എരുമേലി: വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന് മാത്രം കുത്തകയായിരുന്ന 1916 കാലഘട്ടങ്ങളിൽ വിദ്യാഭ്യാസപരവും സാമൂഹികപരവുമായി ഏറെ പിന്നോക്കം നിന്ന വനപ്രദേശമായിരുന്ന കനകപ്പലത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ബ്രദറൻ സഭാ മിഷനറിയായ എഡ്വേർഡ് ഹണ്ടർ നോയൽ സ്ഥാപിച്ച എൻ. എം .എൽ .പി .സ്കൂൾ 108 ൻ്റ നിറവിൽ. ധാരാളം പ്രതിഭാശാലികളെ സമൂഹത്തിൽ സംഭാവന ചെയ്ത ഇ വിദ്യാലയത്തിൽ നേഴ്സറി മുതൽ നാലുവരെ ക്ലാസുകളിലായി 85 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഡോ Read More…
erumely
കോവിഡ് കാലത്ത് മങ്ങിപ്പോയ ടൂറിസം സാധ്യതകള്‍ക്ക് ചിറകുമുളപ്പിച്ച് കെ.എസ്.ആർ.ടി.സി വിനോദസഞ്ചാര യാത്രകൾ
എരുമേലി:എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം. 46 മുതിർന്നവരും അഞ്ച് കുട്ടി കളുമടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ പുരം വെള്ളച്ചാട്ടം, പൊൻമുടി ഡാം, കണ്ണിമാലി വ്യൂ പോയന്റ്, പൂപ്പാറ, ചതുരംഗപ്പാറ പ്രദേശങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നാർ ഗ്യാപ് റോഡിലൂടെ സംഘം തിരികത്തി. ഡ്രൈവർ വി. ബാബുവാണ് യാത്രക്കാർക്ക് പ്രകൃതി ഭംഗികൾ ആസ്വദിക്കും വിധം ആന വണ്ടിയുടെ വളയം തിരിച്ചത്. ടൂർ Read More…
ശബരിമല വിമാനത്താവളപദ്ധതി: ഏപ്രിൽ 15ന് എരുമേലിയിൽ പൊതു തെളിവെടുപ്പ്
ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 15ന് രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ നടത്തുന്നു. പൊതു ജനങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ തെളിവെടുപ്പുവേളയിൽ ഉന്നയിക്കാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, Read More…
തുമരംപാറ പട്ടികവർഗ്ഗ കോളനിക്ക് അംബേദ്കർ വികസന പദ്ധതി പ്രകാരം ഒരു കോടി രൂപ അനുവദിച്ചു
എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ തുമരംപാറ പട്ടികവർഗ്ഗ കോളനിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 1 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 80ലധികം പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്ന ഈ കോളനി വികസന പിന്നോക്കാവസ്ഥ മൂലം ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നതാണ്. കോളനിക്കുള്ളിലുള്ള നടപ്പാതകളുടെ നവീകരണം, റോഡ് വികസനം, കുടിവെള്ള വിതരണം, വഴിവിളക്കുകൾ സ്ഥാപിക്കൽ, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, മാലിന്യ സംസ്കരണ Read More…
കേരള യൂത്ത്ഫ്രണ്ട് (ബി) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു
എരുമേലി:കേരള യൂത്ത്ഫ്രണ്ട് (ബി)പൂഞ്ഞാർ നിയോജക മണ്ഡലം കൺവൻഷൻ എരുമേലി KTDC പിൽഗ്രിൻ സെൻ്ററിൽ വച്ച് യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ്റ അദ്ധ്യക്ഷതയിൽ നടന്നു ,പാർട്ടി ജില്ലാ പ്രസിഡൻ്റ് ,സാജൻ ആലക്കുളം കൺവൻഷൻ ഉദ്ഘാടനം നിർവഹിച്ചു. KTUC ( B)ജില്ലാ പ്രസിഡൻ്റ് മനോജ് മാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു ജോസ് , നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ സാനി തെള്ളിയിൽ ,ഷിബു KG, വാഴൂർ മണ്ഡലം പ്രസിഡൻ്റ് Read More…