general

Career Webinar- ദിശ2k24 സംഘടിപ്പിച്ചു

2024-25 അദ്ധ്യായന വർഷം മുതൽ കേരള സർവകലാശാലയിൽ ആരംഭിക്കുന്ന U.G (FYUGP) കോഴ്സുകളെക്കുറിച്ച് (നാലു വർഷ ഡിഗ്രി കോഴസുകളെ പറ്റി ) രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും അവബോധം നൽകുന്നതിനു വേണ്ടി കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ഒരു Career Webinar – ദിശ2k24 സംഘടിപ്പിച്ചു.

കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണീസ് പി സ്റ്റീഫന്റെ അധ്യക്ഷതയിൽ കൂടിയ വെബിനാർ MG യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ.(ഡോ.) സാബു തോമസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ബി.സി.എം കോളേജ് പ്രിൻസിപ്പാൾ ഡോ.സ്റ്റെഫി പുതിയകുന്നേൽ ക്ലാസ്സ് നയിക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

അതിരൂപത ചാപ്ലയിൻ ഫാ. റ്റീനേഷ് കുര്യൻ പിണർക്കയിൽ, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ അമൽ സണ്ണി, നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ,ബെറ്റി തോമസ്,അലൻ ബിജു, അലൻ ജോസഫ് ജോൺ എന്നിവർ നേതൃത്വം നൽകി.രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും 50 ഓളം യുവജനങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *