general

കരിയർ എക്സിബിഷൻ നടത്തി

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മിനി ദിശ, കരിയർ എക്സിബിഷൻ നടത്തപ്പെട്ടു. പ്ലസ് വൺ & പ്ലസ് ടു സയൻസ്, ഹ്യുമാനിറ്റീസ് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ്. എം.പി പി. ടി. എ. പ്രസിഡന്റ്‌ രാജേഷ് മലയിൽ, ഡോ: അനഘാ എം ജി , കരിയർ ഗൈഡ് ഡോ സിഞ്ചു തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായി.

എക്സ്പോ രാവിലെ 10.00 മണി മുതൽ 3.00 മണി വരെ നടത്തപ്പെട്ടു. സ്കൂൾ കരിയർ ഗൈഡ് കുട്ടികൾ എക്സ്പോ നിയന്ത്രിച്ചു. അവർ വിവിധ കോഴ്‌സുകൾ, തൊഴിലവസരങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ഹൈസ്‌കൂൾ വിദ്യാർഥികളും എക്‌സിബിഷന്റെ ഗുണഭോക്താക്കളായി. എക്സിബിഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വേറിട്ട ഒരനുഭവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *