erumely

എരുമേലി – പമ്പ ശബരിമല തീർത്ഥാടന പാത: കരിങ്കല്ലുംമൂഴിയിൽ സമാന്തര പാതയ്ക്ക് ഉടൻ നടപടി വേണം

എരുമേലി: എരുമേലി- പമ്പ ദേശീയ പാതയിലെ കരിങ്കല്ലുമൂഴിൽ നിന്നും ആരംഭിക്കുന്ന ഭാഗത്തെ കൊടുംവളവും അതികഠിനമായ കയറ്റവും നിവർത്തണമെന്നാവശ്യത്തിന് പരിഹാരമുണ്ടാകുന്നില്ല. തീർത്ഥാടന കാലത്തും സാധാരണ സമയത്തും അടിക്കടി വാഹനാപകടങ്ങളും മരണങ്ങളും പതിവാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾക്കും, സ്ക്കൂൾ വാഹനങ്ങൾക്കും മറ്റും ദുഷ്ക്കരമാകുംവിധത്തിലുള്ള വളവും കയറ്റുവുമാണ് ഇവിടെയുള്ളത്. പൊതു പ്രവർത്തകരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യങ്ങൾ പരിഗണിച്ച് സ്ഥലം എം എൽ എയും , ദേശീയപാത അതോറിറ്റിയും, പൊതുമരാമത്ത് വകുപ്പ് അധികൃതരും ചേർന്ന് സ്ഥലം സന്ദർശിച്ച് സമാന്തര Read More…

erumely

കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു

എരുമേലി : കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും അയാളെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, ഓട്ടോ ഡ്രൈവർ എരുമേലി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 35 അടി താഴ്ചയുള്ള കിണറാണ് വൃത്തിയാക്കാനിറങ്ങിയത്.

erumely

പ്രത്യേക നഷ്ടപരിഹാര പാക്കേജ്, കുടുംബാംഗങ്ങൾക്ക് ജോലി; ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി വിദഗ്ധ സമിതി

എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സാമൂഹിക ആഘാത പഠനം നടത്തിയത്. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് സാമൂഹിക നീതി വകുപ്പിലെ Read More…

erumely

അയ്യപ്പനെ കണ്ട് ആറുമാസക്കാരി അളകനന്ദയും

എരുമേലി: ഈ തീർത്ഥാടനകാലത്ത് ശബരിമല ദർശനം നടത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ അളകനന്ദ. 18 ന് രാവിലെയാണ് അളകനന്ദ ശബരിമലയിൽ ദർശനം നടത്തിയത്. അഞ്ചുമാസം പ്രായമായപ്പോൾ ഗുരുവായൂരമ്പലത്തിൽ ചോറുകൊടുപ്പ് ചടങ്ങ് നടത്തി. മാലയിട്ട് ആറാം മാസത്തിൽ ശബരിമല ദർശനം നടത്തി . എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജന്റെയും ദിവ്യ ഉണ്ണിരാജേന്റെയും മകളാണ് അളകനന്ദ. 40 ദിവസം പ്രായമായപ്പോൾ ആധാർ കാർഡ് നേടി ഭാരതീയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പ്രധാനമന്ത്രി Read More…

erumely

എരുമേലിയിൽ ഡ്രൈ ഡേ

എരുമേലി പേട്ടകെട്ട്, ചന്ദനക്കുടം എന്നിവ നടക്കുന്ന ജനുവരി 10,11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മദ്യഷോപ്പുകൾ ഈ ദിവസങ്ങളിൽ അടച്ചിടണം. മദ്യ-ലഹരിവസ്തു വിൽപന നടക്കുന്നില്ലെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചു.

erumely

ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് തുറന്നു

`എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു . മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജയരാജ്‌. തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും, ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുക എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. Read More…

erumely

സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

എരുമേലി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും, ബഹു: കോട്ടയം സബ് ജഡ്ജുമായ ശ്രീ പ്രവീൺ കുമാർ ജി നിർവഹിച്ചു. കോട്ടയം ജില്ലാ കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി Read More…

erumely

ശബരിമല തീർത്ഥാടനം: സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച

എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ തീർത്ഥാടക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുഗമമായ തീർത്ഥാടന സാഹചര്യമൊരുക്കുന്നതിനുമായി എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് തുറക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. സ്പെഷ്യൽ ഓഫീസിന്റെ ഉദ്ഘാടനം 23-)o തീയതി ശനിയാഴ്ച രാവിലെ 10.30 ന് സെൻട്രൽ ജംഗ്ഷനിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം Read More…

erumely

ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ പ്ലാന്റെത്തി

എരുമേലി : അയ്യപ്പ ഭക്തർ പുണ്യ സ്നാനം നടത്തുന്ന തോട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയെന്ന പരാതി ഇനി എരുമേലിയിൽ ഒഴിവാകുമെന്ന് ഉറപ്പായി. ഒപ്പം ശാസ്ത്രീയമായതും ആധുനികവുമായതുമായ സംസ്ക്കരണ പ്രക്രിയ കുറഞ്ഞ ചെലവിൽ സർക്കാർ നേരിട്ട് നടപ്പിലാക്കുന്നു എന്ന നേട്ടവും എത്തുകയാണ്. സഞ്ചരിക്കുന്ന സംസ്ക്കരണ പാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി നാട്ടുകാർ പ്ലാന്റിന്റെ പ്രവർത്തനം നേരിട്ട് കണ്ട് Read More…

erumely

പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ഇന്ന്

എരുമേലി : പുഞ്ചവയലിൽ നിന്ന് നിന്ന് ആരംഭിച്ച് പാക്കാനം മഞ്ഞളരുവി വഴി എരുമേലിയിൽ എത്തിച്ചേരുന്ന പിഡബ്ല്യുഡി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാക്കാനത്ത് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ ഷിനിമോൾ സുധൻ സ്വാഗതം ആശംസിക്കും. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി.എൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ശുഭേഷ് സുധാകരൻ Read More…