മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സൺ ശ്രീകുമാർ എസ്. കൈമളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി. നായരും അവതരിപ്പിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ Read More…
general
‘ഹിജാബ് വിവാദത്തിന് പിന്നിൽ SDPI, പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാൻ ശ്രമം’; സ്‌കൂളിന് ബിജെപി സംരക്ഷണം ഒരുക്കുമെന്ന് ഷോൺ ജോർജ്
പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി. സ്‌കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മഹാത്മാഗാന്ധി സർവകലാശാല വോളിബോൾ; അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന് കിരീടം
ഇടുക്കി: മുരിക്കാശ്ശേരി പവനാത്മ കോളേജിൽ വെച്ച് ഒക്ടോബർ 13 മുതൽ 15 വരെ നടന്ന എംജി സർവകലാശാല പുരുഷ വിഭാഗം ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി. സൂപ്പർ ലീഗ് മത്സരങ്ങളിൽ സെന്റ്. ജോർജ് കോളേജ് അരുവിത്തുറ നേരിട്ടുള്ള 3 സെറ്റുകൾക്ക് സെന്റ്. തോമസ് കോളേജ് പാലായെയും, രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് എസ്. എച്ച് കോളേജ് തേവരയെയും, ഒന്നിനെതിരെ 3 സെറ്റുകൾക്ക് ഡിസ്റ്റ് കോളേജ് അങ്കമാലിയെയും കീഴടക്കി പരാജയമറിയാതെയാണ് ജേതാക്കളായത്. നീണ്ട Read More…
ദുരിതമോചനത്തിനും, നാഗലോകത്തെ ഉണർത്തിയും ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജ ;16 ന്
പാറത്തോട്: പ്രത്യക്ഷ ദൈവങ്ങളായ നാഗദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും , നാഗലോകത്തെ ഉണർത്തിച്ചും, കന്നി മാസത്തിലെ ആയില്യം നാളായ 16 ന് വ്യാഴാഴ്ച ചോറ്റി ശ്രീ മഹാദേവക്ഷേത്രത്തിൽ ആയില്യം പൂജ നടത്തുന്നതാണ്. നൂറുംപാലും, പാലും പഴവും, ആയില്യ പൂജയും വഴിപാടായി നടത്താം. രാവിലെ 10 ന് നടക്കുന്ന പൂജകൾക്ക് ക്ഷേത്രം മേൽശാന്തി സുമേഷ് ശർമ്മ (കോട്ടയം)കാർമ്മികത്വം വഹിക്കും.
പാലാ രൂപത വിശ്വാസ പരിശീലന കലോത്സവത്തിൽ എ വിഭാഗത്തിൽ വെള്ളികുളം സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി
വെള്ളികുളം: പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പാലാ രൂപത വിശ്വാസ പരിശീലന പ്രേഷിത കലോത്സവം – ഹാദൂസ് മെൽസ -മത്സരത്തിൽ എ വിഭാഗത്തിൽ 93 പോയിൻ്റുകളോടെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.പരിചമുട്ടുകളി, മാർഗ്ഗംകളി ഗ്രൂപ്പുമത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി. പ്രസംഗം, ലളിതഗാനം, മിഷൻ ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.ജന്നാ അൽഫോൻസാ വളയത്തിൽ ലളിതഗാനം സബ്ജൂണിയർ വിഭാഗത്തിൽമൂന്നാം സ്ഥാനം കരസ്ഥമാക്കി. എൽഡർ വിഭാഗത്തിലെ പ്രസംഗം മത്സരത്തിൽ സിനിമോൾ Read More…
തലനാട് ശ്രീജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിൽ അഷ്ടബന്ധലേപനവും സഹസ്രകലശവും
തലനാട്: എസ്എൻഡിപി യോഗം 853 നമ്പർ തലനാട് ശാഖയിലെ ജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിൽ ഒക്ടോബർ 14 മുതൽ 22 വരെ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകളും അഷ്ടബന്ധ ലേപനവും സഹസ്രകലശവും നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി ജമീഷ് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഒക്ടോബർ 14 ന് വൈകിട്ട് 6.30 ന് ദീപാരാധന, തുടർന്ന് ആചാര്യവരണം, അ ത്താഴപൂജ, പ്രഭാഷണം. 15 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, മഹാമൃത്യു Read More…
എൻഎസ്എസ് ദ്വിദിനക്യാമ്പ് തുടങ്ങി
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് തുടങ്ങി. പിടിഎ പ്രസിഡന്റ് രാജേഷ് മലയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ രാജേഷ് എം പി എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി എം പി ടി എ പ്രസിഡന്റ് മാനസി അനീഷ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ റ്റി എൻഎസ്എസ് പ്രോഗ്രാം Read More…
നെല്ലാമറ്റം ട്രാൻസ്‌ഫോർമർ യാഥാർഥ്യമായി
നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ നെല്ലാമറ്റം ട്രാൻസ്‌ഫോർമർ യാഥാർദ്യമായി. നെല്ലാമറ്റം പ്രദേശത്തുള്ള 25 ഓളം വീടുകൾക്ക് പ്രയോജനം ലഭിക്കും.അരീക്കര ടൌൺ ട്രാൻസ്‌ഫോർമർ ൽ നിന്നായിരുന്നു നാളിതുവരെ ഉഴവൂർ പഞ്ചായത്ത് നാലാം വാർഡിലുള്ള നെല്ലാമറ്റം ട്രാൻസ്‌ഫോർമറിൽ കറന്റ് ലഭിച്ചിരുന്നതിനാൽ വേനൽ കാലത്ത് രൂക്ഷമായ വോൾടേജ് ക്ഷാമം പ്രദേശവാസികൾ നേരിട്ടിരുന്നു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നിർദേശപ്രകാരം പ്രദേശവാസികൾ കൂട്ട ഹർജി തയ്യാറാക്കുകയും മെമ്പർ ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി, കെ എസ് ഇ ബി കുറവിലങ്ങാട് ഓഫീസ്, ബഹു മോൻസ് Read More…
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഡിവൈഎസ്പി സാജു വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യ ബോധ വൽക്കരണ പരിപാടികളും ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനങ്ങളും സംഘടിപ്പിക്കുമെന്നും ഡിവൈ എസ് പി സാജു വർഗീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.എസ്. Read More…
ബി.ജെ.പി മഹാ ഗ്യഹസന്ദർശനവും, ജനസമ്പർക്കവും നടത്തി
ഞീഴൂർ: ബി ജെ.പി. ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശനവും ജനസമ്പർക്കവും നടത്തി ബി.ജെ പി യുടെ വികസന ലഘു ലേഖ വീടുകളിൽ എത്തിച്ചു. ബി.ജെ.പി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനിൽകുമാർ മാളിയേക്കൽ,സന്തോഷ് കുഴുവേലിൽ, പി.സി രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി തോമസ് മണലേൽ , കുറവിലങ്ങാട് മണ്ടലം വൈസ് പ്രസിഡന്റ് ജയൻ കോക്കാട്ടിൽ, ജില്ലാ ഐ.റ്റി ഇൻ ചാർജ് ആനന്ദ് പി.നായർ ,പഞ്ചായത്ത് Read More…











