പാലാ: നിർമ്മാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിലേയ്ക്ക് മാറ്റേണ്ട ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകളുടെ മാറ്റം താമസിയാതെ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നാട്ടുകാരെ അറിയിച്ചു. പ്രദേശവാസികളുടേയും റസിഡൻസ് അസോസിയേഷൻ്റെയും വിവിധ സംഘടനകളുടേയും അഭ്യർത്ഥനയെ തുടർന്നാണ് കളക്ടർ അനക്സ് കെട്ടിടം സന്ദർശിച്ചത്. ഓഫീസ് മാറ്റത്തിനു മുന്നോടിയായിപൊതുമരാമത്ത് വകുപ്പ് ശുചീകരണവും അറ്റകുറ്റപണികളും ആരംഭിച്ചു കഴിഞ്ഞു. വൈദ്യുതി കണക്ഷനും ലഭ്യമാക്കി. Read More…
പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പാലാ: എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ സ്വർഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അനുസ്മരണം നടത്തപ്പെട്ടു. ഒക്ടോബർ ഇരുപത്തിരണ്ട് സീറോ മലബാർ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് അനുസ്മരണം നടത്തപ്പെട്ടത്. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന അനുസ്മരണത്തിൽ വി. ജോൺപോൾ രണ്ടാമന്റെ ഛായാചിത്രത്തിനു മുൻപിൽ യുവജനങ്ങൾ പൂക്കൾ അർപ്പിച്ചു. രൂപതയിലെ യുവജന നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് എസ്എംവൈഎം പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി Read More…