erattupetta

ഈരാറ്റുപേട്ട നഗരസഭ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ്

30061697 രൂപ മുൻബാലൻസും 879956500 രൂപ വരവും ഉൾപ്പെടെ 910018197 (തൊണ്ണൂറ്റി ഒന്ന് കോടി പതിനെണ്ണായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് കോടി രൂപ) വരവും 864367500(എൺപത്തി ആറ് കോടി നാൽപത്തി മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞൂറ് കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2025 26 സാമ്പത്തിക വർഷത്തിൽ ഈരാറ്റുപേട്ട നഗരസഭ അവതരിപ്പിക്കുന്നത്. 1.ഡി പി ആറിൽ ഉള്ളവരും സ്വന്തമായി ഭൂമി ഉള്ളവരുമായ മുഴുവൻ അപേക്ഷകർക്കും പി എം എ വൈ ലൈഫ് പദ്ധതിയിൽ പെടുത്തി Read More…

erattupetta

പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ ബഹുനില മന്ദിരം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട :125 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും, 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണ കൂടാരം പദ്ധതിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, Read More…

erattupetta

പിസി ജോര്‍ജ് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും

ഈരാറ്റുപേട്ട: പിസി ജോര്‍ജ് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഈരാറ്റുപേട്ട പോലീസ് അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ സ്‌റ്റേഷനില്‍ എത്താനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരായിക്കൊള്ളാമെന്ന് പിസി ജോര്‍ജ് അറിയിച്ചു. സ്ഥലത്ത് ഇല്ലാത്തതിനാലും മോശം ആരോഗ്യവും മൂലമാണ് ശനിയാഴ്ച ഹാജരാകാന്‍ സാധിക്കാത്തതെന്നും പിസി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

erattupetta

ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമർശം; പി സി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

ഈരാറ്റുപേട്ട: വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ തിന് പിന്നാലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിനെ അ റസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഡിജിപിയാണ് നിർദേശം നൽകിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാ റ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോ ട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാ പേക്ഷ തള്ളുകയായിരുന്നു. ജോർജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാൽ മുൻകൂർ Read More…

erattupetta

അൽമനാർ കെ.ജി വിഭാഗത്തിന്റേയും ഹെവൻസ് പ്രീ സ്‌കൂളിന്റേയും കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: അൽ മനാർ കെ.ജി വിഭാഗത്തിന്റേയും ഹെവൻസ് ഇസ്ലാമിക് പ്രീ സ്‌കൂളിന്റേയും കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വി തരണം ചെയ്തു. ഖുർആൻ, ഇസ്‌ലാമിക് വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള ഭാഷാ പഠനവും ഉൾപ്പെടുന്നതാണ് ഹെവൻസ് പ്രീ സ്‌കൂൾ സിലബസ്. അൽ മനാർ സ്‌കൂൾ മുൻ പ്രിൻസിപ്പലും എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ് അധ്യാപകനുമായ അനീസുദ്ദീൻ കുപ്പണത്ത് ഉദ്ഘാടനം ചെയ്തു. ഐ.ജി.ടി ചെയർമാൻ എ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഐ.ജി.ടി സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ, Read More…

erattupetta

49 ആമത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും

കാരക്കാട്: വിദ്യാഭ്യാസ മേഖലയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎം എംയു എം യുപി സ്കൂ‌ളിന്റെ 49 ആമത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും, ലോഗോ പ്രകാശനവും കാരക്കാട് സ്കൂളിൽ നടന്നു. 1976 ൽ ഹാജി വിഎംഎ കരീം സാഹിബ് സ്ഥാപിച്ച സ്കൂൾ 2026 അൻപത് വർഷം പിന്നിടുകയാണ്. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിപുലമായ പ്രോഗ്രാമുകളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാർഷികാഘോഷ ഉദ്ഘാടനവും, ഗോൾഡൻ ജൂബിലിയുടെ ലോഗോ Read More…

erattupetta

വിദ്വേഷ പരാമർശം, പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഈരാട്ടുപേട്ട: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഹർജി തള്ളിയത്. നേരത്തെ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കുന്നതിനിടെ, പി.സി.ജോർജ് കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്നതടക്കം മുൻപ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോർജ് നടത്തിയിരിക്കുന്നത് എന്നു കേസിന്റെ വാദത്തിനിടെ Read More…

erattupetta

ഭവനനിര്‍മ്മാണത്തിനും ആതുരസേവനത്തിനും മുന്‍ഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 ബഡ്ജറ്റ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തികവര്‍ഷത്തെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിവിഹിതമായി 3 കോടി രൂപ 51 ലക്ഷത്തി 71 ആയിരം രൂപയും ധനകാര്യ കമ്മീഷന്‍ വിഹിതമായി 93,53,000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായ 88,67,000 രൂപയുടെയും മെയിന്റനന്‍സ് ഫണ്ടായി 47,81,000 രൂപയുടെയും ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. വര്‍ഷം 400 ഓളം വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഗുണഭോക്താക്കളുമായി എഗ്രിമെന്റ് വയ്ക്കുകയും Read More…

erattupetta

എം.ഇ.എസ്. നേതാക്കൾക്ക് സ്വീകരണം നൽകി

ഈരാറ്റുപേട്ട: പുതുതായി തിരഞ്ഞടുക്കപ്പെട്ട എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച് മജീദിനും സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.എം.കെ. ഫരീദിനും എം.ഇ.എസ് മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. താലൂക്ക് പ്രസിഡൻ്റ് ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, ഹബീബുല്ലാ ഖാൻ ,പി.ഐ. നൗഷാദ് ,മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു ഇ പി.സൈനുദ്ദീൻ കുഞ്ഞു ലബ്ബ, Read More…

erattupetta

ശ്രേഷ്ഠ അധ്യാപക പുരസ്കാരം സെയ്തു മുഹമ്മദ് മൗലവിക്ക്

ഈരാറ്റുപേട്ട: പ്രശസ്ത ഇസ് ലാമിക പണ്ഡിതനും ഇസ് ലാമിക അധ്യാപന രംഗത്ത് ശ്രദ്ധേയനുമായിരുന്ന പരേതനായ ശൈഖുനാ മുഹമ്മദ് യൂസഫ് ഫാദിൽ ബാഖവിയുടെ (ഈരാറ്റുപേട്ട ) നാമധേയത്തിൽ അൽ അബാബ് ഉലമാ കൗൺസിൽ ഏർപ്പെടുത്തി എല്ലാവർഷവും നൽകിവരുന്ന ശ്രേഷ്ഠാധ്യാപക പുരസ്കാരത്തിന് തൊടുപുഴ സ്വദേശിയും തെക്കൻ കേരളത്തിലെ പല പ്രധാന അറബി കോളേജുകളിലും സേവനം ചെയ്യുകയും നിലവിൽ കാരിക്കോട് മുനവ്വറൽ ഇസ് ലാം അറബിക് കോളേജിൽ ദീർഘകാലമായി മുദരിസുമായ ഉസ്താദ് സൈദ് മുഹമ്മദ് ഖാസിമിയെ തിരഞ്ഞെടുത്തിരിക്കുന്നു. ഫെബ്രുവരി 26 ബുധനാഴ്ച Read More…