crime

ചങ്ങനാശ്ശേരി തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട; 52 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. 35000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി (37) യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്. ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡ് അരികിൽ വച്ചാണ് ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന മാരക ലഹരി മരുന്നായ ഹെറോയിനും, കഞ്ചാവുമായി ഇയാൾ പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ Read More…

crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്കു 4 വർഷം കഠിന തടവും 15,000/- രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി റാന്നി നെല്ലിക്കാ മൺ മണിമലേത്ത്കാലായിൽ ശശി. എം കെ (സാബു- 5) എന്നയാളെ 4വർഷം കഠിന തടവിനും 15,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 12,500/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 20/11/23 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവംനടന്നത്. മുണ്ടക്കയം Read More…

crime

കടനാട്ടിൽ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. മകൻ സ്കൂളിലായിരുന്നു. കുടുംബ കലഹമാണ് മരണകാരണമെന്നാണ് സൂചന. മരിക്കാൻ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നെന്നും ഇതിനുശേഷമാണ് മരണമെന്നും നാട്ടുകാർ പറഞ്ഞു. ഇടുക്കിയിലുള്ള സഹോദരൻ അയൽവീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞതിനെ തുടർന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച Read More…

crime

കാഞ്ഞിരപ്പള്ളിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചിറഭാഗം പൂന്തോട്ടത്തിൽ സോമനാഥൻ നായർ (84). ഭാര്യ സരസമ്മ (55), മകൻ കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ ക്ലർക്ക് ശ്യാംനാഥ് (31) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സോമനാഥൻ നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങൾ ഡൈനിങ് ഹാളിൽ നിലത്ത് ചോരവാർന്ന നിലയിലും, മകൻ ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

crime

എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ കേസിൽ പ്രതിചേര്‍ക്കാനാണ് പൊലീസിന്‍റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേര്‍ക്കുക. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുക. അഴിമതി ആരോപണ പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ Read More…

crime

ലഹരി ഉപയോഗത്തെ ചൊല്ലി തര്‍‍ക്കം; കോട്ടയത്ത് മകൻ അച്ഛനെ കുത്തിക്കൊന്നു, പ്രതി അറസ്റ്റിൽ

കോട്ടയം കുമാരനെല്ലൂരിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രാജുവിന്‍റെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകൻ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അശോകന്‍റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടയിൽ അശോകൻ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി Read More…

crime

പ്രയാ​ഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചു’, ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. സിനിമ നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

crime

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 76 വയസ്സുകാരന് 77 വർഷം കഠിന തടവും 80,000 രൂപ പിഴയും വിധിച്ചു

അയൽവാസിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി എരുമേലി, പുഞ്ചവയൽ കണ്ടൻകേരിൽ 76വയസ്സുള്ള തോമസ് കെ. കെ എന്നയാളെ 77 വർഷം കഠിന തടവിനും 80,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ അതിൽ 70,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 1/ 1/ 2024 മുതൽ 27/2/2024 വരെയുള്ള കാലയളവിൽ പ്രതി Read More…

crime

മൊബൈൽ ഫോൺ സംബന്ധിച്ച തർക്കം; മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

പൊൻകുന്നം: മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായത്. രാഹുലിന്റെ മൊബൈൽ ഫോൺ ഷാജി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അച്ഛനും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വാക്കേറ്റത്തിനിടെ ഷാജിയെടുത്ത അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ Read More…

crime

ഉരുൾപൊട്ടലിൽ സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; സൈബർ പോലീസ് കേസെടുത്തു

വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദേശത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, Read More…