പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ പുന്നത്തറ സ്വദേശികൾ ജോർജ് മാത്യു (47) ഷേർലി ( 48 ) മാത്യു ജോർജ് (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.
Accident
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൂഞ്ഞാർ തെക്കേക്കരയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാതാമ്പുഴ സ്വദേശി അരുണിന് ( 32) പരുക്കേറ്റു.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടച്ചിറ സ്വദേശി വൈശാഖിനു ( 35) പരുക്കേറ്റു. മാന്താടിക്കവല ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് മറ്റക്കര ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ളാക്കാട്ടൂർ സ്വദേശികളായ അനന്ദു (23) നന്ദു ( 21) എന്നിവർക്ക് പരുക്കേറ്റു.
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാമ്പാടി സ്വദേശികളായ ജെസ്സൻ (28 ) ദേവിക ( 27 ) എന്നിവരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാർ മതിലിൽ ഇടിച്ചു തിരുവനന്തപുരം സ്വദേശികളായ പ്രദീപ് ( 46), ഷീജ ( 45) എന്നിവർക്ക് പരുക്കേറ്റു. ട്രിപ്പിൾ ഐ.ടിയിൽ വന്നു മടങ്ങുന്നതിനിടെ കുമ്പാനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ചേനപ്പാടി സ്വദേശി പി.എസ്.വിശാഖിന് (28) പരുക്കേറ്റു. ചേനപ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.
തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്
പാലാ : തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ നാരായണൻ നമ്പൂതിരി (68 ) നിർമ്മല ( 60 ) ശരത് ( 33 ) കൃഷ്ണേന്ദു ( 29 ) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് രാത്രി ബൈക്ക് അപകടത്തിൽ മരിച്ചു
കടപ്ലാമറ്റം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഴക് സ്വദേശി അഖിൽ ( 23) ഗാന്ധിനഗർ സ്വദേശി ഷമൽ (26 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് നെടുങ്കണ്ടത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പരുക്കേറ്റ നെടുങ്കണ്ടം സ്വദേശി അയൂബിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
തൊടുപുഴയിൽ കാറിന് തീപിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയിൽ വെച്ചാണ് കാർ കത്തി നശിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.റോഡിൽ നിന്നും മാറ്റി വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.
ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം
പാലാ : ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി സ്വദേശി ആൽവിൻ കെ അരുണിനെ (21)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊരട്ടി ഭാഗത്ത് വച്ചായിരുന്നു അപകടം.









