറാകണം. ഷൈന് ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്ഡ് അംബാസിഡറാകാന് ശ്രമിക്കുകയാണ്. ഫിലിം ഫീല്ഡ് സമ്പൂര്ണ്ണമായും ലഹരിശുദ്ധീകരണം നടത്തണം.
മാസപ്പടി കേസ്; SFIO കുറ്റപത്രത്തില് തുടര്നടപടികള്ക്ക് ഹൈക്കോടതി സ്റ്റേ
സിഎംആര്എല് എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ അന്തിമ റിപ്പോര്ട്ടില് തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്. കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. മാസപ്പടി കേസിൽ നിലവിലെ സ്ഥിതി തുടരാന് ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് നിര്ദേശം നൽകിയത്. എസ്എഫ്ഐഒ റിപ്പോര്ട്ടിനെതിരെ സിഎംഎആര്എല് നല്കിയ ഹര്ജി ഫയലില് സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്ഐഒ ഉള്പ്പടെയുള്ള എതിര് കക്ഷികള് അഞ്ചാഴ്ചയ്ക്കകം മറുപടി നല്കണം. ഹര്ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. എസ്എഫ്ഐഒ റിപ്പോര്ട്ട് Read More…
കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്
കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ജിസ്മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റും. വിദേശത്തുള്ള അച്ഛനും സഹോദരനും വന്നതിന് ശേഷമാകും സംസ്കാര ചടങ്ങുകൾ നടത്തുക. ആത്മഹത്യക്ക് മുമ്പ് ജിസ്മോൾ Read More…
മാസപ്പടിക്കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്പ്പ് ഇഡിക്ക് കൈമാറും
മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യഎറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്.. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്ത ആഴ്ചയോടെ വീണ Read More…
ഡി സി എൽ പ്രവിശ്യാ ക്യാമ്പ് : രജി : 16 വരെ
മൂവാറ്റുപുഴ : മൂന്നാമത് ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ്.എസിൽ ഏപ്രിൽ 22 മുതൽ 24 വരെ നടക്കും . കൊച്ചേട്ടൻ ഫാ : റോയി കണ്ണൻചിറ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയ സി.എം സി അധ്യക്ഷത വഹിച്ചു. പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് വിഷയാവ തരണം നടത്തി . സംസ്ഥാന റിസോഴ്സ് ടീം കോ Read More…
ജൂബിലി നിറവിൽ മാവടി ഇടവകയിൽ മുതിർന്നവരുടെ സംഗമം
വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു നടന്ന മുതിർന്ന ഇടവകക്കാരുടെ സംഗമം നവ്യാനുഭമായി. റവ ഫാ. ഫ്രാൻസീസ് കദളിക്കാട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. തുടർന്ന് സംഗമത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.ഇടവകയിലെ ഏ റ്റവും പ്രായം കൂടിയ ദമ്പതികളെയും ഏറ്റവും പ്രായം കൂടിയഇടവക അംഗത്തെയും പ്രത്യേകം ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് സ്നേഹ വിരുന്നും നടന്നു. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ജൂബിലി കമ്മിറ്റി കൺവീനർ സന്തോഷ് അമ്പഴത്തിനാക്കുന്നേൽ Read More…
സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു ; 70,000 കടന്നു
സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്ധന 4,360 രൂപ. ഒരു ഗ്രാം സ്വര്ണം ലഭിക്കാന് 8,770 രൂപയാണ് നിലവില് നല്കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.










