പഞ്ചായത്ത് – മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) തകർന്നുപോയി എന്ന പ്രചാരണം മനപ്പൂർവമായ നുണ പ്രചാരണമാണെന്നും, കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും കേരള കോൺഗ്രസ് (എം) അതിന്റെ സംഘടന ശേഷി കൊണ്ടാണ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായതെന്ന് ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു വിലയിരുത്തി പറഞ്ഞു. ഉദാഹരണമായി പാലാ നിയോജക മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് – മുനിസിപ്പൽ വാർഡുകളിൽ യുഡിഎഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് 87 സീറ്റുകൾ ലഭിച്ചു. പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 Read More…
general
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി
പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ Read More…
ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി
ഇരുമാപ്രമറ്റം: ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷവും ക്രിസ്തുമസ് കേക്ക് കട്ടിംഗും വിവിധ കലാപരിപാടികളും നടന്നു. പരിപാടിയുടെ ഉദ്ഘാടനവും ക്രിസ്തുമസ് സന്ദേശവും ഇരുമാപ്ര സെൻ്റ്.പീറ്റേഴ്സ് സി എസ് ഐ ചർച്ച് വികാരി റവ. ബെൻ ആൽബർട്ട് നിർവ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് സാമുവൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം പി റ്റി എ പ്രസിഡന്റ് ഷീബാ ഷാജു ,ലയൺസ് ക്ലബ്ബ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും പൂർവ്വ വിദ്യാർഥി സംഘടനാ Read More…
പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി
കുറുമണ്ണ്: ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്കായി പരീക്ഷാ ഒരുക്ക ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജോയി ജോസഫിൻറ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.ഏ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആൻറണി ജോസഫ് ക്ലാസ്സ് നയിച്ചു. ലയൺ മെമ്പർമാരായ മനോജ് തീർത്ഥം, ക്ലീറ്റസ് ഇഞ്ചനാനിയിൽ, ബിസ്മി Read More…
ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും : പ്രഫ. ലോപ്പസ് മാത്യു
ഇന്ന് നടന്ന ത്രിതല പഞ്ചായത്ത് – മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി കോട്ടയം ജില്ലയിൽ ബഹുഭൂരിപക്ഷം വാർഡുകളിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1611 വാർഡ് – ഡിവിഷൻ നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. ജില്ലാ പഞ്ചായത്ത് ബഹുഭൂരിപക്ഷം ഡിവിഷനുകളിലും, ബ്ലോക്ക് പഞ്ചായത്തുകൾ, കഴിഞ്ഞപ്രാവശ്യം നഷ്ടപ്പെട്ട ഈരാറ്റുപേട്ട ഉൾപ്പെടെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും Read More…
മനോരോഗ സൗജന്യ മെഡിക്കൽ ക്യാമ്പ് വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് നടക്കുന്നു
മനോരോഗ സൗജന്യ മെഡിക്കൽ ക്യാമ്പ് വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് നടക്കുന്നു. പതിനാലാംതീയതി ഞായറാഴ്ച്ച രാവിലെ പത്തുമണിമുതൽ ഉച്ചക്ക് ഒരുമണിവരെയാണ് സൈക്യാർട്ടിസ്റ്റ് ഡോക്ടർ എൻ എൻ സുധാകരന്റെ മേൽനോട്ടത്തിൽ വൈക്കം തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ വച്ച് ക്യാമ്പ് നടത്തുന്നത്. Anxiety (ഉൽഘണ്ട, പേടി ),depression(വിഷാദം, സന്താപം, മ്ലാനത )panic attack( പെട്ടെന്നു ഉള്ള പേടി, ഭയം, പിച്ചും പേയും പറയുക, ബോധമില്ലാതെ സംസാരിക്കുക ).,(മദ്യത്തോടും, മയക്കുമരുന്നിനോടുമുള്ള ആസക്തികളും) വാർദ്ധക്യ കാലത്തുകാണുന്ന ക്രമക്കേടുകൾ, സംശയരോഗങ്ങൾ, ഇവയ്ക്ക് പരിഹാരം Read More…
മദ്യനയവും മയക്കുമരുന്ന് വ്യാപനവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാം : പ്രസാദ് കുരുവിള
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവും, മാരക രാസലഹരികളുടെ വ്യാപനവും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മദ്യപാനത്തിന്റെയും മാരക രാസലഹരികളുടെയും ദുരന്തം പേറുന്നവരും സഹനത്തിന്റെ പ്രതീകങ്ങളുമായ അമ്മ, സഹോദരിമാരും ലഹരിക്കെതിരെ സംഘടിത ശക്തിയായിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകളുടെ വ്യാപനത്തിന് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മുക്കിലും, മൂലയിലും മദ്യശാലകള്‍ പെരുകിയിട്ടും മയക്കുമരുന്നുകളുടെ അതിഭീകര വ്യാപനത്തെക്കുറിച്ച് പ്രതികരിക്കാനില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെ മേലുണ്ടായിരുന്ന നിയന്ത്രണാധികാരം പഞ്ചായത്തിരാജ്-നഗരപാലിക ആക്ട് 232, 447 പിന്‍വലിച്ച് Read More…
രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ കേരളത്തിലേക്ക് മടങ്ങി എത്തില്ല. എത്തിയാൽ രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യത എന്നും വിലയിരുത്തൽ. രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷ നൽകി. Read More…
കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ്സ്
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രമേഹ അവബോധ പരിപാടി നടത്തി. നവംബർ 14 ശിശുദിനത്തോടൊപ്പം ലോക പ്രമേഹ ദിനവും ആചരിക്കപ്പെടുന്നതിനാൽ അന്നു മുതൽ എൽ.പി., യു.പി. കുട്ടികൾക്കായി ജീവിത ശൈലീരോഗങ്ങളെക്കുറിച്ചും കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹരോഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി ഒട്ടേറെ പരിപാടികൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണ് ഡിസംബർ 5 വെള്ളിയാഴ്ച ചെമ്പ് വിജയോദയം Read More…
ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർജാമ്യാപേക്ഷ തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. തുടർന്ന് തുടർവാദം കേൾക്കാൻ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് തുടർവാദം കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തുടർവാദത്തിന് മുന്നോടിയായി പ്രോസിക്യൂഷൻ Read More…









