സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടിയെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്. കൃത്യമായ പരിശോധനകള്‍ അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാലതാമസം തയ്യാറെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്നും Read More…
education
നാലുവര്‍ഷ ബിരുദം: ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി
വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കാനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്യുന്മുഖ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് Read More…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; അധിക ബാച്ച് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി പറയുന്നു. കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്. പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ Read More…
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 Read More…
സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ
സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത Read More…
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ Read More…
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ ഇന്നറിയാം
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി Read More…
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയം ജില്ലയിലാണ്. കുറഞ്ഞ ജില്ല തിരുവനന്തപുരവും.
എസ്എസ്എൽസി ഫലം ഇന്ന് 3 മണിക്ക്
എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാലോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും.
ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org വെബ്സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും 99.31 % ആൺകുട്ടികളുമാണ് വിജയിച്ചത്. ഐഎസ് സിയിൽ പെൺകുട്ടികളുടെ വിജയം 98.92ശതമാനവും ആൺകുട്ടികളുടേത്97.53%വുമാണ്. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. Read More…










