കോട്ടയം: ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജീവപര്യന്തം ശിക്ഷ. പുതുപ്പള്ളി പയ്യപ്പാടി മലകുന്നം വർഗീസ് ഫിലിപ് (സന്തോഷ് –34) കൊല്ലപ്പെട്ട കേസിൽ മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എ.ആർ.വിനോദ് കുമാർ (കമ്മൽ വിനോദ് – 46), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (44) എന്നിവർക്കാണ് കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി 2 ജഡ്ജി ജെ.നാസർ ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമെ തെളിവു നശിപ്പിച്ച കുറ്റത്തിന് കമ്മൽ Read More…
crime
കാറിടിച്ചു യുവതി മരിച്ച സംഭവം; യുവതിയുടെ സുഹൃത്തും സഹായിയും അറസ്റ്റിൽ
കറുകച്ചാൽ: കാറിടിച്ചു യുവതി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. യുവതിയുടെ സുഹൃത്തിനെയും കൊലപാതകത്തിനു സഹായിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മേലാറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരെയാണു കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) ചൊവ്വാഴ്ച കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 8.45നു വെട്ടിക്കാവുങ്കൽ–പൂവൻപാറപ്പടി റോഡിലായിരുന്നു സംഭവം. ചങ്ങനാശേരിക്കുള്ള ബസിൽ കയറാൻ നടന്നുപോകുമ്പോഴാണു കാറിടിച്ചത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന Read More…
കോട്ടയം കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം; കൊലപാതകമെന്ന് സൂചന
കറുകച്ചാല്‍: യുവതിയെ കാറിടിച്ചു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ചൊവ്വാഴ്ച രാവിലെ 9നു ജോലിക്കു പോകുമ്പോൾ വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിലാണ് അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിയിലൂടെ നടന്നു പോയിരുന്ന നീതുവിനെ ഒരു ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് Read More…
കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ
തിരുവനന്തപുരം കാട്ടാക്കടയിൽ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രിയരഞ്ജൻ ജീവപര്യന്തം കഠിന തടവ് ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ മാതാപിതാക്കൾക്ക് പിഴ തുക നൽകാനും കോടതി നിർദേശിച്ചു. 2023 ആഗസ്റ്റ് 30നു വീടിനു സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ചു Read More…
ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടത്ത് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ ഉത്തർ ദിനജ്പൂർ സ്വദേശി ഇല്യാസ് അലി (35) ആണ് പിടിയിലായത്. പട്രോളിംഗിനിടെ പോലീസ് ജീപ്പ് കണ്ട ഇയാൾ പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്നു നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷു ഗർ കണ്ടെത്തിയത്. ഇയാളിൽനിന്നും വിൽപ്പന നടത്തി സമ്പാദിച്ച പണവും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു
ഈരാറ്റുപേട്ട: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്. മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 30നു രാത്രി എട്ടോടെയാണ് സംഭവം. തലയ്ക്കും ചെവിക്കും പരിക്കേറ്റ ലിമിനയുടെ ചെവി വെട്ടിന്റെ ആഘാതത്താൽ മുറിഞ്ഞു പോയി. ഇത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. തടയാൻ ശ്രമിക്കുന്നതിനിടയിൽ വീണ് അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച വാക് തർക്കം രാത്രി Read More…
അഭിഭാഷകയും മക്കളും ആറ്റിൽച്ചാടി മരിച്ച സംഭവം ; ഭർത്താവും ഭർതൃ പിതാവും കസ്റ്റഡിയിൽ
ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്. മൊബൈൽ ഫോൺ പരിശോധനയിലാണ് ഓഡിയോ സന്ദേശങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയത്. ഭർത്താവിൻറെ വീട്ടിൽ കടുത്ത Read More…
റാപ്പർ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍
റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ Read More…
ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്, പ്രതി നാരായണദാസ് പിടിയിൽ
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. പൊലീസിന്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇരുചക്ര വാഹനത്തിൽ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണു കേസ് Read More…
കോട്ടയത്ത് വീട്ടിൽ യുവതി മരിച്ച നിലയിൽ, മുറിവേറ്റ പാടുകളും രക്തക്കറയും; ഭർത്താവ് കസ്റ്റഡിയിൽ
ചങ്ങനാശേരി മോസ്കോയിൽ വീട്ടിൽ യുവതി മരിച്ച നിലയിൽ. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. മല്ലികയുടെ ഭർത്താവ് അനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ട്. മല്ലികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വിളിച്ച ആംബുലൻസ് ഡ്രൈവറാണ് സംഭവം പൊലീസിനെ അറിയിച്ചത്.