crime

മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുറിഞ്ഞിലത്ത് വീട്ടിൽ പല്ലൻ അനീഷ് എന്ന് വിളിക്കുന്ന സുധീന്ദ്ര ബാബു (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 10 :15 മണിയോടുകൂടി മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിന്റെ നെഞ്ചത്ത് കുത്തുകയുമായിരുന്നു. സുധീന്ദ്ര ബാബുവിന് യുവാവിനോട് മുൻ Read More…

crime

ചീട്ടുകളിക്കിടെ വാക്കുതർക്കം; പാലായിൽ ഇരുപത്താറുകാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങിനെത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

crime

സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസ്: കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും

പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു Read More…

crime

കാഞ്ഞിരപ്പള്ളിയിൽ 4.4ഗ്രാം MDMA യും 22 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളിയിൽ നിന്ന് 4.4ഗ്രാം MDMA യും 22 ഗ്രാം കഞ്ചാവും പിടികൂടികാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും പാർട്ടിയും നടത്തിയ റെയ്ഡിൽ ഇടക്കുന്നം സ്വദേശി മുഹമ്മദ്‌ അസറുദീൻ എന്ന യുവാവിനെയാണ് മയക്കുമരുന്നുകളുമായി പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ മനോജ്‌ ടി ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്കുമാർ കെ എൻ, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സമീന്ദ്ര എസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ Read More…

crime

കൈക്കൂലി വാങ്ങുന്നതിനിടയിൽ ഞീഴൂർ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലിക്ക് പല തന്ത്രങ്ങൾ പയറ്റിയ വില്ലേജ് ഓഫീസര്‍ പിടിയിലായി. ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ് പിടിയിലായത്. 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസാണ് ജോര്‍ജ്ജ് ജോണിനെ കൈയ്യോടെ പിടികൂടിയത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ കാശില്ലെന്ന് പറഞ്ഞായിരുന്നു കൈക്കൂലി പിരിവ്. കുറവിലങ്ങാട് സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു വില്ലേജ് ഓഫീസറെ കുടുക്കിയ വിജിലൻസിന്റെ കെണി. ജനന-രജിസ്ട്രേഷനുള്ള റിപ്പോർട്ട് തയാറാക്കാൻ യുവാവിൽ നിന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത് 1300 രൂപയായിരുന്നു. വില്ലേജ് ഓഫീസിലെ വൈദ്യുതി ബിൽ അടയ്ക്കാൻ Read More…

crime

വീടിന്റെ മേൽക്കൂര പൊളിച്ച് മോഷണം : ദമ്പതികൾ അറസ്റ്റിൽ

കുറവിലങ്ങാട് : വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ Read More…

crime

പോക്സോ കേസിൽ ഇളങ്കാട് സ്വദേശി അറസ്റ്റിൽ

മുണ്ടക്കയം: പോക്സോ കേസിൽ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ ഇളംങ്കാട് സ്വദേശി അറസ്റ്റിൽ. ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി – 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനത്തിനു ശേഷം വിദേശത്തു പോയ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് തിരിച്ച ഇയാളെ കഴിഞ്ഞ ദിവസം മുംബൈ എയർ പോട്ടിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നാട്ടിലെത്തിച്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.