erattupetta

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി: ലീഗ് കൗൺസിലർക്ക് പരുക്ക്

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്‌ലിം ലീഗിലെ കെ.സുനിൽ കുമാറിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചശേഷം സിപിഎം അംഗം അതു തന്റെ വാർഡിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളവും കയ്യാങ്കളിയും ഉണ്ടായത്.

erattupetta

ഐസൊലേഷൻ വാർഡ് ഉൽഘാടനം നാളെ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം 16 ആo തിയതി 4. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ ഉൽഘാടനവും Read More…

erattupetta

ഈരാറ്റുപേട്ടയില്‍ നഗരസഭ നമസ്‌തേ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: കക്കൂസ് മാലിന്യ സംസ്‌കരണത്തിന് അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമേ അനുമതി ഉള്ളുവെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അറിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്റ അബ്ദുല്‍ ഖാദര്‍. നഗരസഭാ പരിധിയില്‍ സെപ്റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച രജിസ്ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിട്ടേഷന്‍ എക്കോ സിസ്റ്റം (നമസ്‌തേ) സ്‌കീമിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ മൂന്നുവരെ നഗരസഭാ ഹാളിലായിരുന്നു ക്യാമ്പ്. സെപ്‌റ്റേജ് മാലിന്യം കൈകാര്യംചെയ്യുന്ന Read More…

erattupetta

മെറിറ്റ് ഡേ ആഘോഷിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിൻസിമോൾ ജോസഫ്, ബി എഡ് സെൻ്റർ പ്രിൻസിപ്പൽ റോസ്ലിറ്റ് മൈക്കിൾ,ഹെഡ്മിസ്ട്രസ്സ് ബീനാ മോൾ കെ.എസ്.,എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ,സ്റ്റാഫ് സെക്രട്ടറി ജയചന്ദ്രൻ എം., എൽസമ്മ ജേക്കബ്,കുമാരി ഗ്രീഷ്മ വിനോദ് എന്നിവർ പ്രസംഗിച്ചു. Read More…

erattupetta

ഈരാറ്റുപേട്ട വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ, മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി യു.ഡി.എഫ് ബഹുജന സദസ് നടത്തി

ഈരാറ്റുപേട്ട: ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രഥമായ നിലയിൽ സേവന പ്രവർത്തനത്തിനുള്ള അവസരം ചെയ്ത് കൊടുക്കേണ്ട സർക്കാർ തന്നെ ഈരാറ്റുപേട്ട സിവിൽ സ്റ്റേഷന് തടസം നിൽക്കരുതെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ വടക്കേക്കരയിൽ തീവ്രവാദ വിരുദ്ധ കേന്ദ്രമല്ലാ. മിനി സിവിൽ സ്റ്റേഷൻ മതി എന്നീ ആവശ്യം ഉയർത്തി നടത്തിയ വമ്പിച്ച ബഹുജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ. ഈരാറ്റുപേട്ടയിലെ സർക്കാർ പുറമ്പോക്ക് Read More…

erattupetta

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്; ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ; യു.ഡി.എഫ് ബഹുജന സദസ് നാളെ

ഈരാററുപേട്ട: ജില്ലാ പൊലീസ് മേധാവിയുടെ വിവാദപരമായ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ വടക്കേക്കരയിൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ടും, നാളെ വൈകുന്നേരം 5 ന് ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ ബഹുജന സദസ് നടത്തും. പ്രതിഷേധ സദസ് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂർ ,വെൽഫയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് Read More…

erattupetta

കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചു

ഈരാറ്റുപേട്ട: കെ സ്മാർട്ടിലൂടെയുള്ള ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ ലൈസൻസി ഫസൽ ഫരീദിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർ മാരായ സുനിൽകുമാർ ഉദ്യോഗസ്ഥരെ പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറി, ഓവർസീയർഎന്നിവരും ലെൻസ് സംസ്ഥാന സെക്രട്ടറിയും കെ സ്മാർട്ട് ഫക്കൽറ്റിയുമായ പി എം സനൽകുമാർ, ജില്ലാ സമിതി അംഗം ജോർജ് ലാൽ എബ്രഹാം, യൂണിറ്റ് പ്രസിഡണ്ട് അനിത Read More…

erattupetta

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്താനിരുന്ന ഐസൊലേഷൻ വാർഡിന്റെ ഉത്ഘാടനം മാറ്റിവെച്ചു

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്താനിരുന്ന ഐസൊലേഷൻ വാർഡിന്റെ ഉത്ഘാടനം മാറ്റി വച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA അറിയിച്ചു.

erattupetta

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം : ഐസൊലേഷൻ വാർഡ് ഉൽഘാടനം 6 ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം 6 ആo തിയതി 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കോവിഡ് ഉൾപ്പെടയുള്ള പകർച്ച വ്യാധികൾ, ദുരന്തങ്ങൾ എന്നിവ നേരിടുന്നതിനും, രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സംസ്ഥാന Read More…

erattupetta

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് സ്കൂളിന് ഹരിത വിദ്യാലയ പുരസ്കാരം

ഈരാറ്റുപേട്ട : ഹരിത കേരള മിഷൻ്റെ ഹരിത വിദ്യാലയ പുരസ്കാരം മുസ്‌ലീം ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിന് ലഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല റ്റീച്ചർ സ്കൂൾ പ്രിൻസിപ്പൽ ഫൗസിയ ബീവിയ്ക്ക് പുരസ്കാരം കൈമാറി. തുടർന്ന് ഹരിത കേരള മിഷൻ്റെ ദേവഹരിതം പദ്ധതിയുമായി സഹകരിച്ച് സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് തിടനാട് മഹാക്ഷേത്രത്തിലേയ്ക്ക് തയ്യാറാക്കിയ പൂജാപുഷ്പ സസ്യ തൈകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം. പി ലീന ക്ഷേത്രഭാരവാഹി സജികുമാറിന് മന്ദാര തൈ Read More…