അടുക്കം : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അനദ്ധ്യാപക ജീവനക്കാരൻ തറക്കുന്നേൽ സാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (25/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെൻ്റ് സേവ്യേഴ്സ് ദേവലയത്തിൽ. മക്കൾ: ഗ്രീഷാ ( വിദ്യാർത്ഥിനി – ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളേജ്) ഗ്രേഷ്യസ് (വിദ്യാർത്ഥി – എസ്സ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ ) പരേത ചെമ്മലമറ്റം തയ്യിൽ കുടുബാംഗമാണ്.
Adukkam
ഊർജ്ജ സംരക്ഷണത്തിനായി റമ്പിൾ ഡേ ആചരിച്ചുകൊണ്ട് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
അടുക്കം :ഊർജ്ജ സംരക്ഷണം മുൻനിർത്തി അടുക്കം ഗവണ്മെന്റ് സ്കൂളിൽ റമ്പിൾ ഡേ എന്ന പേരിൽ ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ബുധനാഴ്ച യും ആണ് റമ്പിൾ ഡേ ആയി ആചരിക്കുന്നത്. അന്നേ ദിവസം എല്ലാവരും അവരവരുടെ വസ്ത്രങ്ങൾ ഇസ്തിരിയിടാതെ ധരിച്ച് സ്കൂളിൽ വരണം എന്നതാണ് റമ്പിൾ ഡേ യുടെ പ്രത്യേകത. ഒരു ദിവസം ഒരു കുട്ടി ഏകദേശം 10 മിനിറ്റ് നേരം ഒരു ജോഡി വസ്ത്രം ഇസ്തിരിയിടുന്നതിനു ചെലവഴിക്കുന്നു. അങ്ങനെ ആറു കുട്ടികൾ ഒരു ജോഡി Read More…
അടുക്കം സ്കൂളിൽ ‘Arise’ പ്രോഗ്രാമിന് ഉജ്ജ്വലമായ തുടക്കം
അടുക്കം : അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ Arise പ്രോഗ്രാമിന് തിളക്കമാർന്ന തുടക്കം. വിദ്യാർത്ഥികൾക്കായി, സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിചക്ഷണയുമായ ശ്രീമതി നിഷ ജോസ് കെ മാണിയാണ് ക്ലാസ് നയിച്ചത്.’നമ്മുടെ ഭാരതത്തിലൂടെ’ എന്ന വിഷയത്തിൽ ഊന്നിയാണ് കുട്ടികളോട് സംവദിച്ചത്. ദൃശ്യവിസ്മയത്തിന്റെയും അനുഭവ സമ്പത്തിന്റെയും അനന്തസാധ്യതകൾ കുട്ടികൾക്ക് മുൻപിൽ തുറന്നിട്ടു കൊണ്ടാണ് അറിവിന്റെ അക്ഷയഖനിയിലേക്ക് കുട്ടികളെ നയിച്ചത്. ഒപ്പമുള്ള ലൈവ് ക്വിസ് പ്രോഗ്രാം വളരെ ഫലപ്രദമായിരുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി വിവിധ വിഷയങ്ങൾ അടങ്ങിയ നിരവധി സെഷനുകളാണ് Read More…
ഇംഗ്ലീഷ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ശ്രീമതി നിഷ ജോസ് കെ മാണി നിർവ്വഹിച്ചു
അടുക്കം : അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ശ്രീമതി നിഷ ജോസ് കെ. മാണി നിർവഹിച്ചു. “ലെക്സിക്കൺ” എന്നാണ് ഇംഗ്ലീഷ് ക്ലബ്ബിനു പേരിട്ടിരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണം ശ്രീമതി നിഷ ജോസ് കെ മാണി നടത്തി. പ്രസ്തുത യോഗത്തിൽ ക്ലബ് കൺവീനർ ശ്രീമതി റുക്‌സാന പി കരീം സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് ശ്രീ യാസർ സലിം Read More…
അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തപ്പെട്ടു
അടുക്കം : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട പാലാ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജെക്‌സി ജോസഫ് (എക്സൈസ് സർക്കിൾ ഓഫീസ്, പാലാ) ക്ലാസിന് നേതൃത്വം നൽകി. ഡേവിഡ് ജോസഫ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം സ്വാഗതം ആശംസിച്ചു. എസ്. ടി പ്രമോട്ടർ അനു നന്ദി അറിയിച്ചു.
വിപുലമായ പരിപാടികളോട് കൂടി ഇംഗ്ലീഷ് ലാംഗ്വേജ് ക്ലബ് ഉദ്ഘാടനം നടത്തി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
അടുക്കം :ഉജ്വലമായ നിരവധി പരിപാടികളോട് കൂടി”ലെക്സിക്കൺ”എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെയും ബുള്ളറ്റിൻ ബോർഡിന്റെയും ഉദ്ഘാടനം ഹെഡ് മാസ്റ്റർ ഇൻചാർജ് ബഹുമാനപ്പെട്ട യാസർ സലിം നിർവഹിക്കുകയുണ്ടായി. ശ്രീമതി വിമല ടോം അധ്യക്ഷയായിരുന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി വിനീത് കെ. ആർ സ്വാഗതം അറിയിച്ചു. തുടർന്ന് ക്ലബ്ബിന്റെ പ്രവർത്തന രീതികളെ പറ്റി ശ്രീമതി റുക്‌സാന പി. കരീം, ശ്രീമതി ജെസ്സി എന്നിവർ വിശദീകരിച്ചു. പദ സമ്പത്തിന്റെ വിപുലമാക്കലിന് വേണ്ടി Read More…
ഒളിമ്പിക്സിന്റെ വരവറിയിച്ചുകൊണ്ട് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് ജ്വാല തെളിയിച്ചു
അടുക്കം : ലോകകായിക മാമാങ്കത്തെ വരവേൽക്കുന്നതിനോട് അനുബന്ധിച്ച് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് ജ്വാല തെളിയിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം കുട്ടികൾക്ക് ഒളിമ്പിക്‌സ് ദീപശിഖയുടെ ചരിത്രം എന്ന വിഷയത്തിൽ ഒരു ക്ലാസ് നൽകി. പഞ്ചായത്ത് മെമ്പർമാരായ വത്സമ്മ ഗോപിനാഥ്,ഷാജി കുന്നിൽ എന്നിവർ ഒളിമ്പിക്സ് ദീപശിഖയ്ക്കു ജ്വാല പകർന്നു. തുടർന്ന് നടന്ന ചടങ്ങിൽ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ സ്കൂൾ ലീഡർ അവതരിപ്പിച്ചു. 33 ആം ഒളിമ്പിക്സിന്റെ ഏറ്റവും വലിയ പ്രത്യേകത Read More…
ചാന്ദ്രദിനം ആഘോഷമാക്കി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
അടുക്കം : ചാന്ദ്രദിനം സമുചിതമായി കൊണ്ടാടിക്കൊണ്ട് അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാതൃകയായി. ചാന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് കൂടിയായ യാസിർ സലിമിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സയൻസ് ക്ലബ് കൺവീനർ ബിനി ഇ.റ്റി അധ്യക്ഷത വഹിച്ചു.ക്വിസ് മത്സരം, മോഡൽ നിർമ്മാണം, ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി മാമന് കത്തെഴുതൽ മത്സരം, പോസ്റ്റർ നിർമാണം എന്നിവ നടത്തപ്പെട്ടു.
സ്‌കൂൾ റേഡിയോ എന്ന പുതു ആശയവുമായി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
അടുക്കം : കുട്ടി മികവുകളെ അടുത്തറിയാനും കുറ്റമറ്റതാക്കി ലോകത്തിനു മുന്നിൽ പ്രസരിപ്പോടെ അവതരിപ്പിക്കുന്നതിനുമായി സ്കൂളിന്റെ എഴുപത്തഞ്ചാം വാർഷികത്തൊടനുബന്ധിച്ചു “അടുക്കം വോയ്‌സ് 75.0” എന്ന പേരിൽ ഒരു വിനോദ വിജ്ഞാന പരിപാടി ആരംഭിക്കുകയുണ്ടായി. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15 ആയിരിക്കും പരിപാടി അവതരിപ്പിക്കുന്നത്. “അടുക്കം വോയ്സ് 75.0” സ്കൂൾ റേഡിയോയുടെ പ്രവർത്തനോദ്ഘാടനം ബഹുമാനപ്പെട്ട തലനാട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി വത്സമ്മ ഗോപിനാഥ് പാട്ടു പാടി നിർവഹിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി വിനീത് കെ. ആർ കുട്ടികൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട Read More…
അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
അടുക്കം : അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. വിശിഷ്ടാതിഥിയായി പഞ്ചായത്ത് അംഗം ശ്രീമതി വത്സമ്മ ഗോപിനാഥ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് യാസർ സലിം നിത്യ ജീവിതത്തിൽ ലഹരിയെ അകറ്റിനിർത്തേണ്ട ആവശ്യകതയെപ്പറ്റി കുട്ടികളോട് സംവദിച്ചു. കൃത്രിമത്വങ്ങളുടെ പിന്നാലെ പായാതെ ജീവിതം തന്നെയാവണം ലഹരി എന്ന വിഷയത്തിലൂന്നി സ്കൂൾ കൗൺസിലർ സെലീന ജോസ്പ്രകാശ് കുട്ടികൾക്ക് ക്ലാസ്സെടുത്തു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ Read More…