നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ചു പരുക്കേറ്റ പ്ലാശനാൽ സ്വദേശികൾക്ക് പരുക്ക്. പരുക്കേറ്റ ഫ്രാൻസിസ് ( 62), ഭാര്യ സെലിൻ ( 60), ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി ജെയ്സൺ ( 34) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പീരുമേട് ഭാഗത്ത് വച്ചായിരുന്നു അപകടം.
Accident
അമ്മയും 2 മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയും 2 പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിൽ മൂന്നുപേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിർത്താതെ ഹോണടിച്ചെങ്കിലും Read More…
കോട്ടയം മെഡിക്കൽ കോളേജ് കസ്തൂർബായിൽ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് കസ്തൂർബായിൽ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ഭാര്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർപ്പൂക്കര തിനാക്കുഴി ഷാജി ( ജോർജ് കുട്ടി – 56) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർപ്പൂക്കര കസ്തൂർബായ്ക്ക് സമീപമായിരുന്നു അപകടം. ജോർജ് കുട്ടിയും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോ ടാക്സി വെള്ളിമൂങ്ങ ഇടിയ്ക്കുകയായിരുന്നു. Read More…
കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
പാമ്പാടി: കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ ഗൃഹനാഥന് ദാരുണാന്ത്യം. എസ്.എൻ പുരം ഈട്ടിക്കൽ ഇ.കെ മോൻ(57) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആൾ മറയില്ലാത്ത കിണറിനു സമീപം തെളിക്കുന്നതതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പാമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു പാമ്പാടിയിലെ മയൂര കോൾഡ് സ്റ്റോറേജ് ഉടമയാണ്. സംസ്കാരം നാളെ 3.30 ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മണർകാട് മണ്ണെലിൽ ഉഷാമോൻ. മകൻ : Read More…
മുണ്ടക്കയത്ത് ദമ്പതികൾ വാഹനാപകടത്തിൽപെട്ടു; ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് പരുക്ക്
മുണ്ടക്കയം ദേശീയ പാതയിൽ 35-ാം മൈലിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിജയകുമാർ (66 ) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ മിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു.
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് പരുക്ക്
പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശികളായ സഹോദരങ്ങൾ അജിൽ ജിത്ത് (43) , അരുൺ ജിത്ത് ( 40) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഐങ്കൊമ്പ് ഭാഗത്തുവച്ചായിരുന്നു അപകടം.
പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്കൻ പ്ലാവിൽ നിന്ന് വീണ് മരിച്ചു
പാലാ: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടാണ് ആണ് സംഭവം. പ്ലാവിൽ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
വെള്ളരിക്കുണ്ട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽകുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.കൂട്ടുകാർക്ക് ഒപ്പം മാങ്ങോട് ഭീമനടി ചൈത്രവാഹിനി പുഴയുടെ മാങ്ങാട് കടവിൽ കുളിക്കാൻ എത്തിയതായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.
കാർ അപകടത്തിൽ ആന്ധ്രാസ്വദേശികൾക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം.ജെ.ഭാസ്കർ റെഡ്ഢി ( 65), സുരേഷ് റെഡ്ഢി (42), വിഷ്ണു തേജ റെഡ്ഢി ( 26) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം – വല്യച്ചൻ മല റൂട്ടിൽ ബെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പാറനിരപ്പേൽ സ്വദേശി ടിബിന് (24 ) പരുക്കേറ്റു. സംക്രാന്തിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് വിളക്കുമാടം സ്വദേശി അർജുൻ സി മോഹന് ( 34 ) പരുക്കേറ്റു.








