Accident

എഐസിസി സെക്രട്ടറി പിവി മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് അപകടം

പാലാ: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം Read More…

Accident

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗോപാലകൃഷ്ണൻ ( 74) ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മീനാക്ഷി ( 70 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് 1. 30 യോടെ കിടങ്ങൂർ കട്ടച്ചിറ ഭാഗത്തായിരുന്നു അപകടം.

Accident

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി സ്വദേശികളായ യുവാക്കൾക്ക് പരുക്ക്

പനയ്‌ക്കപ്പാലം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – പൊൻകുന്നം റൂട്ടിൽ 12ാം മൈലിൽ ബസും വാനും കൂട്ടിയിടിച്ച് ബസ് യാത്രക്കാരൻ പൈക സ്വദേശി അലൻ ജോസിന് (23)പരുക്കേറ്റു. ഉച്ചയോടെയായിരുന്നു അപകടം. ഏലപ്പാറയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് വയനാട് സ്വദേശി അനേ​ഗിന് ( 21) പരുക്കേറ്റു. രാവിലയെയായിരുന്നു അപകടം. പിറവത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കിൽ യാത്ര ചെയ്തിരുന്ന വല്യച്ചൻ പിറവം സ്വദേശി ജേക്കബ് പി.സി Read More…

Accident

ഇല്ലിക്കകല്ല് കണ്ട് മടങ്ങുംവഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം ; ഭർത്താവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരുക്ക്

മേലടുക്കം : ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഈരാറ്റുപേട്ട സ്വദേശിനി നൂർജഹാനെ ഗുരുതര പരിക്കുകളോടെ പാലാ മാർസ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലടുക്കം ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അബ്ദുള്ളയുടെ മൃതദേഹം ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ.

Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ തൊടുപുഴ സ്വദേശികളായ ദമ്പതികൾ സഖറിയാസ് (63), ഐസി (52) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 6.30 യോടെ മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ കർണാടക തുമ്പൂർ സ്വദേശികളായ ഡ്രൈവർ നവീൻ (24 ) തീർത്ഥാടക മാരുതി ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പിഴകിന് സമീപമായിരുന്നു അപകടം.

Accident

ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം

പാലാ: ടോറസ് ലോറിയും ബുള്ളറ്റും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശികളായ ബുള്ളറ്റ് യാത്രികർ സണ്ണി എബ്രഹാം ( 55 ) മകൾ ആൻ മരിയ സണ്ണി ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

രാമപുരത്ത് അപകടം; ഇടുക്കി സ്വദേശികൾക്ക് പരുക്ക്

രാമപുരം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രാമപുരം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.