ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിൽ പ്രവർത്തിക്കുന്ന സ്കിൽ ഹബിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റുഡന്റ് ട്രെയിനിംഗ് ആൻറ് എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ (STEP ) ഉദ്ഘാടനം അക്ഷയ, ഇ ടോയ്‌ലെറ്റ്, ഷി ടാക്സി, ബ്ളൂംബ്ളൂം എജ്യുക്കേഷൻ ഫ്ളാറ്റ് ഫോം എന്നിവയുടെ ആരംഭകനായ ശ്രീ ആർ അഭിലാഷ് ഉദ്ഘാടനം ചെയ്തു.
പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട്‌ടൈം ജോലിചെയ്യുവാനും പഠനം പൂർത്തിയാകുന്നമുറയ്ക് ജോലി നേടാനും സഹായിക്കുന്ന ഭാഷാ- തൊഴിൽ നൈപുണ്യ പരിശീലനമാണ് സ്റ്റെപ്പിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
മീറ്റിംഗിൽ പ്രിൻസിപ്പൽ ഫാ. ബേബി സെബാസ്റ്റ്യൻ ബർസാർ ഫാ. റോയി മലമാക്കൽ , കോർഡിനേറ്റർ ശ്രീ ജോബി മാത്യു, ജേക്കബ് സാം എന്നിവർ സംസാരിച്ചു. ജൂലൈ ഒന്നുമുതൽ ബിവിഎം കോളേജിൽ രാവിലെ ക്ളാസുകളും ഉച്ചകഴിഞ്ഞ് പാർട്ട്ടൈം ജോലിയും നൈപുണ്യവികസന പരിശീലനവും നടക്കും.
ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും IELTS, PT എന്നീ പരീക്ഷകൾ എഴുതാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ സഹായിക്കുന്ന മൊബിലിറ്റി സെന്ററും കോളേജിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.